Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിന് ഫുട്‌ബോൾ ആരാധകർ എന്ത് പിഴച്ചു? കോപ്പ അമേരിക്ക ഫുട്‌ബോൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ താൽപര്യമില്ലാതെ ചാനലുകൾ; നിരാശരായി കേരളത്തിലെ അർജന്റീന-ബ്രസീൽ ആരാധകർ

ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിന് ഫുട്‌ബോൾ ആരാധകർ എന്ത് പിഴച്ചു? കോപ്പ അമേരിക്ക ഫുട്‌ബോൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ താൽപര്യമില്ലാതെ ചാനലുകൾ; നിരാശരായി കേരളത്തിലെ അർജന്റീന-ബ്രസീൽ ആരാധകർ

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി നിൽക്കെ ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് തിരിച്ചടി. കോപ്പ അമേരിക്ക ടൂർണമെന്റ് ഇന്ത്യയിൽ സംപ്രേഷണം ഉണ്ടാകില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മത്സരങ്ങൾ കാണിക്കാനുള്ള സംപ്രേഷണം ഏറ്റെടുക്കാൻ ഒരു ചാനലുകളും മുന്നോട്ട് വരാത്തതിന് കാരണം ക്രിക്കറ്റ് ലോകകപ്പ് തന്നെയാണ്. ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ മാത്രമണ് ക്രിക്കറ്റിനെക്കാൾ പ്രാധാന്യത്തോടെ ഫുട്‌ബോൾ കാണുന്നത് എന്നതാണ് ചാനലുകളെ പിന്നോട്ട് വലിച്ചത് എന്നാണ് സൂചന.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വലിയ ആരാധക വൃന്ദമുള്ള ബ്രസീൽ അർജന്റീന ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കാണാനാകാതെ വരുന്നതോടെ വലിയ നഷ്ടം തന്നെയാണ് ഫുട്‌ബോൾ പ്രേമികൾക്ക്.ജൂൺ പതിനാലിനാരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റ് സംപ്രേഷണം ചെയ്യാൻ ചാനലുകൾ തയ്യാറായില്ലെന്നത് വ്യക്തമായതോടെ ഇന്ത്യൻ കാണികൾ മത്സരങ്ങൾ കാണാൻ മറ്റുമാർഗങ്ങൾ തേടേണ്ടിവരുമെന്നതുറപ്പായി.

ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്നതിനാൽ കരാർ ഏറ്റെടുക്കാൻ സ്റ്റാർ സ്പോർട്സ് നെറ്റ് വർക്ക് വിസമ്മതിച്ചപ്പോൾ സംപ്രേഷണാവകാശത്തിനുള്ള തുക കൂടുതലാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സോണി നെറ്റ് വർക്ക് പിന്മാറിയത്. കാൽപന്ത് കാണികൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരസമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ചാനലുകൾ നയം മാറ്റാനുള്ള സാദ്ധ്യത വിരളമാണ്. ബ്രസീലിലെ അഞ്ച് നഗരങ്ങളിലായി ജൂൺ 14 മുതൽ ജൂലൈ ഏഴ് വരെയാണ് ടൂർണമെൻ് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP