Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധിയുടെ ത്രിദിന വയനാട് സന്ദർശനത്തിന് ഇന്ന് സമാപനം കുറിക്കുക മുക്കത്തെ റോഡ് ഷോയോടെ; രണ്ടു ദിവസം കൊണ്ട് രാഹുൽ സംവദിച്ചവരിൽ സാധാരണ ജനങ്ങളും കർഷക പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, റെയിൽവേ ആക്ഷൻ കമ്മിറ്റി, ആദിവാസി പ്രതിനിധികൾ എന്നിവരും; കോൺഗ്രസ് അധ്യക്ഷന്റെ മടക്കം ജനങ്ങൾക്കൊപ്പം ഉണ്ടാകും എന്ന ഉറപ്പോടെ

രാഹുൽ ഗാന്ധിയുടെ ത്രിദിന വയനാട് സന്ദർശനത്തിന് ഇന്ന് സമാപനം കുറിക്കുക മുക്കത്തെ റോഡ് ഷോയോടെ; രണ്ടു ദിവസം കൊണ്ട് രാഹുൽ സംവദിച്ചവരിൽ സാധാരണ ജനങ്ങളും കർഷക പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, റെയിൽവേ ആക്ഷൻ കമ്മിറ്റി, ആദിവാസി പ്രതിനിധികൾ എന്നിവരും; കോൺഗ്രസ് അധ്യക്ഷന്റെ മടക്കം ജനങ്ങൾക്കൊപ്പം ഉണ്ടാകും എന്ന ഉറപ്പോടെ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്ന് അവസാനിക്കും. കൽപ്പറ്റ റസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ ഗാന്ധി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ആണ് ഇന്ന് ചെലവഴിക്കുക. രാവിലെ പത്തുമണിയോടെ ഈങ്ങാപുഴയിൽ റോഡ് ഷോ നടത്തും. തുടർന്ന് മുക്കത്തെ റോഡ് ഷോക്ക് ശേഷം രണ്ടുമണിയോടെ ഡൽഹിക്ക് മടങ്ങും.

രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. വയനാടിന്റെ പ്രശ്‌നങ്ങളും കേരളത്തിന്റെ പ്രശ്‌നങ്ങളും പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപരമായതും കള്ളപ്രചാരണങ്ങൾക്കെതിരായും സ്‌നേഹംകൊണ്ട് പോരാടാനാണ് കോൺഗ്രസ് പാർട്ടി ഉദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

പകയും ,വിദ്വേഷവും, അരക്ഷിതാവസ്ഥയുമാണ് മോദി പ്രതിനിധാനം ചെയ്യുന്നത്. ജനങ്ങളോടൊപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പുതരുന്നു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും പാർലമെന്റിൽ ഈ പ്രശ്‌നങ്ങൾ ഉന്നയിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. ''കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരന്മാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്റെ ഓഫീസിന്റെ വാതിൽ തുറന്നു കിടക്കുമെന്ന് റോഡ് ഷോയിൽ രാഹുൽ പറഞ്ഞു.

രണ്ടു ദിവസം മുമ്പ് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ യു.ഡി.എഫ് നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് കാളികാവിലായിരുന്നു ആദ്യ സ്വീകരണം. മഴയും മിന്നലും അവഗണിച്ച് പതിനായിരങ്ങൾ ആവേശത്തോടെ രാഹുലിനെ കാണാനെത്തി. പിന്നീട് നിലമ്പൂർ, എടവണ്ണ, അരിക്കോട് എന്നിവിടങ്ങളിൽ രാഹുൽ എത്തി. തുടർന്ന് റോഡ് മാർഗ്ഗം രാത്രിയോടെയാണ് രാഹുൽ ഗാന്ധി കൽപ്പറ്റയിലെത്തിയത്. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഇന്നലെ രാവിലെ 10 മണിക്ക് കളക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ സെന്റർ സന്ദർശിച്ചു. തുടർന്ന് വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച നടത്തി. കർഷക പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ ,റെയിൽവേ ആക്ഷൻ കമ്മിറ്റി, ആദിവാസി പ്രതിനിധികൾ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.

തുടർന്ന് കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്തു നിന്ന് റോഡ് ഷോയ്ക്ക് തുടക്കമായി. കമ്പളക്കാട്, പനമരം, മാനന്തവാടി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി, എന്നിവിടങ്ങളിൽ പര്യടനം നടത്തി. രാഹുൽ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത് മുമ്പെങ്ങുമില്ലാത്ത സുരക്ഷയാണ് എങ്ങും. അതിർത്തികളിലും കർശന പരിശോധനയാണ്. മൂവായിരം പൊലീസുകാരെയാണ് ജില്ലയിലെങ്ങും വിന്യസിച്ചിട്ടുള്ളത്.

അമേഠിയിൽ നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങിയ രാഹുലിന് എന്നാൽ വയനാട് സമ്മാനിച്ച റെക്കോർഡ് ഭൂരിപക്ഷമായിരുന്നു. സംസ്ഥാനം ഇതുവരെ കണ്ട റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ജയം. കൃത്യമായി പറഞ്ഞാൽ 431770 വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന പി.പി സുനീറിനെ രാഹുൽ പരാജയപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP