Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളികളുടെ പ്രതീക്ഷ ആയിരുന്ന ബാലഭാസ്‌ക്കറിന് ശരിക്കും എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് അച്ഛനും ബന്ധുക്കളും ഭാര്യ വീട്ടുകാരും ഇങ്ങനെ ചേരി തിരിഞ്ഞ് തർക്കിക്കുന്നത്; സ്വർണ്ണകടത്തുകാരും ബാലഭാസ്‌ക്കറിന്റെ മരണവും തമ്മിൽ എന്താണ് ബന്ധം? ഊഹാപോഹങ്ങളുടെ കെട്ടഴിച്ച് നോക്കുമ്പോൾ...

മലയാളികളുടെ പ്രതീക്ഷ ആയിരുന്ന ബാലഭാസ്‌ക്കറിന് ശരിക്കും എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് അച്ഛനും ബന്ധുക്കളും ഭാര്യ വീട്ടുകാരും ഇങ്ങനെ ചേരി തിരിഞ്ഞ് തർക്കിക്കുന്നത്; സ്വർണ്ണകടത്തുകാരും ബാലഭാസ്‌ക്കറിന്റെ മരണവും തമ്മിൽ എന്താണ് ബന്ധം? ഊഹാപോഹങ്ങളുടെ കെട്ടഴിച്ച് നോക്കുമ്പോൾ...

ഷാജൻ സ്‌കറിയ

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറുടെ അകാല മരണം ഇപ്പോൾ കേരളത്തെ വല്ലാതെ വേദനിപ്പിക്കുകയാണ്. ആ യൗവ്വനം പൂത്തു പന്തലിച്ച് മലയാളികളുടെ ഗൃഹാതുരത്വത്തെ ഉണർത്തി തുടങ്ങുന്നതിന് മുൻപ് തന്നെ ദൈവം എന്തുകൊണ്ടായിരുന്നു അവനെ വിളിച്ചത് എന്ന് എല്ലാവരും ഒരു പോലെ ചോദിച്ചിരുന്നു. ഇന്ന് ബാലുവിന്റെ മരണം ഒരു കൊലപാതകമായിരിക്കും എന്ന തരത്തിലേക്ക് ചർച്ചകൾ നീളുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ നടുങ്ങുകയാണ്. ഓരോ മലയാളിയും അറിയാൻ കാത്തിരിക്കുന്നു ബാലഭാസ്‌കറിന് എന്താണ് പറ്റിയത് എന്ന്.

ബാലഭാസ്‌കറിന് സംഭവിച്ചത് എന്ത് എന്നറിയാൻ ഏറ്റവുമധികം കോളുകൾ വരുന്നത് മറുനാടന്റെ ഓഫീസിലേക്കാണ്. കാരണം ബാലഭാസ്‌കറിന്റെ മരണത്തിന് തൊട്ടു പിന്നാലെ മരണത്തിന് പിന്നിൽ ചില ദുരൂഹതകളും സംശയങ്ങളും ഉണ്ട് എന്നെഴുതിയത് ഞങ്ങൾ മാത്രമായിരുന്നു. അത്തരത്തിൽ ഒരു റിപ്പോർട്ട് ഞങ്ങൾ പുറത്ത് വിട്ടപ്പോൾ ആ വീഡിയോയുടെ അടിയിൽ അനേകം പേരാണ് പരിഹസിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എത്തിയത്. മറുനാടൻ ഭാവനയിൽ കുരുത്തെടുത്ത ഒരു കഥകൊണ്ട് മഹനായ ഒരു കലാകാരനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.

എന്നാൽ ഞങ്ങൾ പറഞ്ഞതിൽ ശരിയുണ്ട് എന്ന് മാസങ്ങൾക്ക് ശേഷം തെളിഞ്ഞപ്പോൾ ആ ശരിയുടെ കൂടുതൽ അരികുകൾ തേടി ജനങ്ങൾ ബന്ധപ്പെടുന്നത് ഞങ്ങളെ തന്നെയാണ്. അനേകം പേർ ചോദിച്ചുകൊണ്ടിരിക്കുന്നു എന്താണ് ബാലഭാസ്‌കർക്ക് സംഭവിച്ചത്. അവർക്കറിയേണ്ടത് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ്. ബാലഭാസ്‌കറിനെ ആരെങ്കിലും കൊന്നതാണോ ? അതോ ബാലഭാസ്‌കർ അപകടത്തിൽ മരിച്ചതാണോ? അനേകം വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുമ്പോൾ ബാലഭാസ്‌കറിന്റെ പിതാവും ബന്ധുക്കളും പ്രത്യേകിച്ച് ലോക പ്രശസ്തനായ വയലിനിസ്റ്റ് ശശികുമാറിനെ പോലുള്ളവരും ബാലഭാസ്‌കർ കൊല്ലപ്പെട്ടതായിരിക്കാം എന്ന് പറയുമ്പോൾ സ്വാഭാവികമായും ആരാധകർ ആശങ്കപ്പെടുക യാദൃശ്ചികമല്ല.

അതേ സമയം ബാലഭാസ്‌കറിനൊപ്പം അപകടത്തിൽപെട്ട ലക്ഷ്മിയെന്ന ഭാര്യ പറയുന്നു അതൊരു അപകടമായിരുന്നു. പിന്നിൽ ഒന്നും ഇല്ലായിരുന്നുവെന്ന്. അതുകൊണ്ട് തന്നെ ലക്ഷ്മിയെ പോലും ചിലർ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുന്നു. എന്തൊക്കെയോ ചില ദുരൂഹതകൾ ഇതിന് ചുറ്റുമുണ്ട്. അത് സത്യമാണ്. അത് പക്ഷേ കൊലപാതകമാണോ അതാണ് പ്രധാന ചോദ്യം. ഈ വിഷയം അന്ന് മുതൽ ഫോളോ ചെയ്യുന്ന മാധ്യമമാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ ഒരു കാര്യം തീർത്ത് പറയാം. ബാലഭാസ്‌കറിന്റെതുകൊലപാതകമല്ല. അതൊരു അപകടം തന്നെയാണ്. ഈ കാര്യത്തിൽ ഒരു തർക്കവും വേണ്ട പിന്നെ എന്തുകൊണ്ടാണ് ദുരൂഹതകൾ എന്ന ചോദ്യം പ്രസക്തമാകുന്നു.

ഒരുപാട് ദുരൂഹതകൾ മരണത്തെ ചൊല്ലിയുണ്ട്. എന്തിനായിരുന്നു ബാലഭാസ്‌കർ ഗുരുവായൂരിൽ നിന്നും അപ്രതീക്ഷിതമായി യാത്ര പുറപ്പെട്ടത്. ആരുടേതായിരുന്നു ബാലഭാസ്‌കറിന് ഒപ്പം കണ്ടുവെന്ന് പറയുന്ന വാഹനവും അതിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും. ആരായിരുന്നു ബാലഭാസ്‌കറിനൊപ്പം കണ്ടു എന്ന് പറയുന്ന രണ്ട് യാത്രക്കാർ. എന്തുകൊണ്ടായിരുന്നു അപകടത്തിൽപെട്ട ബാലഭാസ്‌കറിന്റെ ഫോണിലേക്ക് ലതയെന്നയാൾ ഫോൺവിളിച്ചപ്പോൾ എടുത്ത പൊലീസുകാരൻ അപകടത്തിൽപെട്ടു എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തത്. ഇങ്ങനെ അനേകം ചോദ്യങ്ങളുണ്ട്.

പ്രത്യേകിച്ച് ബാലഭാസ്‌കറും വീടുമായും അത്ര നല്ല ബന്ധത്തിൽ ആയിരുന്നില്ല. ബാലഭാസ്‌കറിന്റെ ഭാര്യയും കുഞ്ഞും ചികിത്സിച്ചപ്പോൾ തന്നെ ഇപ്പോൾ വിവാദമായിരിക്കുന്ന പ്രകാശ് തമ്പി അടക്കം ദുരൂഹമായി ഇടപെട്ടത് എന്തു കൊണ്ട് എന്ന ചോദ്യം. എന്തുകൊണ്ട് ആശുപത്രി ബില്ലിനെ കുറിച്ച് തർക്കമുണ്ടായി. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP