Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗി ആദിത്യനാഥിനെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടച്ചത് മാധ്യമ പ്രവർത്തകരെ ആണെങ്കിൽ പിണറായിയെ വിമർശിച്ചതിന്റെ പേരിൽ കേസ് എടുത്തത് സർക്കാർ ഉദ്യോഗസ്ഥരടക്കം 119 പേർക്കെതിരെ; ഭരണാധികാരികളെ വിമർശിച്ചാൽ നിയമം ഇല്ലാതിരുന്നിട്ടും കേസ് എടുക്കണമെന്നത് ഫാസിസം അല്ലെങ്കിൽ പിന്നെ അതിനെന്താണ് പേര് പറയേണ്ടത്? പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി മാറുമ്പോൾ

യോഗി ആദിത്യനാഥിനെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടച്ചത് മാധ്യമ പ്രവർത്തകരെ ആണെങ്കിൽ പിണറായിയെ വിമർശിച്ചതിന്റെ പേരിൽ കേസ് എടുത്തത് സർക്കാർ ഉദ്യോഗസ്ഥരടക്കം 119 പേർക്കെതിരെ; ഭരണാധികാരികളെ വിമർശിച്ചാൽ നിയമം ഇല്ലാതിരുന്നിട്ടും കേസ് എടുക്കണമെന്നത് ഫാസിസം അല്ലെങ്കിൽ പിന്നെ അതിനെന്താണ് പേര് പറയേണ്ടത്? പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

യുപി മഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചതിന്റെ പേരിൽ നാലഞ്ച് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യമെന്ന ഏറ്റവും സുന്ദരമായ അവകാശത്തെ ഭരണകൂട ഭീകരത ഉപയോഗിച്ച് അടിച്ചമർത്തുന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമായി അത് മാറിയിരുക്കുന്നു. ഏത് നിയമം കൊണ്ടാണ് യോഗി ആദിത്യനാഥ് മാധ്യമപ്രവർത്തകരെ ഇങ്ങനെ ജയിലിടച്ചത് എന്ന് ചോദിച്ചാൽ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് പോലും മറുപടിയില്ല. എന്തായാലും അറസ്റ്റിലായ ഒരു മാധ്യമപ്രവർത്തകന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചതോടു കൂടി ഇത് രാജ്യ വ്യാപകമായി ചർച്ചയാകുന്നു.

ഈ വാർത്ത പുറത്ത് വന്ന അതേ സമയത്ത് തന്നെ കേരളത്തിൽ നിന്നും മറ്റൊരു വാർത്ത പുറത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ ഒരു വർഷം 119 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും 46 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ടെന്നുമാണ് ആ വാർത്ത. ഇവരൊക്കെ ചെയ്തത് മുഖ്യമന്ത്രിയുടെ നിലപാടുകളെ വിമർശിക്കുകയും മുഖ്യമന്ത്രിയെ ട്രോളുകയും ചെയ്തതാണ്. മേമ്പോടിക്ക് പ്രതിക്ഷ നേതാവിന്റെ പേരിലും മറ്റു ചില പ്രതിപക്ഷ നേതാക്കളുടെ പേരിലും ഒക്കെ ലഭിച്ച പരാതിയുടെ പുറത്തും ചിലരെയൊക്കെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ചിലരെങ്കിലും ചില ദിവസങ്ങളിലെങ്കിലും ജയിലിലും കഴിഞ്ഞിട്ടുണ്ട്.

ആദ്യമേ എനിക്ക് പറയാനുള്ളത് ശ്രീ പിണറായി വിജയൻ ആദിത്യനാഥിന് പഠിക്കരുത് എന്നാണ്. ആദിത്യനാഥും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ബിജെപിയുമൊക്കെ ഫാസിസ്റ്റ് രാഷ്ട്രീയ പാർട്ടിയാണ് എന്ന് നിങ്ങൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പൊതു സമൂഹം അത് വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് ഫാസിസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ സവിശേഷതകളിൽ ഒന്നാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നത് എന്നതുകൊണ്ട് നമുക്കതങ്ങ് ക്ഷമിക്കാം. മാത്രമല്ല അത് വടക്കേ ഇന്ത്യയാണ്. അവിടെ ജനാധിപത്യമൊക്കെ പേരിന് മാത്രമേയുള്ളൂ. എന്നാലിവിടെ ഈ കൊച്ചു കേരളത്തിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളികൾ അവരുടെ നേതാവിനെ വിമർശിച്ചതിന്റെ പേരിൽ 119 പേർക്കെതിരെ 46 സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്കനടപടി എടുക്കുകയും ചെയ്യുമ്പോൾ ഒരൊറ്റ ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്. ഇതിന്റെ അർത്ഥം ഫാസിസം എന്നല്ലേ?

അപ്പോൾ പിന്നെ നിങ്ങൾ പറയുന്ന ഫാസിസത്തിന്റെ നിർവചനം എന്താണ്. ഇന്ത്യൻ ഭരണഘടനയുടെ 19 1 എ അനുസരിച്ച് ഉത്തമ ബോധ്യമുള്ള കാര്യം ആർക്കും ആരെ കുറിച്ചും പറയാം. അത് പറയുന്നത് നുണയാണെങ്കിൽ അത് ആരെ കുറിച്ച് പറയുന്നുവോ അവർ അപമാനിക്കപ്പെടുന്നുവെങ്കിൽ രാജ്യത്തെ നിയമ സംവിധാനമനുസരിച്ച് കോടതിയെ സമീപിച്ചുകൊണ്ട് നഷ്ടപരിഹാരം നേടുന്നതിന് അവകാശമുണ്ട്. മാത്രമല്ല ഐപിസിയിലെ 499 അനുസരിച്ച് അവർക്കെതിരെ സ്വകാര്യ അന്വായം വഴി പൊലീസിന് കേസെടുക്കാം. അല്ലെങ്കിൽ രാജ്യത്തെ ഏതെങ്കിലും ഒരു നിയമത്തിൽ ഒരാൾ അഭിപ്രായം പറഞ്ഞത് തെറ്റിപ്പോയതുകൊണ്ടോ അപമാനിക്കപ്പെടുന്നതുകൊണ്ടോ കേസെടുക്കാൻ യാതൊരു വകുപ്പുകളുമില്ല.

മുഖ്യമന്ത്രിക്കെതിരെ ഒരാൾ പറയുന്നത് വ്യാജമായ ആരോപണമാണ് എന്നിരിക്കട്ടെ എന്നിരുന്നാലും കേസെടുക്കാൻ രാജ്യത്ത് നിയമമില്ല. മുഖ്യമന്ത്രിക്ക് ആ ആരോപണം നഷ്ടമുണ്ടാക്കിയെങ്കിൽ സ്വകാര്യ അന്യായവുമായി കോടതിയെ സമീപിച്ച് സാക്ഷികളെ വിസ്തരിച്ച് ക്രിമിനൽ കേസുമെടുക്കാം സിവിൽ കേസുമെടുക്കാം. അത് മുഖ്യമന്ത്രിക്കും എനിക്കും എന്നെ കേൾക്കുന്ന നിങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP