Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഷ്ടമായ ജനപിന്തുണ നേടിയെടുക്കാൻ കർമ്മ പദ്ധതി തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്ര നേതൃത്വം; ന്യൂനപക്ഷ വോട്ടുകളെ കുറിച്ചോർത്ത് കേരള സിപിഎം; തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്ന് വി എസ് അച്ചുതാനന്ദൻ; ദുരാചാരങ്ങൾ ഉള്ളകാലത്ത് മുന്നേറിയ പാർട്ടിക്ക് യാഥാസ്ഥികത്വം നിഷ്പ്രഭമാക്കാൻ ആകുന്നില്ലെന്നും 'വെറ്ററൻ കമ്മ്യൂണിസ്റ്റി'ന്റെ വിമർശനം

നഷ്ടമായ ജനപിന്തുണ നേടിയെടുക്കാൻ കർമ്മ പദ്ധതി തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്ര നേതൃത്വം; ന്യൂനപക്ഷ വോട്ടുകളെ കുറിച്ചോർത്ത് കേരള സിപിഎം; തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്ന് വി എസ് അച്ചുതാനന്ദൻ; ദുരാചാരങ്ങൾ ഉള്ളകാലത്ത് മുന്നേറിയ പാർട്ടിക്ക് യാഥാസ്ഥികത്വം നിഷ്പ്രഭമാക്കാൻ ആകുന്നില്ലെന്നും 'വെറ്ററൻ കമ്മ്യൂണിസ്റ്റി'ന്റെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയെ മറികടക്കാൻ പുതിയ കർമ്മ പരിപാടിയുമായി സിപഎം. നഷ്ടമായ ജനപിന്തുണ വീണ്ടും മേടിയെടുക്കാനാവശ്യമായ പുതിയ കർമ്മ പരിപാടിക്ക് സപിഎം കേന്ദ്ര കമ്മിറ്റി രൂപം നൽകും. അടിസ്ഥാന വർഗത്തെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ടാൻ കർമ്മപരിപാടി തയ്യാറാക്കുന്നത്.

സംഘടന ദൗർബല്യം മറികടക്കാനാണ് തിരുത്തൽ നടപടികൾക്ക് പാർട്ടി രൂപം നൽകുന്നത്. ന്യൂനപക്ഷങ്ങൾക്ക് മുന്നിൽ കൃത്യമായ ബദൽ വയ്ക്കാൻ ആകാത്തത് മൂലമാണ് കേരളത്തിൽ കനത്ത തിരിച്ചടിയുണ്ടാതെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചു. സാമ്പത്തിക പരാധീനതയാണ് തിരിച്ചടിക്ക് കാരണമായതെന്ന് പറഞ്ഞ ബംഗാൾ ഘടകം എതിരാളികളെ നേരിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് സിപിഎം നേരിട്ടത്. പരമ്പരാഗത ശക്തി കേന്ദ്രങ്ങളായിരുന്ന കേരളവും പശ്ചിമ ബംഗാളും തൃപുരയും പാർട്ടിയെ പൂർണമായും കൈവിട്ടു. തൃപുരയിലും പശ്ചിമ ബംഗാളിലും ഒരു സീറ്റുപോലും ലഭിക്കാതിരുന്നപ്പോൾ കേരളത്തിൽ ഒരു സീറ്റിൽ കഷ്ടപ്പെട്ട് ജയിച്ചു കയറി. ഈ സാഹചര്യത്തിലാണ് നഷ്ടമായ ജനപിന്തുണ നേടിയെടുക്കാൻ പാർട്ടി ശ്രമിക്കുന്നത്. അതേസമയം, ന്യൂനപക്ഷങ്ങളുടെ വോട്ടു ലഭിക്കാതെ പോയതാണ് തോൽവിക്കു കാരണം എന്നാണ് കേരളത്തിലെ സിപിഎം നേതാക്കളുടെ നിലപാട്. ഇതിനെ തിരുത്തി മുതിർന്ന സിപിഎം നേതാവ് വി എസ് അച്ചുതാനന്ദൻ രംഗത്തു വന്നു.

തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്ന് വി എസ് ഹരിപ്പാട് പറഞ്ഞു. ദുരാചാരങ്ങൾ ഉള്ള കാലത്ത് ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് കഴിയുന്നുന്നില്ലെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു.

ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. തോൽവിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പരിമിതപ്പെടരുത്. തോൽവിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു.

അതേസമയം, പാർട്ടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കൊണ്ടുള്ള വി എസ് അച്യുതാനന്ദന്റെ കത്ത് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ഇന്ന് വിതരണം ചെയ്തു. പാർട്ടി അതിന്റെ നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചുവെന്ന് കുറ്റപ്പെടുത്തുന്നതാണ് വിഎസിന്റെ കത്ത്. കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണമെന്ന് വി എസ് കത്തിൽ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP