Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1,47,000 കുട്ടികൾ ഈ വർഷം പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നു; ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ; ശബരിമലയിൽ എയർപോർട്ടിനുള്ള റിപ്പോർട്ട് തയ്യാറായി; അഴിമതി പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞു; സർക്കാറിന്റെ ലക്ഷ്യം സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനം; സർക്കാരിന്റെ മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

1,47,000 കുട്ടികൾ ഈ വർഷം പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നു; ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ; ശബരിമലയിൽ എയർപോർട്ടിനുള്ള റിപ്പോർട്ട് തയ്യാറായി; അഴിമതി പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞു; സർക്കാറിന്റെ ലക്ഷ്യം സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനം; സർക്കാരിന്റെ മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മൂന്നുവർഷത്തെ വികസന നേട്ടങ്ങൾ ഏണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ടു. ജീർണതയുടെ കാലത്തുനിന്ന് കേരളം പുരോഗതിയിലേക്ക് നീങ്ങിയെന്ന് പിണറായി ചൂണ്ടിക്കാട്ടി. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ഇടതു സർക്കാറിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞ മുഖ്യമന്ത്രി അഴിമതി അവസാനിപ്പിക്കാൻ കഴിഞ്ഞെന്നും അവകാശപ്പെട്ടു.

പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റം രാജ്യത്താകെ ശ്രദ്ധിക്കുന്നതാണ്. 1,47,000 കുട്ടികൾ ഈ വർഷം പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നിട്ടുണ്ട്. ഇത് തന്നെയാണ് നമ്മൾ ലക്ഷ്യംവച്ച മാറ്റം. ഇനിയും കൂടുതൽ മികവിലേക്ക് നാം ഉയരേണ്ടതായിട്ടുണ്ട്. ആരോഗ്യ രംഗത്തും വന്നിട്ടുള്ള മാറ്റം പ്രകടമാണ്. ആർദ്രം മിഷനിൽക്കൂടി വന്നിട്ടുള്ള മാറ്റം. കാത്ത് ലാബ് സൗകര്യങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവയിലൊക്കെ നല്ല മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു.- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ശബരിമലയിൽ എയർപോർട്ടിനുള്ള റിപ്പോർട്ട് തയ്യാറായി. അടുത്ത നടപടിക്രമങ്ങളിലേക്ക് ഉടൻ കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ 2016 തെരഞ്ഞെടുപ്പിന് മുൻപുള്ള അവസ്ഥ പരിഗണിക്കേണ്ടതുണ്ട്. യുഡിഎഫ് സർക്കാർ ഭരിച്ചിരുന്നപ്പോൾ ഉള്ള നാടിന്റെ അവസ്ഥ, ജീർണത ആരും മറക്കാനിടയില്ല. നാം കേരളീയരാണ് എന്ന് പറയാൻ മടിച്ചിരുന്ന കാലമായിരുന്നു അത്. നാടിന്റെ പ്രതീകങ്ങളായ കാര്യങ്ങളെപ്പറ്റി വന്ന വാർത്തകൾ അവമതിപ്പുണ്ടാക്കുന്നവയായിരുന്നു. ജീർണതയുടെ പ്രതീകമായിരുന്നരാണ് എൽഡിഎഫ് സർക്കാരിനെ ചോദ്യം ചെയ്യുന്നത്. അഴിമതി ഇല്ലാത്ത നാടായി കേരളം പുറത്ത് അറിയപ്പെടുന്നു.

ഇപ്പോൾ അതിൽനിന്നെല്ലാം ഒരുപാട് മാറി. നാട് എന്ന് നിലക്ക് നേടിയ നേട്ടങ്ങളാണ് ഇതെല്ലാം. എൽഡിഎഫ് സർക്കാരിനെപ്പറ്റി നാടിന് അവമതിപ്പുണ്ടാക്കുന്നതൊന്നും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. അഴിമതിക്കരായവർ സംരക്ഷിക്കപ്പെടില്ല എന്നൊരു പൊതുനില വന്നിട്ടുണ്ട്. അഴിമതിക്കരായിട്ടുള്ളവർ തലപ്പത്തിരുന്നാൽ അഴിമതി നടക്കും. ഇന്ന് അഴിമതി പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല.-അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP