Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലകോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ്' ഉണർവ്വ് 20, 21 തീയതികളിൽ

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലകോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ്' ഉണർവ്വ് 20, 21 തീയതികളിൽ

ൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ദ്വിദിന പഠന ക്യാമ്പ് (ഉണർവ്വ് -2019) ജൂൺ 20, 21 തിയ്യതികളിൽ ഐ.സി.സി യിൽ വെച്ചു നടക്കും. അഡ്വ: ടി സിദ്ധീഖ് (കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്), ഷാനിമോൾ ഉസ്മാൻ (K.P.C.C രാഷ്ട്രീയ കാര്യ സമിതി മെമ്പർ), കാവിൽ പി.മാധവൻ (സാംസ്‌കാരിക പ്രവർത്തകൻ , മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ), താഹിനാ എസ് ( ടീച്ചേർസ് ടെയ്‌നർ, കെ. പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാ വൈസ് ചെയർ പേർസൺ ) തുടങ്ങി കേരളത്തിലെ പ്രഗൽഭരായ നേതാക്കളും, ട്രൈനർമാരും പരിപാടിയിൽ പങ്കെടുക്കും.

രണ്ട് ദിവസങ്ങളായി സംഘടിപ്പിക്കുന്ന പഠന ക്യാമ്പിൽ ''ഫാസിസത്തിന്റെ കാണാപ്പുറങ്ങൾ'', ''മതേതര ഇന്ത്യ, വെല്ലുവിളികളും അതിജീവനവും'' എന്നീ വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസ്സും വനിതാ ക്യാമ്പും, ജവഹർ ബാലവേദി പ്രവർത്തക ക്യാമ്പും നടക്കും.21 വൈകിട്ട് 6 മണിക്ക് അശോക ഹാളിൽ വെച്ചു നടക്കുന്ന സമാപന പൊതു സമ്മേളനത്തിൽ ഷാനിമോൾ ഉസ്മാൻ, അഡ്വ: ടി സിദ്ധീഖ് തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും.

ക്യാമ്പ് വിജയമാക്കാൻ സമീർ ഏറാമല(പ്രസിഡന്റ് ഇൻകാസ്) മുഖ്യ രക്ഷാധികാരിയായും കെ.കെ ഉസ്മാൻ(ഒ.ഐ.സി.സി ഗ്ലോബൽ വൈസ്:പ്രസിഡന്റ്) ചെയർമാനായും അൻവർ സാദത്ത് (വൈസ്:പ്രസിഡന്റ് ഇൻകാസ്) ജന:കൺവീനറായും കുഞ്ഞമ്മദ് പള്ളിശ്ശേരി കോർഡിനേറ്ററായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വൈസ് ചെയർമാൻ:അഷ്റഫ് വടകര, വിപിൻ മേപ്പയ്യൂർ , സിറാജ് പാലൂർ , കരീം നടക്കൽ. കൺവീനർമാർ: അബ്ബാസ് സി. വി, മുസ്തഫ എം.വി ,നൗഷാദ് കുറ്റ്യാടി ,ഷമീം കേളോത്ത് ,കുഞ്ഞമ്മദ് കൂരാളി.

മറ്റു വിവിധ സബ് കമ്മറ്റി ഭാരവാഹികളായി ആഷിഖ് അഹമ്മദ് ,സുശാന്ത് വളയം , സിദ്ദിഖ്. സി.ടി ,അൽത്താഫ് ,ഗഫൂർ നന്തി ,മുഹമ്മദലി വാണിമേൽ ,ആരിഫ് കല്ലാച്ചി, ഹരീഷ് കുമാർ ,അഷ്റഫ് പി.എം ,ബാബു നമ്പിയത്തത് , സുരേഷ് ബാബു, സജി, നജീബ്, പ്രേംജി, ബഷീർ മേപ്പയ്യൂർ, വിപിൻ കോഴിക്കോട്, ബഷീർ നന്മണ്ട, നദീം, ചന്ദ്രൻ , ഷംസു വെള്ളൂർ, സമീറ അബുല്ല , റെജി രെജിലാൽ എന്നിവരെയും തിരഞ്ഞെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP