Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവപ്രാസാദ് ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത് മകൾ സുമംഗലിയാകുന്നത് കാണാൻ പോലും നിൽക്കാതെ; മകൾക്ക് നൽകാൻ ആഗ്രഹിച്ചത്ര സ്വർണം നൽകാൻ വീടും വസ്തുവും വിൽക്കാൻ ശ്രമിച്ചതും നടക്കാതെ പോയതോടെ തെരഞ്ഞെടുത്തത് മരണം; മകൾ സുമംഗലിയായത് അച്ഛന്റെ ചേതനയറ്റ ശരീരം കുടുംബ വീട്ടിൽ തൂങ്ങിയാടുന്നതറിയാതെ

ശിവപ്രാസാദ് ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത് മകൾ സുമംഗലിയാകുന്നത് കാണാൻ പോലും നിൽക്കാതെ; മകൾക്ക് നൽകാൻ ആഗ്രഹിച്ചത്ര സ്വർണം നൽകാൻ വീടും വസ്തുവും വിൽക്കാൻ ശ്രമിച്ചതും നടക്കാതെ പോയതോടെ തെരഞ്ഞെടുത്തത് മരണം; മകൾ സുമംഗലിയായത് അച്ഛന്റെ ചേതനയറ്റ ശരീരം കുടുംബ വീട്ടിൽ തൂങ്ങിയാടുന്നതറിയാതെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മകളുടെ വിവാഹദിനത്തിൽ പിതാവ് ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്. ചാത്തന്നൂർ ഉളിയനാട് ഡീസന്റ് ജംക്ഷനു സമീപം പ്രസാദ് ഭവനിൽ ബി.ശിവപ്രസാദിനെയാണ് (46) മകളുടെ വിവാഹ ദിവസം കുടുംബവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചാത്തന്നൂർ വിളപ്പുറം ആനന്ദവിലാസം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ മകൾ നീതവിന്റെ കഴുത്തിൽ വരണമാല്യം വീഴുമ്പേൾ, ചിറക്കര പഞ്ചായത്ത് ഓഫിസിനു സമീപം ആൾത്താമസമില്ലാത്ത കുടുംബവീട്ടിൽ ചേതനയറ്റ അവസ്ഥയിലായിരുന്നു ശിവപ്രസാദ്.

നൽകാനാഗ്രഹിച്ചിരുന്നത്ര സ്വർണമില്ലാതെ കതിർമണ്ഡപത്തിലേക്കു മകൾ കയറുന്നതു കാണാനാകാതെയാണു ശിവപ്രസാദ് ജീവൻ അവസാനിപ്പിച്ചത്. വീടും പുരയിടവും വിറ്റ് മകളുടെ വിവാഹം നടത്താനും സഹകരണ ബാങ്കിലെ കടം വീട്ടാനും ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ചാത്തന്നൂരിലെ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ കുടിശിക ആയതോടെ വീട്ടിലേക്ക് ബാങ്കിൽ നിന്നു നോട്ടിസ് അയച്ചിരുന്നു. ഏതാനും ആഴ്ച മുൻപു ബാങ്ക് അധികൃതർ വീട്ടിൽ എത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

ചിറക്കരത്താഴത്ത് കുളിക്കാനായി ഇന്നലെ പുലർച്ചെ 5.30നു വീട്ടിൽ നിന്നിറങ്ങിയ ശിവപ്രസാദ് കുറെനേരം കഴിഞ്ഞും മടങ്ങിയെത്താത്തതിനെത്തുടർന്നാണു വീട്ടുകാർ അന്വേഷണം നടത്തിയത്. കൂട്ടുകാരും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ കുടുംബവീട്ടിൽ ശിവപ്രസാദിന്റെ ബൈക്ക് കണ്ടെത്തി.

തുടർന്നുള്ള തിരച്ചിലിൽ ശിവപ്രസാദിനെ കുടുംബവീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വർണത്തിനു കുറവുണ്ടെങ്കിലും വിവാഹം നടത്താമെന്നു വരനും ബന്ധുക്കളും ഉറപ്പു നൽകിയിരുന്നതായി ശിവപ്രസാദിന്റെ ബന്ധുക്കൾ പറഞ്ഞു. അച്ഛൻ മരിച്ചെങ്കിലും മകളെ ഇക്കാര്യം അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു. നീതുവിനെ പൂതക്കുളം പുന്നേക്കുളം സ്വദേശിയായ ആർ.എസ്.ബിജുവാണു വിവാഹം ചെയ്തത്. ശിവപ്രസാദിന്റെ സംസ്‌കാരം ഇന്നു നടക്കും. ഭാര്യ ജലജ. നിതിൻ, പ്രീജ എന്നിവരാണു മറ്റു മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP