Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം പെണ്ണിനെ വേറൊരുത്തൻ കെട്ടിപ്പിടിച്ചാൽ ആര് പൊറുക്കും? രണ്ട് പൂച്ചകളുടെ പ്രണയം കലിപ്പോടെ കാണുന്ന മറ്റൊരു പൂച്ചയുടെ കോപവും പിടിക്കപ്പെട്ട ആദ്യ പൂച്ചയുടെ ഞെട്ടലും വൈറലാകുമ്പോൾ

സ്വന്തം പെണ്ണിനെ വേറൊരുത്തൻ കെട്ടിപ്പിടിച്ചാൽ ആര് പൊറുക്കും? രണ്ട് പൂച്ചകളുടെ പ്രണയം കലിപ്പോടെ കാണുന്ന മറ്റൊരു പൂച്ചയുടെ കോപവും പിടിക്കപ്പെട്ട ആദ്യ പൂച്ചയുടെ ഞെട്ടലും വൈറലാകുമ്പോൾ

വിഹിതം കൈയോടെ പിടിക്കപ്പെടുമ്പോൾ ആരുമൊന്ന് ഞെട്ടും. എന്നാൽ, പൂച്ചകൾക്കിടയിലും അത്തരമൊരു വികാരമുണ്ടോ? ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. തന്റെ പെണ്ണ് മറ്റൊരു പൂച്ചയുമായി ശൃംഗരിക്കുന്നത് കണ്ടുവരുന്ന കണ്ടൻ പൂച്ചയും, കണ്ടനെക്കണ്ടതോടെ ഞെട്ടിത്തരിക്കുന്ന പെൺപൂച്ചയുമാണ് ഈ വീഡിയോയിലുള്ളത്.

ഇതിനകം തന്നെ ലക്ഷക്കണക്കിനാളുകളാണ് ഈ അത്ഭുത വീഡിയോ കണ്ടത്. മുഖമുരുമ്മി ഒരു കരിമ്പൂച്ചയും പാണ്ടൻ പൂച്ചയും പ്രണയം പങ്കിടുന്നത് കണ്ടുകൊണ്ടാണ് ഓറഞ്ച് നിറമുള്ള മൂന്നാമതൊരു പൂച്ച രംഗത്തേക്കുവരുന്നത്. പ്രണയത്തിലേർപ്പെട്ടുകൊണ്ടിരുന്ന പാണ്ടൻപൂച്ച ഇതുകണ്ട് ഞൊടിയിടയിൽ ഓടിരക്ഷപ്പെട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ പരുങ്ങുന്ന കരിമ്പൂച്ച, തിരിഞ്ഞുനോക്കുമ്പോഴാണ് തന്റെ കണ്ടൻ പൂച്ചയെ കാണുന്നതും ഞെട്ടിത്തരിക്കുന്നതും. ഓടാൻ തുടങ്ങിയ പെൺപൂച്ചയെ കൈയോടെ പിടികൂടാൻ കണ്ടൻ പിന്നാലെ ഓടുന്നുമുണ്ട്.

അവിഹിതം കൈയോടെ പിടിക്കപ്പെട്ടവെന്ന് തിരിച്ചറിഞ്ഞാണ് പെൺപൂച്ചയുടെ പരുങ്ങലെന്ന് ദൃശ്യങ്ങൾ കണ്ടാൽ തോന്നും. പൂച്ചകൾ തമ്മിലുള്ള ബന്ധമൊന്നും വിലയിരുത്താനാകില്ലെങ്കിലും, ദൃശ്യത്തിന്റെ സൂചനകൾ അതാണ് നൽകുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ഷെയർചെയ്തവർ പറയുന്നു. ഏതായാലും, രസകരമായ കാഴ്ചയാണിതെന്ന് കണ്ടവർ കണ്ടവരൊക്കെ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP