Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്‌നേഹവും സൗഹൃദവും വളർത്താനും വികസിപ്പിക്കാനുമുള്ള സുവർണാവസരമാണ് ഈദുൽ ഫിത്ർ - ഐ.ഐ.സി

സ്‌നേഹവും സൗഹൃദവും വളർത്താനും വികസിപ്പിക്കാനുമുള്ള സുവർണാവസരമാണ് ഈദുൽ ഫിത്ർ - ഐ.ഐ.സി

കുവൈത്ത് :സ്‌നേഹവും സൗഹൃദവും വളർത്താനും വികസിപ്പിക്കാനുമുള്ള സുവർണാവസരമാണ് ഈദുൽ ഫിത്വറെന്ന് യുവപണ്ധിതൻ മുഹമ്മദ് അരിപ്ര സൂചിപ്പിച്ചു. കുവൈത്ത് ഔക്കാഫ് മതകാര്യ വകിപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആഭിമുഖ്യത്തിൽ സാൽമിയ അബ്ദുല്ല വുഐബ് മസ്ജിദിൽ നടന്ന പെരുന്നാൽ ഖുതുബയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഹ്‌റ മുഹ്തസിം പള്ളിയിലെ ചെറിയ പെരുന്നാൾ നമസ്‌കാരത്തിന് ഇന്ത്യൻ ഇസ്ലാഹി സെന്റ്ര് കേന്ദ്ര ജനറൽ സെക്രട്ടറി അബൂബക്കര് സിദ്ധീഖ് മദനി നേതൃത്വം നൽകി.സബാഹിയ്യയിലെ മസ്ജിദ് ത്വിഫ്‌ളയിൽ മുഹമ്മദ് ശരീഫ് അസ്ഹരിയും മഹ്ബൂലയിലെ നാസർ സ്പോർട്സ് ക്യാംപ് മസ്ജിദിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും മംഗഫിലെ മസ്ജിദ് ഫാത്തിമ്മയിൽ ഷമീമുള്ള സലഫിയും പെരുന്നാൾ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.

മുസ്ലിം സമൂഹം പരീക്ഷണങ്ങളുടെ നടുക്കടലിലൂടെ നീങ്ങുമ്പോൾ ജാഗ്രതയും പ്രാർത്ഥനയും ഉണ്ടാവണം. വിവേകത്തോടെ ,കണ്ണും കാതും തുറന്നു പിടിച്ചു മുന്നേറണം.പ്രതീക്ഷയോടെ കുതിക്കാനാണ് കാലം ആവശ്യപ്പെടുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും ആട്ടിയോടിക്കപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണം. പെരുന്നാൽ ഖുതുബയ്ക്ക് നേതൃത്വം നൽകിയവർ വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP