Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം തുമ്പിക്കൈ കുത്തി ശരീരം പൊക്കി; മുന്‍ കാലുകളുടെ ബലത്തില്‍ ഉടല്‍ ഉയര്‍ത്തി; വീണ്ടും തുമ്പൈക്കൈയുടെ ബലത്തില്‍ മതില്‍ ചാടിക്കടന്ന് 'സാക്ഷാല്‍ ശ്രീമാന്‍ ജെസിബി'; മണ്ണു മാന്തിയും മരം പിഴുതും തടിയെടുത്തും കെട്ടിടം തകര്‍ത്തും നടക്കുന്ന 'യന്ത്രക്കയ്യന്‍' മതില്‍ ചാടാനും മിടുക്കനാണേ; ജെസിബി സ്‌പെഷ്യല്‍ ടിക്ക് ടോക്ക് വീഡിയോ ഹിറ്റ്

ആദ്യം തുമ്പിക്കൈ കുത്തി ശരീരം പൊക്കി; മുന്‍ കാലുകളുടെ ബലത്തില്‍ ഉടല്‍ ഉയര്‍ത്തി; വീണ്ടും തുമ്പൈക്കൈയുടെ ബലത്തില്‍ മതില്‍ ചാടിക്കടന്ന് 'സാക്ഷാല്‍ ശ്രീമാന്‍ ജെസിബി'; മണ്ണു മാന്തിയും മരം പിഴുതും തടിയെടുത്തും കെട്ടിടം തകര്‍ത്തും നടക്കുന്ന 'യന്ത്രക്കയ്യന്‍' മതില്‍ ചാടാനും മിടുക്കനാണേ; ജെസിബി സ്‌പെഷ്യല്‍ ടിക്ക് ടോക്ക് വീഡിയോ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

മണ്ണു മാന്താനും മരം പിഴുതെറിയാനും കെട്ടിടം അടിച്ച് തകർക്കാനും മാത്രമല്ല മതിൽ ചാടിക്കടക്കാനും മിടുക്കനാണ് താനെന്ന് തെളിയിക്കുകയാണ് 'സാക്ഷാൽ ശ്രീമാൻ ജെസിബി'. തടസങ്ങൾ ഒന്നും തന്റെ മസിലിന് മുൻപിൽ ഒന്നുമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് യന്ത്രക്കൈയൻ താരം. ജെസിബി ആരാധകരിൽ ആവശമുണർത്തുന്ന ടിക്ക് ടോക്ക് വീഡിയോയിലാണ് മതിൽ ചാടുന്ന വിവരം പുറം ലോകത്തെ അറിയിച്ചത്. ഒരു വീട്ടുമുറ്റത്തെ മതിൽ ചാടിക്കടക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മതിലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വളരെ സൂക്ഷിച്ചാണ് ജെസിബി ഓരോ ചുവടും വെക്കുന്നത്. മുറ്റത്തുവിരിച്ച ചവിട്ടിയിൽ കൈകുത്തിയുള്ള ജെസിബിയുടെ മതിലുചാട്ടം കാണാം. യുവാക്കൾക്കും മുതിർന്നവർക്കും ഇടയിൽ ഹിറ്റായ ടിക്ക് ടോക് ഫേസ്‌ബുക്കിനെ പിന്നിലാക്കിയതായി അടുത്തിടെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഇക്കൊല്ലം ആദ്യപകുതിയിൽ ലോകവ്യാപകമായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പ് ടിക് ടോക്ക് ആണെന്നാണ് റിപ്പോർട്ട്. മുഴുവൻ ഡൗൺലോഡിന്റെ കണക്കെടുത്താൽ ഇതിൽ പകുതിയോളം ഇന്ത്യയിൽ നിന്നാണ്.

2019 ജനുവരി മുതൽ മാർച്ച് വരെ ലോകവ്യാപകമായി ടിക് ടോക് ഡൗൺലോഡ് ചെയ്തത് 1.88 കോടി പേർ. ഇതിൽ 47% ഡൗൺലോഡും ഇന്ത്യയിലാണ്. ഇതേ കാലയളവിൽ 1.76 കോടി പേരാണ് ഫേസ്‌ബുക്ക് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇതിൽ 21% ഇന്ത്യയിൽ നിന്നാണ്.

കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ ഫേസ്‌ബുക്കാണ് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ്. അതിൽ നിന്നു ടിക്ക് ടോക്കിലേക്കുള്ള മാറ്റം വളരെയധികമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP