Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപകടമുണ്ടായത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്‌സിഗ്‌നലിലേക്ക് ഇടിച്ചു കയറി; മരിച്ച 17 പേരിൽ പത്ത് പേരും ഇന്ത്യാക്കാർ; കൊല്ലപ്പെട്ടവരിൽ ആറു മലയാളികളും; തിരിച്ചറിഞ്ഞത് നാല് മലയാളികളേയും; പരിക്കേറ്റതിൽ മൂന്ന് പേരും മലയാളികൾ; ചെറിയ പെരുന്നാൾ ആഘോഷത്തിനായി ഒമാനിൽ പോയി മടങ്ങി വരുമ്പോൾ ഉണ്ടായ അപകടം; കാരണം തേടി പൊലീസ് അന്വേഷണം തുടങ്ങി; ദുബായിയെ കരയിപ്പിച്ച് ഈദ് ആഘോഷത്തിനിടെ ദുരന്തവും

അപകടമുണ്ടായത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്‌സിഗ്‌നലിലേക്ക് ഇടിച്ചു കയറി; മരിച്ച 17 പേരിൽ പത്ത് പേരും ഇന്ത്യാക്കാർ; കൊല്ലപ്പെട്ടവരിൽ ആറു മലയാളികളും; തിരിച്ചറിഞ്ഞത് നാല് മലയാളികളേയും; പരിക്കേറ്റതിൽ മൂന്ന് പേരും മലയാളികൾ; ചെറിയ പെരുന്നാൾ ആഘോഷത്തിനായി ഒമാനിൽ പോയി മടങ്ങി വരുമ്പോൾ ഉണ്ടായ അപകടം; കാരണം തേടി പൊലീസ് അന്വേഷണം തുടങ്ങി; ദുബായിയെ കരയിപ്പിച്ച് ഈദ് ആഘോഷത്തിനിടെ ദുരന്തവും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്‌സിഗ്‌നലിലേക്ക് ഇടിച്ചു കയറി 17 പേർ മരിച്ചു. ഒമാനിൽ നിന്ന് ദുബായിലേക്കു വന്ന യാത്രാബസാണ് അപകടത്തിൽപ്പെട്ടതെന്ന് ദുബായ് പൊലീസ് അറിയിച്ചു.മരിച്ചവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടുന്നു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

മരിച്ചവരിൽ പത്ത് പേർ ഇന്ത്യാക്കാരാണ്. ഇതിൽ ആറുപേർ മലയാളികളും. ഇതിൽ നാലു പേരെ തിരിച്ചറിഞ്ഞു. ദിലീപ് കുമാർ, ജമാലുദ്ദീൻ, വാസുദേവന്ഡ, തിലകൻ എന്നിവരാണ് മരിച്ചത്. ഇതിൽ ദിലീപ് കുമാറിന്റെ ഭാര്യയും കുട്ടികളും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. മൂന്ന് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഒമാനിൽ അവധി ആഘോഷിച്ച് മടങ്ങിയെത്തും വഴിയായിരുന്നു അപകടം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളേയോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുമെന്നാണ് സൂചന.

റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സിഗ്‌നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസ് നിശേഷം തകർന്നു. പൊലീസും സിവിൽ ഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി.പരുക്കേറ്റവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാൻ നമ്പർ പ്ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അപകടമുണ്ടാക്കിയത്. അപകടം നടന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ഇതേ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ബസിൽ 31 ആളുകൾ ഉണ്ടായിരുന്നതായി ദുബയ് പൊലീസ് വ്യക്തമാക്കി. പെരുന്നാളിന് ശേഷം അവധി കഴിഞ്ഞ് വരികയായിരുന്നവരാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ച പതിനഞ്ച് പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ദുബായ് സമയം വൈകീട്ട് 5.45 നായിരുന്നു അപകടം. പരിക്കേറ്റവരെയും മൃതദേഹങ്ങളും സമീപത്തുള്ള റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഈദ് ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് മസ്‌കത്തിൽ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സർവീസ് പുനരാരംഭിക്കൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP