Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാരിത്താസും മാതായും ചികിത്സ നിഷേധിച്ചാൽ പ്രശ്നമല്ല; മെഡിക്കൽ കോളേജിൽ ആയാൽ പുലിവാല് ;സ്വകാര്യ ലാബ് കാൻസറില്ലാത്തയാൾക്ക് കാൻസർ വിധിച്ചാൽ പ്രശ്നമില്ല; മെഡിക്കൽ കോളേജ് ശസ്ത്രക്രിയ നടത്തിയാൽ പ്രശ്നം; ആസ്റ്ററും കിംസും ലൂർദ്ദും ചികിത്സ പിഴച്ചാൽ സ്വകാര്യ ആശുപത്രികൾ; എന്തൊരു വൃത്തിക്കെട്ട ഇരട്ടത്താപ്പാണിത് മാധ്യമ സിങ്കങ്ങളേ...

കാരിത്താസും മാതായും ചികിത്സ നിഷേധിച്ചാൽ പ്രശ്നമല്ല; മെഡിക്കൽ കോളേജിൽ ആയാൽ പുലിവാല് ;സ്വകാര്യ ലാബ് കാൻസറില്ലാത്തയാൾക്ക് കാൻസർ വിധിച്ചാൽ പ്രശ്നമില്ല; മെഡിക്കൽ കോളേജ് ശസ്ത്രക്രിയ നടത്തിയാൽ പ്രശ്നം; ആസ്റ്ററും കിംസും ലൂർദ്ദും ചികിത്സ പിഴച്ചാൽ സ്വകാര്യ ആശുപത്രികൾ; എന്തൊരു വൃത്തിക്കെട്ട ഇരട്ടത്താപ്പാണിത് മാധ്യമ സിങ്കങ്ങളേ...

ഷാജൻ സ്‌കറിയ

ഇന്നലെയും കേട്ടു ഒരു സർക്കാർ ആശുപത്രിയിലെ മരണക്കഥ. അതായത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഒരു രോഗി ആവശ്യത്തിന് ചികിത്സ ലഭിക്കാതെ മരിച്ചു എന്ന വാർത്ത. ഇത്തരം വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. കോട്ടയത്ത് വച്ച് തന്നെ ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ മറ്റൊരു വാർത്ത കൂടി ഉണ്ടായിരുന്നു. കീമോ തെറാപ്പി ക്യാൻസറില്ലാത്ത ഒരു രോഗിക്ക് ചെയ്ത് കോട്ടയം മെഡിക്കൽ കേളേജിന്റെ ഭീകര കഥകൾ. നമ്മുടെ ആർസിസിയെ കുറിച്ചും ശ്രീചിത്തിരയെ കുറിച്ചും സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളെ കുറിച്ചും നിരന്തരം ഇങ്ങനെ അലംഭാവത്തിന്റെയും അലസതയുടേയും പേരിൽ വാർത്തകൾ വരുന്നു.

പത്രവാർത്തകളെ തുടർന്ന് അന്വേഷണം നടത്തുകയും ഡോക്ടർമാരുടെ പേരിൽ നടപടിയുണ്ടാവുകയും ചെയ്യുന്നു. ഏത് ആശുപത്രിയിൽ ഏത് ഡോക്ടർ അലംഭാവം കാട്ടി എന്ന് പറയുന്നതിനുള്ള തന്റേടവും ധീരതയും നമ്മുടെ മാധ്യമങ്ങൾ പുലർത്തുന്നു. നല്ലത് തന്നെ. ആശുപത്രികളിൽ പാളിച്ചകൾ വരുത്തിയാൽ അത് പുറം ലോകത്തോട് വിളിച്ച് പറയുകയും ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കൂടുതൽ ഉത്തരവാദിത്വം ഉണ്ടാക്കുകയും ചെയ്യേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. എന്നാൽ എന്റെ ചോദ്യം വളരെ സിമ്പിളാണ്.

കേരളത്തിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെയും ചികിത്സാ പിഴവ് കൊണ്ട് മരിക്കുന്നത് സർക്കാർ ആശുപത്രികളിൽ മാത്രമാണോ എന്നതാണ്. അതായത് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇങ്ങനെ ആളുകൾ നിരന്തരം മരിക്കുമ്പോൾ അല്ലെങ്കിൽ കൊല്ലപ്പെടുമ്പോൾ എന്തുകൊണ്ടാണ് സ്വകാര്യ ആശുപത്രികളിൽ ഇത്തരം മരണം സംഭവിക്കാത്തത് എന്നാണ്. എന്റെ ചോദ്യത്തിന്റെ അർത്ഥം എല്ലാവർക്കും മനസിലായി കാണും. സ്വകാര്യ ആശുപത്രികളിൽ മരണം സംഭവിക്കാത്തതുകൊണ്ടല്ല അവിടെയാണ് മരണങ്ങൾ കൂടുതൽ സംഭവിക്കുന്നത് എന്നാൽ അത് പറയുന്നതിനുള്ള ധൈര്യം കേരളത്തിലെ മാധ്യമങ്ങൾക്കില്ല എന്നതാണ് വിഷയമെന്ന് എല്ലാവർക്കും അറിയാം.

അതു തന്നെയാണ് ഞാനും ചോദിക്കുന്നത്. എന്തുകൊണ്ടാണ് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഒരു രോഗി മരിച്ചാൽ ആ ആശുപത്രിയുടെ പേര് പറയാൻ ആ മാധ്യമ സിങ്കങ്ങൾക്ക് ഇത്ര ഭയമെന്നാണ്. ഓർത്തു നോക്കൂ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ചു എന്ന് പറയപ്പെടുന്ന രോഗിയെ അതിന് മുൻപ് കൊണ്ടു പോയത് മാതായിലും കാരിത്താസിലുമാണ്. ഇത് രണ്ടുമാണ് കോട്ടയത്തെ പ്രമുഖ ആശുപത്രികൾ. തീരെ നിവൃത്തിയില്ലാത്ത ഒരു ഓട്ടോ റിക്ഷയെങ്കിലും ഓടിച്ച് കുടുംബം നടത്തുന്ന ഒരാൾ അപകടമുണ്ടായാൽ അല്ലെങ്കിൽ രോഗമുണ്ടായാൽ ആദ്യം കൊണ്ടു പോകുന്ന രണ്ടാശുപത്രികളാണ് മാതായും കാരിത്താസും.

മെഡിക്കൽ കോളേജിലെ തിരക്കുകൾ അറിയാവുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ആശുപത്രികൾ ചികിത്സ നൽകാത്തതുകൊണ്ട് ഒടുവിൽ മെഡിക്കൽ കോളേജിൽ എത്തുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ ചാനലുകൾക്കും പത്രങ്ങൾക്കും മെഡിക്കൽ കോളേജിന്റെ അലസതയാണ് പ്രധാന ചർച്ച. ഏഷ്യാനെറ്റിനെ പോലുള്ള ചർച്ചകൾ കാരിത്താസിന്റെയും മാതായുടേയും പേര് സൂചിപ്പിച്ചു എന്നാശ്വാസമുണ്ടെങ്കിൽ മനോരമയെ പോലുള്ള മാധ്യമങ്ങൾ അതുപോലും ചെയ്തിട്ടില്ല. ഇതിനേക്കാൾ കഠിനമായിരുന്നത് കീമോ തെറാപ്പിയുടെ പേരിൽ കോട്ടയം മെഡിക്കൽ കോളേജ് പ്രതിസ്ഥാനത്ത് വന്നപ്പോഴാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കീമോ തെറാപ്പി പിഴച്ചു എന്ന് പറയുന്നത് ആ രോഗി സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലെ പിഴവായിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP