Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം നഴ്‌സിങ് കോളേജ് അലുമ്നി അസ്സോസ്സിയേഷന്റെ പ്രഥമ അമേരിക്കൻ സംഗമം അവിസ്മരണീയമായി

തിരുവനന്തപുരം നഴ്‌സിങ് കോളേജ് അലുമ്നി അസ്സോസ്സിയേഷന്റെ പ്രഥമ അമേരിക്കൻ സംഗമം അവിസ്മരണീയമായി

ജീമോൻ റാന്നി

ഹൂസ്റ്റൺ : ട്രൈക്കോൺ യുഎസ്എ (TRICON-USA) എന്ന പേരിൽ അമേരിക്കയിൽ രൂപീകൃതമായ തിരുവനന്തപുരം കോളേജ് ആഫ് നഴ്‌സിങ് അലുമ്‌നി അസ്സോസ്സിയേഷന്റെ പ്രഥമ ഒത്തുചേരൽ വൈവിദ്ധ്യമാർന്ന പരിപാടികൾ കൊണ്ടു ശ്രദ്ധേയമായി.

മെയ് 25 നു ശനിയാഴ്ച ഹ്യൂസ്റ്റണിലെ സഫാരി റാഞ്ചിൽ വച്ചായിരുന്നു പൂർവ വിദ്യാർത്ഥി സംഗമം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നിരവധി കോളേജ് ആഫ് നഴ്‌സിങ് ഗ്രാജുവേറ്റ്‌സ് കുടുംബ സമേതം ഒത്തു ചേർന്ന ഈ ചടങ്ങിൽ ഒന്നാം ബാച്ചു മുതലുള്ള പൂർവ വിദ്യാർത്ഥികളും കേരളത്തിൽ നിന്നും ഏതാനും അദ്ധ്യാപകരും പങ്കെടുത്തു. പങ്കെടുത്തവർ എല്ലാവരും തന്നെ അവരുടെ ഗൃഹാതുരസ്മരണകൾ പങ്കിട്ടത് ഹൃദയസ്പർക്കായിരുന്നു.

ഡോ. കൊച്ചുത്രേസ്സിയാമ്മ തോമസ് ഭദ്രദീപം കൊളുത്തി സംഘടനാ പ്രവർത്ത്‌നങ്ങൾ ഉൽഘാടനം ചെയ്തു. പ്രൊഫ.പ്രസന്നകുമാരി കോളേജിന്റെ ഭൂത വർത്തമാന ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിച്ചു. മറിയ ഉണ്ണി (നഴ്‌സ് അനസ്തെറ്റിസ്റ്റ്), ഡോ. ഹരിലാൽ നായർ(പ്രസിഡന്റ് , APRN World), മോളി പൗലോസ് (നഴ്‌സ് പ്രാക്റ്റിഷനർ), അക്കാമ്മ കല്ലേൽ (പ്രസിഡന്റ്, ഇന്ത്യൻ നഴ്‌സസ് അസ്സൊസ്സിയേഷൻ ആഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ) എലിസബത്ത് റെഡ്യാർ (നഴ്‌സ് പ്രാക്റ്റിഷ്ണർ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ട്രൈക്കോൺന്റെ ആദ്യ പ്രവർത്തകസമിതിയെ ഈ സമ്മേളനത്തിൽ വച്ചു തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നുമെത്തിയ ഇന്ദിരാ രാമചന്ദ്രൻ,
അന്നമ്മ റോയ്, സൂസമ്മ വർഗ്ഗീസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

അമേരിക്ക്ൻ നഴ്‌സിങ് സമൂഹത്തിലെ ഒരു മികച്ച സംരഭകനായ ആയ ഡോ. ഹരിലാൽ എപിആർഎൻ വേൾഡ്‌നു വേണ്ടി കോളേജിലെ ബിഎസ്എൻ ഒന്നാം ബാച്ചിലെ സ്റ്റുഡന്റ്‌സിനെയും, വിശിഷ്ടാതിഥികളെയും സംഘാടകരെയും ഫലകങ്ങൾ നൽകി ആദരിച്ചു. ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസ്സിയേഷൻ ആഫ് നോർത്ത് ടെക്സ്സിന്റെ മുൻപ്രസിഡന്റും അഡൈ്വസറി ബോർഡ് ചെയർമാനുമായ ഹരിദാസ് തങ്കപ്പൻ കൃതജ്ഞത രേഖപ്പെടുത്തി.

അലുമ്‌നി വാർഷിക കൂടിച്ചേരലുകളും തിരുവനന്തപുരത്തെ നഴ്‌സിഗ് വിദ്യാർത്ഥിപഠനസഹായപദ്ധതികളും കർമ്മപരിപാടികളിലുൾപ്പെടുന്നു. നഴ്‌സിങ് സമൂഹത്തിന്റെ ഉയർച്ചയ്ക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ പങ്കെടുത്തവർക്കു ഈ സമ്മേളനം പ്രചോദകമായി.

കവിത നായർ, എലിസബത്ത് റെഡ്യാർ എന്നിവർ എം.സി. മാരായി പരിപാടികൾ നിയന്ത്രിച്ചു. .

കേക്ക് മുറിച്ചു മധുരം പങ്കുവച്ചതിനുശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോട് കൂടി പ്രഥമ അമേരിക്കൻ സംഗമം സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP