Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോൽവി ഭാരത്തിൽ എല്ലാം ഉപേക്ഷിച്ച് മടങ്ങിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് രാഹുൽ ഗാന്ധി; ഇന്ത്യയുടെ മുക്കിലും മൂലയിലും ഇറങ്ങി ചെല്ലാൻ തീരുമാനിച്ച് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരൻ; പദ്ധതിയിടുന്നത് ട്രെയിനിലും ബസിലും കാൽനടയിലുമായുള്ള ഭാരതയാത്ര; ജഗന്മോഹൻ റെഡ്ഡിയുടെ യാത്രയും പ്രചോദനമായി; ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ യാത്രയും പ്രകടനവും മുന്നിലെ ഉദാഹരണം; യാത്രയിൽ പുത്തനുണർവ്വ് സൃഷ്ടിച്ച് രാഹുലിനെ പിടിച്ച് നിർത്താൻ നീക്കങ്ങൾ സജീവമാക്കി മുതിർന്ന നേതാക്കളും

തോൽവി ഭാരത്തിൽ എല്ലാം ഉപേക്ഷിച്ച് മടങ്ങിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് രാഹുൽ ഗാന്ധി; ഇന്ത്യയുടെ മുക്കിലും മൂലയിലും ഇറങ്ങി ചെല്ലാൻ തീരുമാനിച്ച് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരൻ; പദ്ധതിയിടുന്നത് ട്രെയിനിലും ബസിലും കാൽനടയിലുമായുള്ള ഭാരതയാത്ര; ജഗന്മോഹൻ റെഡ്ഡിയുടെ യാത്രയും പ്രചോദനമായി; ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ യാത്രയും പ്രകടനവും മുന്നിലെ ഉദാഹരണം; യാത്രയിൽ പുത്തനുണർവ്വ് സൃഷ്ടിച്ച് രാഹുലിനെ പിടിച്ച് നിർത്താൻ നീക്കങ്ങൾ സജീവമാക്കി മുതിർന്ന നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം നടത്തിയതിന് പിന്നാലെയുള്ള അസ്ഥിരത കോൺഗ്രസിൽ ഇപ്പോഴും തുടരുകയാണ്. പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കി ബിജെപി രണ്ടാമതും ഭരണത്തിൽ വന്നതോടെ എന്ത് ചെയ്യണം എന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ്. ശക്തികേന്ദ്രമായ അമേഠിയിൽ തോറ്റതിന് പിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനം ഉൾപ്പടെ ഉപേക്ഷിക്കാനാണ് രാഹുലിന്റെ നീക്കം. പകരക്കാരനെ ഒരുമാസത്തിനകം കണ്ടെത്തണം എന്നാണ് നിർദ്ദേശം. ഇതിനിടയിൽ ശക്തമായി തന്നെ തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് രാഹുൽ ഗാന്ധി.

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു ശേഷം ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഭാരതയാത്ര നടത്താനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങൾ സംബന്ധിച്ച് മനസ്സിലാക്കുകയാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരതയാത്ര സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണെന്ന് കോൺഗ്രസ് ദേശീയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ് രാഹുൽ ആഗ്രഹിക്കുന്നത്. കാറിലും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചും കാൽനടയായുമായിരിക്കും യാത്രകൾ. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കു ശേഷം അന്തിമ തീരുമാനം ഉണ്ടാവൂ. നേരത്തെ തന്നെ രാഹുൽ ഇത്തരമൊരു യാത്ര ഉദ്ദേശിച്ചിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ പ്രസക്തമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. രാഹുലിനെ നേതൃ സ്ഥാനത്ത് തുടരുന്നതിനായി സമ്മർദ്ദം ചെലുത്തുന്ന നേതാക്കൾ യാത്രയുടെ കാര്യം കൂടുതൽ സജീവമാക്കി നേതൃ സ്ഥാനത്ത് രാഹുലിനെ തുടരുന്നതിനായി ഉപയോഗിക്കാനും സാധ്യത കൂടുതലാണ്.

തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ കൂട്ട രാജികളും കൂറുമാറ്റങ്ങളും കോൺഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുൽ ഗാന്ധിയുടെ തന്നെ പ്രസ്താവന കോൺഗ്രസിനെ പിന്നെയും പിറകോട്ട് വലിച്ചിരുന്നു. ഈ അവസ്ഥയിൽ രാഹുൽ നേതൃസ്ഥാനം ഉപേക്ഷിച്ചാൽ അവശേഷിക്കുന്ന ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടി ഇല്ലാതാകും എന്നും ഇത് ദേശീയ തലത്തിൽ ബിജെപിക്ക് ഗുണകരമാകും എന്നുമാണ് വിലയിരുത്തൽ.കോൺഗ്രസിൽ നിലവിലുള്ള ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷം മാത്രമായിരിക്കും രാഹുലിന്റെ യാത്ര.

ആന്ധ്രാപ്രദേശിൽ ജഗന്മോഹൻ റെഡ്ഡി 14 മാസം നീണ്ടുനിന്ന പ്രജാ സങ്കൽപ യാത്ര നടത്തിയിരുന്നു. ജനങ്ങളുമായി കൂടുതൽ അടുക്കുന്നതിനും അധികാരത്തിലെത്തുന്നതിനും ഇത് ജഗന്മോഹൻ റെഡ്ഡിയെ വളരെയധികം സഹായിക്കുകയും ചെയ്തിരുന്നു. 2017ൽ ഗുജറാത്തിൽ രാഹുൽ ഗാന്ധി നടത്തിയ യാത്ര തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്തിരുന്നു. ഇതൊക്കെ മുൻനിർത്തിയാണ് ഭാരത യാത്രയെക്കുറിച്ച് രാഹുൽ ചിന്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

അതേ സമയം ഭാരത്തിലുടനീളം യാത്ര ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ പാർട്ടി അധ്യക്ഷന്റെ ഭാരിച്ച ഉത്തരവാദിത്വം കൂടി വഹിക്കാൻ കഴിയില്ല എന്ന നിലപാടാണ് രാഹുൽ ഗാന്ധിക്ക് എന്നാണ് മറ്റൊരു വിവരം. താൻ അധ്യക്ഷ പദം ഒഴിയുന്നതിനെ നെഗറ്റീവായി കാണണ്ടതില്ലെന്നും പകരക്കാരൻ പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ളയാളായിരിക്കും എന്നും രാഹുൽ മുതിർന്ന നേതാക്കളോട് പറഞ്ഞുവെന്നാണ് സൂചന. അതൊടൊപ്പം തന്നെ. യാത്ര നയിക്കുന്നതിനായി അധ്യക്ഷ പദം ഒഴിയുമ്പോൾ അത് അണികളിലും നേതാക്കളിലും വിപരീത സന്ദേശം പകരുന്നു എന്ന വാദവും ഉണ്ടാകില്ല എന്നും രാഹുൽ കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP