Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നന്മ മലയാളി കൾചറൽ അസോസിയേഷൻ റംസാൻ ആഘോഷവും ജനറൽ ബോഡി മീറ്റിഗും നടത്തി

നന്മ മലയാളി കൾചറൽ അസോസിയേഷൻ റംസാൻ ആഘോഷവും ജനറൽ ബോഡി മീറ്റിഗും നടത്തി

ബെംഗളൂരു : അനേക്കൽ നന്മ മലയാളി കൾചറൽ അസോസിയേഷന്റെ റംസാൻ ആഘോഷവും പൊതു യോഗവും 09-06-2019 ഞായറാഴ്‌ച്ച വിബിഎച്ച്‌സി വൈഭവ കമ്യുണിറ്റി ഹാളിൽ വച്ച് നടന്നു.ജോയിന്റ് സെക്രട്ടറി പ്രവീൺ സ്വാഗതമാശംസിച്ചു, പ്രസിഡന്റ് വിശ്വാസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സെന്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ ശ്രീകുമാർ നായർ ബജറ്റ് അവതരിപ്പിച്ചു.റംസാൻ ആഘോഷത്തോടൊപ്പം നന്മ അംഗങ്ങളുടെ കുട്ടികൾക്ക് സ്‌കൂൾ കിറ്റ് വിതരണം നടത്തി.നന്മ നടത്തിയ ഐ.പി.എൽ പ്രവചന മൽസരത്തിൽ വിജയികളായവർക്ക് ഉള്ള സമ്മാനദാനവും നടത്തി.അംഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും പഠനോപകരണങ്ങളും മാഗഡി റോഡ് ശ്രേയസ് ചാരിറ്റബിൾ ട്രസ്റ്റിന് വേദിയിൽ വച്ച് കൈമാറി.

വൈസ് പ്രസിഡന്റ് നീരജ് പണിക്കർ, അസി: ട്രഷറർ ജിതേഷ് അമ്പാടി, ലൈജു, ജിൻസ് അരവിന്ദ് ,ശങ്കര സുബ്രഹ്മണ്യം, രതീഷ് , ഷാജി, ബൈജു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മൊട്ടു ജെറ്റസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. റമസാൻ വിരുന്നിനു ശേഷം യോഗം പിരിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP