Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ അന്തോണിസിന്റെ തിരുനാൾ വ്യാഴാഴ്ച ഇഞ്ചിക്കോറിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ അന്തോണിസിന്റെ തിരുനാൾ വ്യാഴാഴ്ച ഇഞ്ചിക്കോറിൽ

ഡബ്ലിൻ - ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ അന്തോണിസിന്റെ തിരുനാൾ 'പാദുവീയം'' ജൂൺ 13 വ്യാഴാഴ്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് (Mary Immaculate Church, Inchicore) ദേവാലയത്തിൽ വച്ച് ആഘോഷപൂർവം കൊണ്ടാടുന്നു.

വൈകിട്ട് 6:00 ന് ജപമാലയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് 6:30 നു തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച.ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കും.

വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് മുന്നോടിയായി നടത്തിവരുന്ന നവനാൾ നൊവേനയും കുർബാനയും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ റിയാൽട്ടോ ഔവർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽവച്ച് വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു.

ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലൈൻസ് അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP