Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂടംകുളത്ത് ആണവോർജ മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ

ന്യൂഡൽഹി: കൂടംകുളത്ത് ആണവോർജ മാലിന്യം നിക്ഷേപിക്കുന്നതിന് നിക്ഷേപകേന്ദ്രം നിർമ്മിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ് ലാൻ ബാഖവി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. സുപ്രിം കോടതി നിർദ്ദേശത്തെ പോലും മറികടന്നാണ് കേന്ദ്രസർക്കാർ നിർമ്മാണവുമായി മുന്നോട്ട് പോവുന്നത്. ആണവോർജ മാലിന്യം കൈകാര്യം ചെയ്യുന്നതിന് നിലിവിലുള്ള സാങ്കേതിക വിദ്യ അപര്യാപ്തമാണെന്ന് നാഷനൽ അറ്റോമിക് കോർപറേഷൻ സുപ്രിംകോടതിയിൽ വ്യക്തമാക്കിയിരുന്നു.

കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചതിനെതിരേ പ്രദേശവാസികൾ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് ആണവോർജ മാലിന്യനിക്ഷേപ കേന്ദ്രം കൂടി സ്ഥാപിക്കാൻ നീക്കം നടത്തുന്നത്. ഇത് പ്രകൃതിയെ ഗുരുതരമായി ബാധിക്കും. ജപ്പാനിലെ ഫുക്കുഷിമയിൽ ഉൾപ്പെടെ ആണവോർജ മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ അപകടം തിരിച്ചറിഞ്ഞിട്ടും പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോവുന്നതിൽ നിന്ന് പരിസ്ഥിതിയിലും ജനങ്ങളുടെ സുരക്ഷയിലും സർക്കാരിന് യാതൊരു താൽപ്പര്യമില്ലെന്ന് വ്യക്തമാവുന്നു. കേന്ദ്രസർക്കാർ കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷയെ പരിഗണിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ദഹ് ലാൻ ബാഖവി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP