Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചത് പേട്ട നെടുമങ്ങാട് സ്വദേശികൾ; കുടുംബങ്ങൾക്ക് 10ലക്ഷം രൂപവീതം നൽകുമെന്ന് കെഎസ്ഇബി; അപകടം ഇന്ന് പുലർച്ചെ ചാക്ക നഗരസഭാ ഡിസ്പൻസറിക്ക് സമീപം  

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചത് പേട്ട നെടുമങ്ങാട് സ്വദേശികൾ; കുടുംബങ്ങൾക്ക് 10ലക്ഷം രൂപവീതം നൽകുമെന്ന് കെഎസ്ഇബി; അപകടം ഇന്ന് പുലർച്ചെ ചാക്ക നഗരസഭാ ഡിസ്പൻസറിക്ക് സമീപം   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:  പേട്ടയിൽ പൊട്ടിവീണ വൈദ്യുതികമ്പി നിന്ന് ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു. പേട്ട സ്വദേശി രാധാകൃഷ്ണൻ നെടുമങ്ങാട് സ്വദേശിനി പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വൈദ്യുതികമ്പി വീണ് കിടക്കുന്ന വെള്ളക്കെട്ടിൽ ചവിട്ടിയപ്പോഴാണ് അപകടം. പേട്ട പുള്ളിലൈനിൽ ഇന്ന് പുലർച്ചെ 6.30ഓടെയാണ് സംഭവം.പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ചാക്ക മുരുകൻ കോവിലിലെ പരികർമ്മിയായ പേട്ട പുള്ളിലൈൻ എ.പി.ആർ.എ(33)ൽ ടി.സി 31/476 തൃപ്തിയിൽ രാധാകൃഷ്ണൻ ആചാരി (65), നെടുമങ്ങാട് മുക്കോല സ്വദേശിനി പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5ന് ചാക്കയിലെ നഗരസഭാ ഡിസ്പൻസറിക്ക് സമീപത്ത് നിന്ന് പുള്ളിലൈനിലേക്കുള്ള ഇടറോഡിലായിരുന്നു സംഭവം.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷംരൂപവീതം നൽകുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അടിയന്തരമായി രണ്ടുലക്ഷംരൂപ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പേട്ട മാർക്കറ്റിലെ സിഐ.ടി.യു തൊഴിലാളിയായ മൂന്നാം മനയ്ക്കൽ കാവടിയിൽ ബാബുവിന്റെ ഭാര്യാമാതാവാണ് പ്രസന്നകുമാരി. ബാബുവിന്റെ വീട്ടിലും മുക്കോലയിലുമായി താമസിച്ചുവരികയായിരുന്ന പ്രസന്നകുമാരി ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് മുക്കോലയിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു.രാത്രിയിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു.

ഈസമയത്തെപ്പോഴോ വൈദ്യുതി ലൈൻ പൊട്ടിയതാകാമെന്നാണ് കരുതുന്നത്. മഴ വെള്ളം നിറഞ്ഞുകിടന്നറോഡിൽ വൈദ്യുതികമ്പി പൊട്ടികിടന്നതറിയാതെ എത്തിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. റോഡിൽ ഏതാനും മീറ്റർ അകലത്തിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. പുലർച്ചെ അതുവഴി വന്ന പത്ര വിതരണക്കാരനാണ് സംഭവം ആദ്യം കണ്ടത്. ഇയാൾ കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് പേട്ട പൊലീസെത്തി പുള്ളിലൈനിലേക്കുള്ള റോഡ് കയർ കെട്ടി അടച്ചു.

കെ.എസ്.ഇ.ബിക്കാരെ അറിയിച്ചതനുസരിച്ച് അവരെത്തി വൈദ്യുതി ഓഫ് ചെയ്തശേഷമാണ് മൃതദേഹങ്ങൾ പൊലീസിന് നീക്കം ചെയ്യാനായത്. രാധാകൃഷ്ണനാചാരിയുടെയും പ്രസന്നകുമാരിയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സുഭദ്രയാണ് രാധാകൃഷ്ണന്റെ ഭാര്യ.മകൻ പരേതനായ ഷാജി. മകൾ ഷീജ.മരിച്ചവർക്ക് കെ.എസ്.ഇ.ബി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

അതേസമയം അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനടുത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കും. കേരള തീരത്ത് 45 മുതൽ 55 കി.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP