Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടന്നേക്കും; കെ സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പു കേസ് മധ്യവേനൽ അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോൾ പരിഗണിച്ചേക്കും; തെരഞ്ഞെടുപ്പിലേക്ക് തന്നെയെന്ന സൂചന ലഭിച്ചതോട മഞ്ചേശ്വരത്ത് സജീവമായി രാഷ്ട്രീയ പാർട്ടികൾ; എം സി കമറുദ്ദീനെ കളത്തിലിറക്കാൻ ഒരുങ്ങി ലീഗ്

ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടന്നേക്കും; കെ സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പു കേസ് മധ്യവേനൽ അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോൾ പരിഗണിച്ചേക്കും; തെരഞ്ഞെടുപ്പിലേക്ക് തന്നെയെന്ന സൂചന ലഭിച്ചതോട മഞ്ചേശ്വരത്ത് സജീവമായി രാഷ്ട്രീയ പാർട്ടികൾ; എം സി കമറുദ്ദീനെ കളത്തിലിറക്കാൻ ഒരുങ്ങി ലീഗ്

രഞ്ജിത്ത് ബാബു

കാസർഗോഡ്: ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോടൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഏറുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എംഎൽഎ .മാരുടെ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പു കേസ് നിലനിൽക്കുന്ന മഞ്ചേശ്വരത്തു കൂടി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മധ്യവേനൽ അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോൾ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് ഇവിടെ ജയിച്ചത്. അതേ തുടർന്ന് ബിജെപി. സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ 289 കള്ളവോട്ടുകൾ ചെയ്താണ് അബ്ദുൾ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രാഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ കേസ് നടക്കവേ കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് അബ്ദുൾ റസാഖ് മരണടഞ്ഞു. അതേ തുടർന്ന് തെരഞ്ഞെടുപ്പ് കേസ് തുടരുന്നുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞിരുന്നു.

ആദ്യം തുടരുമെന്നു മറുപടി നൽകിയെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോവുനില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കാത്തതിനാൽ കോടതിയിൽ നിന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. സാധാരണ ഗതിയിൽ എംഎൽഎ. യോ എം. പി.യോ മരണമടഞ്ഞാൽ അതാത് സഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യും. തുടർന്ന് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോവും. തെരഞ്ഞെടുപ്പ് കേസ് കോടതിയിൽ തുടരുന്നതിനാലായിരുന്നു മഞ്ചേശ്വരത്ത് ഇത്രയും കാലം അനിശ്ചിതാവസ്ഥ ഉണ്ടായത്. കോടതി തീരുമാനം പ്രതീക്ഷിച്ച് രാഷ്ട്രീയ പാർട്ടികളും മഞ്ചേശ്വരത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ മഞ്ചേശ്വരത്ത് ലീഗിന്റെ ജില്ലാ സെക്രട്ടറിയും സീനിയർ നേതാവുമായി എം. സി. കമറുദ്ദീനെ മത്സരിപ്പിക്കാനാണ് സംഘടനയുടെ നേതൃതലത്തിലുള്ളവർ ആലോചിക്കുന്നത്. എന്നാൽ ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം തൃക്കരിപ്പൂർ സ്വദേശികളുടെ ആധിപത്യത്തിലാണെന്ന ആരോപണവും ലീഗ് അണികളിൽ നിന്നും ഉയർന്നിട്ടുണ്ട്. പാർട്ടി സ്ഥാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും മേധാവിത്വം തൃക്കരിപ്പൂർ സ്വദേശികളുടെ കയ്യിലാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മഞ്ചേശ്വരത്തു കാർക്ക് സ്ഥാനാർത്ഥിയായി ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയെ വേണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. എന്നാൽ കമറുദ്ദീന് തന്നെ മഞ്ചേശ്വരത്ത് നറുക്കുവീഴാനാണ് സാധ്യത തെളിയുന്നത്.

ബിജെപി. ആരെ സ്ഥാനാർത്ഥിയാക്കണം എന്ന കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞിട്ടില്ല. കെ. സുരേന്ദ്രൻ ഇത്തവണ മത്സരിക്കില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. മഞ്ചേശ്വരത്തെ ഏതെങ്കിലും നേതാവിനെ കണ്ടെത്തി മത്സരിപ്പിക്കാനാണ് സാധ്യത ഏറുന്നത്. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബിജെപി. യുടെ സമ്മർദ്ദം സുരേന്ദ്രനിൽ തന്നെ എത്തിച്ചേരുമെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. സിപിഎം. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥിയെ നിർത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. കെ. ആർ ജനാർദ്ധനക്കാണ് അങ്ങിനെ വന്നാൽ പരിഗണന ലഭിക്കുക. അതേ സമയം മുൻ എംഎൽഎ കൂടിയായ സി.എച്ച് കുഞ്ഞമ്പുവിനെ ഒരിക്കൽ കൂടി പരീക്ഷിക്കാൻ സിപിഎം. തയ്യാറായെന്നും വരും. വരും ദിവസങ്ങളിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി ചർച്ച കൂടുതൽ സജീവമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP