Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റർനെറ്റിന്റെ വലകൾ ഭേദിക്കാനൊരുങ്ങി റഷ്യയും ഇറാനും; ചൈനയുടെ വഴിയെ കൂടുതൽ രാജ്യങ്ങൾ സ്വന്തം ഇന്റർനെറ്റിലേക്ക് മാറുമ്പോൾ സൈബർ ലോകവും രണ്ടു ചേരികളിലേക്ക്; രാജ്യങ്ങൾ തടയാൻ ശ്രമിക്കുന്നത് കൂട്ടുകൂടലും അറിവു കൈമാറലും കടന്ന് ഭരണകൂടങ്ങളുടെ നിലനിൽപ്പിനെ പോലും നിർണയിക്കുന്ന സൈബർ ഇടപെടലുകളെ; സ്വന്തം ഇന്റർനെറ്റുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നതോടെ പൂർത്തിയാകുക വേൾഡ് വൈഡ് വെബിന്റെ തകർച്ച

ഇന്റർനെറ്റിന്റെ വലകൾ ഭേദിക്കാനൊരുങ്ങി റഷ്യയും ഇറാനും; ചൈനയുടെ വഴിയെ കൂടുതൽ രാജ്യങ്ങൾ സ്വന്തം ഇന്റർനെറ്റിലേക്ക് മാറുമ്പോൾ സൈബർ ലോകവും രണ്ടു ചേരികളിലേക്ക്; രാജ്യങ്ങൾ തടയാൻ ശ്രമിക്കുന്നത് കൂട്ടുകൂടലും അറിവു കൈമാറലും കടന്ന് ഭരണകൂടങ്ങളുടെ നിലനിൽപ്പിനെ പോലും നിർണയിക്കുന്ന സൈബർ ഇടപെടലുകളെ; സ്വന്തം ഇന്റർനെറ്റുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നതോടെ പൂർത്തിയാകുക വേൾഡ് വൈഡ് വെബിന്റെ തകർച്ച

മറുനാടൻ ഡെസ്‌ക്‌

രാഷ്ട്രീയ അതിർത്തികളെ അപ്രസക്തമാക്കുന്നതായിരുന്നു ഇന്റർനെറ്റിന്റെ വരവ്. ലോകത്ത് എവിടെയുള്ള വിവരവും ശേഖരിക്കാനും സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും ദേശവും ഭാഷയും ഒരു തടസ്സമല്ലാതായി മാറി. മൈലുകൾക്കപ്പുറമിരുന്ന് ആളുകൾ കൂട്ടുകൂടുകയും കളിപറയുകയും ചെയ്യുന്നിടത്തു നിന്നും ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും നിലത്തെറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ രാജ്യങ്ങൾ ഇന്റർനെറ്റിനെ തങ്ങളുടെ മാത്രം നിയന്ത്രണത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

പല തരത്തിലുള്ള സെൻസറിങ് സംവിധാനങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ടെങ്കിലും ഇന്റർനെറ്റ് ഇപ്പോഴും സ്വതന്ത്രവും സുതാര്യവുമായ മാധ്യമമാണ്. വേൾഡ് വൈഡ് വെബ് എന്ന നാമെല്ലാം ഉപയോഗിക്കുന്ന ഇന്റർനെറ്റിൽ നിന്നു സ്വയം വിച്ഛേദിച്ച് രാജ്യത്തിനുള്ളിൽ മാത്രം നിൽക്കുന്ന ബദൽ നെറ്റ്‌വർക്ക് നിർമ്മിക്കാൻ റഷ്യൻ പാർലമെന്റ് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. വാവെയുടെ പിന്തുണയോടെ ഈ വർഷം തന്നെ 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുക കൂടി ചെയ്യുന്നതോടെ ഇന്റർനെറ്റ് അക്ഷരാർഥത്തിൽ പിളർപ്പിലെത്തും. പുട്ടിൻ കഴിഞ്ഞ മാസം ഒപ്പുവച്ച ഒരു നിയമത്തിൽ റഷ്യയിൽ വരാൻ പോകുന്ന ഇന്റർനെറ്റിൽ സർക്കാരിന്റെ കൈകടത്തൽ അത്രയധികം കൂടുതലായിരിക്കും.

രാജ്യത്തിന്റെ അതിർത്തികൾ പോലെ തന്നെ രാജ്യത്തെ ഇന്റർനെറ്റിന്റെ അതിർത്തികളും വേർതിരിച്ചു സംരക്ഷിക്കപ്പെടേണ്ടതാണെന്ന ചൈനയുടെ ആശയം കൂടുതൽ പ്രചാരം നേടുന്നതോടെ വേൾഡ് വൈഡ് വെബ്ബിൽ നിന്നു വിരമിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വന്നേക്കും. യുഎസിനൊപ്പം അല്ലെങ്കിൽ ചൈനയ്‌ക്കൊപ്പം എന്ന നിലപാട് സ്വീകരിക്കാൻ ഈ രാജ്യങ്ങൾ നിർബന്ധിതമാകുന്നതോടെ 5ജി സാങ്കേതികവിദ്യ പുതിയ രാഷ്ട്രീയധ്രുവീകരണത്തിനുള്ള കാരണമായിത്തീരുകയും ചെയ്യും.

തങ്ങളുടെ പ്രാദേശിക ഇന്റർനെറ്റിന്റെ പണി 80 ശതമാനവും പൂർത്തിയായതായി ഇറാൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതിർത്തി കടന്നെത്തുന്ന വിവരക്കുത്തൊഴുക്കിനെ തടയുക തന്നൊയാണ് ഈ രാജ്യങ്ങളുടെയും ലക്ഷ്യം. സ്വേച്ഛാതിപത്യ പ്രവണതകളുള്ള സർക്കാരുകൾ റഷ്യയും ഇറാനും പ്രതിനിധാനം ചെയ്യുന്ന ആശയത്തെ ഏറ്റെടുത്തേക്കുമെന്നാണ്കരുതുന്നത്.

സ്വന്തം ഇന്റർനെറ്റ് എന്ന ആശയത്തിൽ കാര്യമായ മുന്നേറ്റമാണ് ചൈന നടത്തിയത്. അവരുടെ ഗോൾഡൻ ഷീൽഡ് പ്രൊജക്ട് ജനതയെ നിരീക്ഷണ വിധേയമാക്കാനുള്ളത് ആയിരുന്നെങ്കിൽ ഇപ്പോൾ അവർ ഉയർത്തിയിരിക്കുന്ന ഗ്രെയ്റ്റ്ഫയർവോൾ ബാഹ്യ ശക്തികളെ പടിക്കു പുറത്തു നിർത്തിയിരിക്കുന്നു. രാജ്യത്തേക്കു എന്തു കടന്നു വരണമെന്നു തീരുമാനിക്കുന്നത് സർക്കാരാണ്. ഗൂഗിളും ഫേസ്‌ബുക്കും എല്ലാം നിലവിൽ ചൈനീസ് വന്മതിലിനു വെളിയിലാണ്. എന്നാൽ ഇതിലും ഭീകരമാണ് റഷ്യയുടെയും ഇറാന്റെയും നീക്കമത്രെ. ചൈനയ്ക്ക് എന്നെങ്കിലും ഇന്റർനെറ്റിന്റെ മുഖ്യ ധാരയിലേക്കു വരണമെന്നു വച്ചാൽ അതിനു സാധിക്കും. എന്നാൽ ഈ രണ്ടു രാജ്യങ്ങളൊരുക്കുന്ന ഇന്റർനെറ്റിന് അതിന് സാധിക്കുക എളുപ്പമല്ല എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

മാറുന്ന സൈബർ ലോകം

ചൈനയെയും റഷ്യയെയും പോലെ ഇന്റർനെറ്റ് ഭീമന്മാരെ പടിക്കു വെളിയിൽ നിർത്താൻ ഒരോ രാജ്യവും തീരുമാനിച്ചാൽ അത് സൈബർ രംഗത്തും വമ്പൻ മാറ്റമായിരിക്കും കൊണ്ടുവരിക. അതോടെ ലോകം മുഴുവൻ വേരുകളാഴ്‌ത്തിയ ഇന്റർനെറ്റ് കമ്പനികളുടെ പ്രവർത്തന രീതിയും മാറിയേക്കാം.

ആദ്യം അമേരിക്കയുടെയും സഖ്യ രാഷ്ട്രങ്ങളുടെയും കീഴിലുള്ള ഒരു കഷണവും ചൈനയുടെയും റഷ്യയുടെയും കീഴിലുള്ള മറ്റൊരു കഷണവുമായി ആയിരിക്കാം വിഭജനം. ചില രാജ്യങ്ങൾ ആരുടെ കൂടെ കൂടണമെന്ന തീരുമാനമെടുക്കാതെ നിന്നേക്കും. എന്നാൽ ഇതിനിടെ അമേരിക്കയും ചൈനയും തമ്മിൽ ഒരു ധാരണയിലെത്തുന്നതായിരിക്കും സ്വതന്ത്ര ഇന്റർനെറ്റ് നിലനിൽക്കണമെന്നു സ്വപ്നം കാണുന്നവർ ആഗ്രഹിക്കുന്ന കാര്യം. റഷ്യയും ചൈനയും ഇറാനും എല്ലാം പോലെയുള്ള രാജ്യങ്ങൾ സ്വന്തം ഇന്റർനെറ്റുമായി അകന്നു നിന്നാൽ പോലും മറ്റുള്ളവർ തമ്മിലുള്ള സഹവർത്തിത്തം വിടാതിരിക്കലായിരിക്കും അഖണ്ഡ ഇന്റർനെറ്റ് നിലനിന്നു കാണാൻ ഇഷ്ടപ്പെടുന്നവരുടെ സ്വപ്നം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP