Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജന്മനായുള്ള തകരാറ് കാരണം വീൽ ചെയറിലെ ജീവിതം; പരിചരിക്കാനെത്തിയ നേഴ്‌സുമാരിൽ ബഹുഭൂരിഭാഗവും മലയാളികൾ; മാലാഖമാരിൽ നിന്ന് കേട്ടറിഞ്ഞത് ആരേയും വിസ്മയിപ്പിക്കുന്ന അഭിനയ സമ്രാട്ടിനെ കുറിച്ചും; സിനിമകളിലൂടെ ലാലേട്ടന്റെ ആരാധികയായി; ഭിന്നശേഷിക്കാരിയുടെ കഥ കേട്ടറിഞ്ഞ് കുവൈത്തിൽ ഓടിയെത്തി മോഹൻലാലും; പോ മോനേ ദിനേശാ...മാസ് ഡയലോഗിലൂടെ താരത്തിന്റെ മനം കവർന്ന കുവൈത്തുകാരി; നാദീയാ ആദൽ എന്ന ലാൽ ഫാൻസുകാരി വിടപറയുമ്പോൾ

ജന്മനായുള്ള തകരാറ് കാരണം വീൽ ചെയറിലെ ജീവിതം; പരിചരിക്കാനെത്തിയ നേഴ്‌സുമാരിൽ ബഹുഭൂരിഭാഗവും മലയാളികൾ; മാലാഖമാരിൽ നിന്ന് കേട്ടറിഞ്ഞത് ആരേയും വിസ്മയിപ്പിക്കുന്ന അഭിനയ സമ്രാട്ടിനെ കുറിച്ചും; സിനിമകളിലൂടെ ലാലേട്ടന്റെ ആരാധികയായി; ഭിന്നശേഷിക്കാരിയുടെ കഥ കേട്ടറിഞ്ഞ് കുവൈത്തിൽ ഓടിയെത്തി മോഹൻലാലും; പോ മോനേ ദിനേശാ...മാസ് ഡയലോഗിലൂടെ താരത്തിന്റെ മനം കവർന്ന കുവൈത്തുകാരി; നാദീയാ ആദൽ എന്ന ലാൽ ഫാൻസുകാരി വിടപറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: മിടുമുടുക്കിയായിരുന്നു നാദീയാ ആദൽ. പക്ഷേ വീൽ ചെയറിലായിരുന്നു ജീവിതം. ജന്മനായുള്ള തകരാറുകളുള്ള കുെവെത്ത് സ്വദേശിനിയായ നാദീയ ആദൽ ഏറ്റവും ഒടുവിൽ വാർത്തകളിലെത്തിയത് മോഹൻലാലിനോടുള്ള ആരാധന കാരണമായിരുന്നു. നന്നായി മലയാളം പറയുന്ന കുവൈത്തുകാരിയുടെ മനസ്സിലെ നായകൻ മലയാളിയായ ലാലായിരുന്നു. അതുകൊണ്ട് കൂടിയാണ് നാദീയാ ആദലിന്റെ മരണം മലയാളിയും ചർച്ചയാക്കുന്നത്. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ രാവിലെ അൽ സബാ ആശുപത്രിയിലായിരുന്നു അന്ത്യം.

മുപ്പത്തിയാറ് വയസ്സിനിടെ നാദീയയെ ചികിൽസിച്ചവർ ഏറെ മലയാളികളാണ്. പരിചരിച്ച നേഴ്‌സുമാരും മലയാളികൾ. ഇവരിൽ നിന്നാണ് കേരളവും മലയാളവും മോഹൻലാലുമെല്ലാം നാദീയയുടെ മനസ്സിൽ കയറിയത്. ലാലേട്ടന്റെ സിനിമകൾ കണ്ടതോടെ ഇഷ്ടം കൂടി. പിന്നെ ഒരു ആഗ്രഹം. ലാലിനെ കാണണം. ഇത് നടക്കുകയും ചെയ്തു. കുവൈത്തിൽ എത്തിയ ലാലിന് മുമ്പിൽ വീൽ ചെയറിൽ നാദീയ എത്തി. ആരാധികയെ ആശ്വസിപ്പിക്കാൻ ആയിരക്കണക്കിനാളുകളെ സാക്ഷിനിർത്തി മോഹൻ ലാൽ വേദിയിൽനിന്നിറങ്ങി. നിറഞ്ഞ കണ്ണുകളോടെ അന്നു നാദീയ പറഞ്ഞു... ''പോ മോനേ ദിനേശാ...''.

മോഹൻലാലും ആരാധികയുടെ മാസ് ഡയലോഗിൽ വീണു. അങ്ങനെ മോഹൻലാലിനേയും ഞെട്ടിച്ച ഫാനായിരുന്നു നാദീയ. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ രാവിലെ അൽ സബാ ആശുപത്രിയിലായിരുന്നു അന്ത്യം. ജന്മനായുള്ള തകരാറുകളാണു കുെവെത്ത് സ്വദേശിനിയായ നാദീയയെ വീൽചെയറിലാക്കിയത്. ജീവിതം മുഴുവൻ ആശുപത്രിയിലാണു ചെലവഴിച്ചത്. അവിടുത്തെ നഴ്സുമാരിൽനിന്നാണു മോഹൻ ലാലിനെക്കുറിച്ച് അറിഞ്ഞത്. അതോടെ അദ്ദേഹത്തിന്റെ ആരാധികയുമായി. ലാലേട്ടനെ കാണണമെന്നതായിരുന്നു നാദീയയുടെ ഏറ്റവും വലിയ ആഗ്രഹം.

ഭിന്നശേഷിക്കാരിയായതിനാൽ യാത്ര അനുവദനീയമല്ലായിരുന്നു. നദീയയുടെ ആഗ്രഹം വാർത്തയായി. ഇതു തിരുവനന്തപുരം എക്പാർട്ടർസ് അസോസിയേഷൻ മോഹൻലാലിനെ അറിയിച്ചതോടെ കൂടിക്കാഴ്ചയ്ക്കു വഴിയൊരുങ്ങി. കഴിഞ്ഞ ജനുവരിയിലാണു ഒരു പരിപാടിക്കിടയിൽ നാദീയയെ മോഹൻലാൽ ആദരിച്ചത്.

ലാലേട്ടനോട് മലയാളത്തിൽ സംസാരിച്ച് മനസ് നിറഞ്ഞാണ് അന്നു നാദീയ മടങ്ങിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നഴ്സുമാരാണു നാദീയയെ ശുശ്രൂഷിച്ചിരുന്നത്. അവരുടെ സഹായത്തോടെയാണു മലയാളം അടക്കമുള്ള ഭാഷകൾ പഠിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP