Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം വ്യക്തിനിയമ പ്രകാരം രണ്ടാം വിവാഹം സാധ്യമാണ്; രണ്ടാം വിവാഹത്തിന് അനുമതി തേടി അപേക്ഷ നൽകി എറണാകുളത്തെ സർക്കാർ ഉദ്യോഗസ്ഥൻ; ഭാര്യ ജീവിച്ചിരിക്കെ ഒരു സർക്കാർ ജീവനക്കാരനും ബന്ധം വേർപെടുത്താതെ വീണ്ടും വിവാഹം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി പിഡബ്ല്യുഡി; ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുമെന്നും പൊതുമരാമത്ത് വകുപ്പ്

മുസ്ലിം വ്യക്തിനിയമ പ്രകാരം രണ്ടാം വിവാഹം സാധ്യമാണ്; രണ്ടാം വിവാഹത്തിന് അനുമതി തേടി അപേക്ഷ നൽകി എറണാകുളത്തെ സർക്കാർ ഉദ്യോഗസ്ഥൻ; ഭാര്യ ജീവിച്ചിരിക്കെ ഒരു സർക്കാർ ജീവനക്കാരനും ബന്ധം വേർപെടുത്താതെ വീണ്ടും വിവാഹം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി പിഡബ്ല്യുഡി; ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുമെന്നും പൊതുമരാമത്ത് വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാമതു വിവാഹത്തിന് അനുമതി തേടി സർക്കാറിൽ അപേക്ഷ നൽകി സർക്കാർ ഉദ്യോഗസ്ഥൻ. നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി പൊതുമരാമത്ത് വകുപ്പും. ഇസ്ലാം മത വിശ്വാസിയായ അസിസ്റ്റന്റ് ഹൈവേ എഞ്ചിനീയർ രണ്ടാം വിവാഹത്തിന് വേണ്ടി സമർപ്പിച്ച അപേക്ഷയാണ് കേരള പൊതുമരാമത്ത് വകുപ്പ് പരിശോധനകൾക്ക് ശേഷം തള്ളിയത്. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ടു ചെയ്തത്. മുസ്ലിം വ്യക്തിനിയമ പ്രകാരം രണ്ടാം വിവാഹം സാധ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മുഖേനെയാണ് ഇക്കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ സമർപ്പിച്ചത്.

1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ വകുപ്പുകൾ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളിയത്. പെരുമാറ്റ ചട്ടത്തിലെ 93(ഐ) വകുപ്പാണ് ബഹുഭാര്യാത്വം സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത്. ഭാര്യ ജീവിച്ചിരിക്കെ ഒരു സർക്കാർ ജീവനക്കാരനും സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ രണ്ടാം വിവാഹം കഴിക്കരുത് എന്നതാണ് നിയമം. മുസ്ലിം വ്യക്തി നിയമ പ്രകാരം വിവാഹം സാധ്യമാണെന്ന വാദം നിലനിൽക്കില്ലെന്നും ഈ വകുപ്പ് പ്രത്യേകം പറയുന്നുണ്ട്.

എറണാകുളത്ത് നിന്നുള്ള പിഡബ്ല്യുഡി എഞ്ചിനീയറാണ് അപേക്ഷ നൽകിയത്. മതങ്ങളുടെ വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെങ്കിൽ കൂടിയും സർക്കാർ ഉദ്യോഗസ്ഥർ രണ്ടാം വിവാഹത്തിന് സർക്കാരിന്റെ അനുമതിയില്ലാതെ മുതിരാൻ പാടില്ലെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഔദ്യോഗിക ജീവിതം മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥർ വ്യക്തി ജീവിതത്തിലും അച്ചടക്കവും വിശ്വാസവും നീതിപൂർവ്വകവുമായ തീരുമാനങ്ങളും നല്ല പെരുമാറ്റവും കാത്തുസൂക്ഷിക്കേണ്ടതാണെന്നും നിയമം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷ തള്ളിയത്.

നിയമങ്ങൾ എല്ലാം കണക്കിലെടുത്താണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അപേക്ഷ തള്ളിക്കൊണ്ടുള്ള കത്തിൽ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു. ഭാര്യ ജീവിച്ചിരിക്കെ ബന്ധം വേർപെടുത്താതെ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് ഈ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുമെന്നും പിഡബ്ല്യുഡി മറുപടി കത്തിൽ വ്യക്തമാക്കി. വാർത്തക്കൊപ്പം ഇസ്ലാമിക കാര്യങ്ങളിലെ ചരിത്രകാരനും കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ അഷ്റഫ് കടക്കലുടെ അഭിപ്രായവും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം വിവാഹ അപേക്ഷ നൽകിയത് ഏത് സാഹചര്യത്തിലാണ് നൽകിയതെന്ന് പരിശോധിക്കണമെന്നാണ് അഷ്‌റഫ് കടയ്ക്കൽ വ്യക്തമാക്കിയത്.

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒരു രസത്തിന് ഒരു വിവാഹം എന്ന നിലയിലാണ് കാര്യമെങ്കിൽ സർക്കാർ നിലപാട് പൂർണമായും ശരിയാണെന്നും അഷ്‌റഫ് വ്യക്തമാക്കുന്നു. നേരത്തേയും സർക്കാർ ജീവനക്കാരിൽ രണ്ട് വിവാഹം കഴിച്ചവർ ഉണ്ടെന്നും വ്യക്തിനിയമം മാത്രം കണക്കിലെടുത്താണ് ഇവർ വിവാഹം കഴിച്ചിട്ടുള്ളതെന്നും സർക്കാർ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP