Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദി-യു.എ.ഇ അതിർത്തിയിൽ മലയാളി കുടുബം സന്ദർശിച്ച കാർ മറിഞ്ഞ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം; തൃശ്ശൂർ സ്വദേശികൾ അപകടത്തിൽപെട്ടത് ദുബായിലെ ബന്ധുക്കളെ കാണാൻ പോയി മടങ്ങി വരുന്നതിനിടെ; കുഞ്ഞിന്റെ മൃതദ്ദേഹം ദമാമ്മിൽ ഖബറടക്കുമെന്നും സൂചന

സൗദി-യു.എ.ഇ അതിർത്തിയിൽ മലയാളി കുടുബം സന്ദർശിച്ച കാർ മറിഞ്ഞ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം; തൃശ്ശൂർ സ്വദേശികൾ അപകടത്തിൽപെട്ടത് ദുബായിലെ ബന്ധുക്കളെ കാണാൻ പോയി മടങ്ങി വരുന്നതിനിടെ; കുഞ്ഞിന്റെ മൃതദ്ദേഹം ദമാമ്മിൽ ഖബറടക്കുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ജുബൈൽ: സൗദി-യുഎഇ അതിർത്തിയിൽ മലയാളി കുടുബം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂർ സ്വദേശികളായ ദമ്പതികളും മകളും ദുബായ് സന്ദർശനം കഴിഞ്ഞ് ജുബൈലിലേക്ക് കാറിൽ മടങ്ങി വരവേയായിരുന്നു അപകടം. തൃശൂർ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടിൽ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് സയ്യിദ് ഷഫീഖ്. ശനിയാഴ്‌ച്ച പുലർച്ചെ അഞ്ചു മണിക്ക് യുഎഇ അതിർത്തിയിലുള്ള സാൽവാക്കിന് സമീപമാണ് ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ടാ പ്രാഡോ കാർ മറിഞ്ഞ് അപകടമുണ്ടായത്. കാറോടിച്ചിരുന്നത് ഷെഫീഖായിരുന്നു. അദ്ദേഹവും ഭാര്യയും നിസാര പരുക്കുകളോടെ രക്ഷപെട്ടു. സാൽവ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കും.

അപകടം നടന്ന ഉടനെ സൽവയിൽ എത്തി എല്ലാ സഹായങ്ങൾക്കും നടപടി പൂർത്തിയാക്കാനും ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ നേതാവ് ഷിബു കവലയിൽ രംഗത്തുണ്ട്, സഹായങ്ങൾക്കായി ജുബൈൽ കെഎംസിസിയുടെ ഉസ്മാൻ ഒട്ടുമ്മലും രംഗത്തുണ്ട്.

ജുബൈൽ കെഎംസിസി നേതാക്കളായ ഹമീദ് ആലുവ, സലാം ആലപ്പുഴ, ബഷീർ കൂളിമാട്, ബഷീർ വെട്ടുപാറ, ശാമിൽ ആനിക്കാട്ടിൽ, മുഫസ്സിൽ ത്രിശൂർ, യാസർ സിപ് എന്നിവർ ഷഫീഖ് തങ്ങളെയും കുടുംബത്തെയും സന്ദർശിച്ചു മകളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP