Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒപ്പനയിലെ അതിസുന്ദരിയായ മണവാട്ടി; പ്രസംഗ മത്സരത്തിന് എത്തിയ തൃക്കരിപ്പൂരുകാരനും പുരാതന ക്രിസ്ത്യൻ കുടുംബത്തിലെ അംഗവുമായുള്ള പ്രണയം തുടങ്ങുന്നത് യുവജനോത്സവ വേദിയിൽ; സ്‌നേഹം തലയ്ക്ക പിടിച്ചപ്പോൾ ഇസ്ലാമായി നിക്കാഹ്; പീസ് സ്‌കൂളിലെ ദാമ്പത്യത്തിനിടെ വില്ലത്തിയായി ബീഹാറുകാരിയെത്തി; അമേരിക്കൻ ബോംബ് ആക്രമണത്തിൽ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടു; അയിഷയെന്ന സോണിയയ്ക്കും മകൾക്കും എന്ത് സംഭവിച്ചെന്നതിൽ ഇനിയും വ്യക്തയില്ല; ഐസിസിലെ മലയാളികളെ കുറിച്ച് അവ്യക്തത

ഒപ്പനയിലെ അതിസുന്ദരിയായ മണവാട്ടി; പ്രസംഗ മത്സരത്തിന് എത്തിയ തൃക്കരിപ്പൂരുകാരനും പുരാതന ക്രിസ്ത്യൻ കുടുംബത്തിലെ അംഗവുമായുള്ള പ്രണയം തുടങ്ങുന്നത് യുവജനോത്സവ വേദിയിൽ; സ്‌നേഹം തലയ്ക്ക പിടിച്ചപ്പോൾ ഇസ്ലാമായി നിക്കാഹ്; പീസ് സ്‌കൂളിലെ ദാമ്പത്യത്തിനിടെ വില്ലത്തിയായി ബീഹാറുകാരിയെത്തി; അമേരിക്കൻ ബോംബ് ആക്രമണത്തിൽ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടു; അയിഷയെന്ന സോണിയയ്ക്കും മകൾക്കും എന്ത് സംഭവിച്ചെന്നതിൽ ഇനിയും വ്യക്തയില്ല; ഐസിസിലെ മലയാളികളെ കുറിച്ച് അവ്യക്തത

മറുനാടൻ മലയാളി ബ്യൂറോ

തൃക്കരിപ്പൂർ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുള്ള (40)യുടെ ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകൾ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതിൽ ഇനിയും ആർക്കും വ്യക്തതയില്ല. റാഷിദ് അബ്ദുള്ള അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദിനൊപ്പം ഐസിസ് കേന്ദ്രത്തിലായിരുന്ന ഭാര്യയും മകളും കൊല്ലപ്പെട്ടുവെന്ന വിലയിരുത്തലും സജീവമാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇന്ത്യൻ ഏജൻസികൾക്ക് ഇനിയു ംകഴിഞ്ഞിട്ടില്ല. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു റാഷിദ് ഐസിസ് കേന്ദ്രത്തിലേക്ക് എത്തിച്ചവരെ കുറിച്ചും അവ്യക്തതയുണ്ട്. ശ്രീലങ്കയിലും യമനിലും ഒടുവിൽ അഫ്ഗാനിസ്ഥാനിലും എത്തിയവരിൽ പാലക്കാടും ഇവിടെ നിന്നുമായി 6 കുടുബങ്ങളുണ്ട്. പടന്നയിലെ ഡോക്ടർമാരായ ദമ്പതികൾ ഉൾപ്പെടെയാണിത്.

ഈ മേഖലയിൽ ആദ്യമായി ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദിനൊപ്പം 3 വർഷം മുൻപാണ് ഭാര്യയും കുട്ടിയും വീട് വിട്ടിറങ്ങിയത്. എറണാകുളം സ്വദേശിനിയായ സോണിയ സെബാസ്റ്റ്യനെ റാഷിദ് പ്രണയിക്കുകയും പിന്നീട് മതം മാറ്റി വിവാഹം ചെയ്യുകയുമായിരുന്നു. റാഷിദ് പഠിച്ചതും വളർന്നതും ഒമാനിലാണ്. എൻജിനീയറിങ് പഠനത്തിനു കോട്ടയം പാലായിൽ എത്തിയപ്പോഴാണ് സോണിയ സെബാസ്റ്റ്യനുമായി റാഷിദ് പരിചയത്തിലാകുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം റാഷിദ് തിരികെ വിദേശത്ത് ജോലി തേടിപ്പോയി. സോണിയ ബെംഗളൂരുവിൽ എംബിഎ പഠനത്തിലുമായി. പിന്നീട് സോണിയ ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി. തുടർന്നു റാഷിദ് നിക്കാഹ് ചെയ്തു. ബിഹാർ സ്വദേശിനിയായ യാസ്മിൻ അഹമ്മദും റാഷിദിന്റെ ഭാര്യയാണ്.

എംജി സർവകലാശാലയിൽ ഒപ്പനയ്ക്ക് ഒന്നാം സമ്മാനം നേടിയ എറണാകുളം എഞ്ചിനീറിങ് കൊളജ് ടീമിലെ മണവാട്ടിയായിരുന്നു സോണിയ. സിനിമാ നടിയുടെ സൗന്ദര്യം. ഈ സൗന്ദര്യത്തിൽ മയങ്ങിയാണ് റഷീദ് അബ്ദുള്ള ആയിഷയായി മാറിയ സോണിയ സെബാസ്റ്റ്യനെ പരിചയപ്പെടുന്നത്. പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതാണ് റഷീദ്. ഒപ്പനയിലെ ഒന്നാം സമ്മാനക്കാരിയായ മണവാട്ടിയെ പരിചയപ്പെട്ടു. ഇത് പ്രണയത്തിലേക്ക് വഴിമാറി. എറണാകുളത്തുള്ള പുരാതന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് സോണിയ. അച്ഛനും അമ്മയും ബെഹ്‌റിനിൽ ഉയർന്ന തസ്തികയിൽ ഉദ്യോഗസ്ഥരായിരുന്നു. പ്രണയം ശക്തമായി തുടരുന്ന അവസരത്തിലാണ് അച്ഛന്റെ നിർദ്ദേശപ്രകാരം റഷീദ് ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ സോണിയയെ പിരിഞ്ഞിരിക്കാൻ സാധിക്കാതെ വന്നതോടെ ആ ജോലി ഉപേക്ഷിച്ച് നാട്ടിൽ മറ്റൊരു ജോലിയിൽ കയറി.

എഞ്ചിനീയറിങ്ങും എംബിഎയും കഴിഞ്ഞ സോണിയയ്ക്ക് മാതാപിതാക്കൾ വിവാഹം ആലോചന തുടങ്ങി. എന്നാൽ റഷീദിനെ വേർപിരിയാൻ ആകാതെ സോണിയ ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി. ഇങ്ങനെയൊരു മകളില്ലെന്ന് പ്രഖ്യാപിച്ച മാതാപിതാക്കൾ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നത് പോലും കുറച്ചു. വിവാഹശേഷമാണ് റഷീദിന് കോഴിക്കോട് ഇന്റർനാഷണൽ സ്‌കൂളിൽ ജോലി ലഭിക്കുന്നത്. അവിടെവച്ചാണ് ബിഹാറുകാരിയായ യാസ്മിനെ പരിചയപ്പെട്ടു. ഇത് റാഷിദിനെ ഐസിസിലേക്ക് അടുപ്പിക്കുകയായിരുന്നു. 2016 മെയ് 31 നാണ് മൂവരും മുംബൈയിൽ നിന്നും മസ്‌ക്കറ്റിലേക്ക് വിമാനം കയറി. അന്ന് ആയിഷ ഗർഭിണിയായിരുന്നു. അതിനുശേഷം ഇവർ അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാംപിലേക്ക് പോയി. അവിടെവച്ചാണ് സാറ എന്ന പെൺകുഞ്ഞിന് ആയിഷ ജന്മം നൽകിയത്.

റാഷിദ് പഠിച്ചതും വളർന്നും ഒമാനിലാണ്. മസ്‌കറ്റിലെ സ്‌കൂൾ പഠനത്തിന് ശേഷം ബിടെക് പഠിക്കാൻ കോട്ടയം പാലയിലെത്തി. റാഷിദ് ദുബായിൽ ജോലിക്ക് പോയപ്പോൾ സോണിയ ബെംഗളുരുവിൽ എംബിഎ പഠനത്തിനും ചേർന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധം ശക്തമായത് ഇക്കാലയളവിലാണ്. ഇസ്ലാമിൽ ചേരാനുള്ള ആഗ്രഹവും താത്പര്യവും ഇക്കാലത്ത് സോണിയ പ്രകടിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. എംബിഎ പഠനം പൂർത്തിയാകുമ്പോഴേക്കും സോണിയ ഇസ്ലാം മതം സ്വീകരിച്ചു. പിന്നാലെ തൃക്കരിപ്പൂരിലുള്ള പീസ് ഇന്റർനാഷണൽ സ്‌കൂളിൽ അദ്ധ്യാപികയായി സോണിയ എത്തി. ദുബായിലുള്ള ജോലി വിട്ട് റാഷിദും സ്‌കൂളിലെത്തി. അദ്ധ്യാപകനായി തുടങ്ങി, പിന്നീട് അദ്ധ്യാപകരുടെ പരിശീലകനായി റാഷിദ്.

പീസ് സ്‌കൂളിൽ വച്ചാണ് ബിഹാർ സ്വദേശിയായ യാസ്മിനെ റാഷിദ് പരിചയപ്പെടുന്നത്. യാസ്മിനെയും റാഷിദ് വിവാഹം ചെയ്തു. കാസർകോട് നിന്ന് പതിനഞ്ച് പേര് ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സംഭവത്തിൽ ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ് യാസ്മിൻ ഇപ്പോൾ. കേരളത്തിൽ ചാവേർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട റിയാസ് അബൂബക്കറിനും റാഷിദുമായി ബന്ധമുണ്ടായിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP