Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആന്ധ്രപ്രദേശ് ഗവർണറായി നിയമിക്കപ്പെട്ട സുഷമാ സ്വരാജിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി ഹർഷ വർധൻ; എല്ലാം വെറും ഊഹാപോഹം എന്ന് പറഞ്ഞ് നിഷേധിച്ച് സുഷമാ സ്വരാജും; ഇന്ത്യൻ പ്രസിഡന്റായി വരെ പരിഗണിക്കപ്പെട്ട മുൻ വിദേശകാര്യമന്ത്രി പദവി സ്വയം ഒഴിഞ്ഞത് പോലെ ഗവർണർ പദവിയും വേണ്ടെന്ന് വച്ചോ...?

ആന്ധ്രപ്രദേശ് ഗവർണറായി നിയമിക്കപ്പെട്ട സുഷമാ സ്വരാജിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി ഹർഷ വർധൻ; എല്ലാം വെറും ഊഹാപോഹം എന്ന് പറഞ്ഞ് നിഷേധിച്ച് സുഷമാ സ്വരാജും; ഇന്ത്യൻ പ്രസിഡന്റായി വരെ പരിഗണിക്കപ്പെട്ട മുൻ വിദേശകാര്യമന്ത്രി പദവി സ്വയം ഒഴിഞ്ഞത് പോലെ ഗവർണർ പദവിയും വേണ്ടെന്ന് വച്ചോ...?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ നരേന്ദ്ര മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയെന്ന നിലയിൽ നിരവധി ആരാധകരെ നേടിയ നേതാവാണ് സുഷമാ സ്വരാജ്.പുതിയ മോദി മന്ത്രിസഭയിൽ സ്ഥാനമില്ലെങ്കിലും പുതിയ സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന് ഏതെങ്കിലുമൊരു ഉന്നതപദവി സുഷമയെ തേടിയെത്തുമെന്നുള്ള സൂചന ഇപ്പോൾ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് സുഷമാ സ്വരാജ് ആന്ധ്രാപ്രദേശിന്റെ പുതിയ ഗവർണറായി നിയമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രആരോഗ്യ മന്ത്രി ഡോ. ഹർഷ വർധന്റെ ട്വീറ്റ് പുറത്ത് വന്നിരുന്നത്.

ഗവർണറായി നിയമിതയായ സുഷമയെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റായിരുന്നു അത്. എന്നാൽ ഇത് അദ്ദേഹം പിന്നീട് ഡിലീറ്റ്ചെയ്യുകയും ചെയ്തിരുന്നു. തന്നെ ആന്ധ്രാ ഗവർണറായി നിയമിച്ചുവെന്നുള്ള വാർത്ത വെറും ഊഹാപോഹമെന്നായിരുന്നു സുഷമ പ്രതികരിച്ചിരുന്നത്. ഇതിന് മുമ്പ് ഇന്ത്യൻ പ്രസിഡന്റായി വരെ പരിഗണിക്കപ്പെട്ട സുഷമ പദവി സ്വയം ഒഴിഞ്ഞത് പോലെ ഗവർണർ പദവിയും വേണ്ടെന്ന് വച്ചോ...?? എന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. മുതിർന്ന ബിജെപി നേതാവും തന്റെ സഹോദരി തുല്യയുമായ സുഷമയ്ക്ക് ആന്ധ്ര ഗവർണറായി സ്ഥാനം ലഭിച്ചതിൽ താൻ അവരെ അഭിനന്ദിക്കുന്നുവെന്നാണ് ഹർഷ വർധൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സമസ്ഥ മേഖലകളിലും സുഷമയ്ക്കുള്ള പ്രവർത്തി പരിചയം ജനത്തിന് ഗുണം ചെയ്യുമെന്നും വർധൻ ട്വീറ്റിൽ എടുത്ത് കാട്ടിയിരുന്നുവെന്ന് ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ഇത് സംബന്ധിച്ച് വിശദീകരണമൊന്നും നൽകാതെ വർധൻ തന്റെ ട്വീറ്റ് മിനുറ്റുകൾക്കകം ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മുൻ ഡിപ്ലോമാറ്റാ എസ് ജയ്ശങ്കറിനെ മോദി വിദേശകാര്യ മന്ത്രിയായി നിയമിക്കാൻ ഒരുങ്ങുന്നതിനാൽ സുഷമയെ ഗവർണറായി നിയമിക്കാൻ മോദി തയ്യാറായേക്കുമെന്നുള്ള സൂചന ഇതിനെ തുടർന്ന് ശക്തമായിട്ടുണ്ട്.

താൻ ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴേക്കും താൻ ഗവർണറായെന്ന ട്വീറ്റ് പുറത്ത് വന്നിരിക്കുന്നതിൽ സുഷമ അതിശയം രേഖപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് വട്ടം എംപിയായ സുഷമ തന്റെ അനാരോഗ്യം കാരണമായിരുന്നു ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നിരുന്നത്. എന്നാൽ മോദിയുടെ കാബിനറ്റിലേക്ക് സുഷമ തിരിച്ച് വരുമെന്ന പ്രതീക്ഷ ശക്തമാണ്. മോദി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ സദസ്യരിൽ ഒരാളായി മുൻനിരയിൽ സുഷമയുണ്ടായിരുന്നു. തനിക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരമേകിയതിൽ മോദിക്ക് നന്ദി അർപ്പിച്ച് കൊണ്ട് സുഷമ ട്വീറ്റ് ചെയ്തിരുന്നു.

മുമ്പ് വിദേശകാര്യമന്ത്രിയെന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു സുഷമ പ്രകടിപ്പിച്ചിരന്നത്. വിദേശത്ത് നിന്നും ഇന്ത്യക്കാരും വിദേശികളും വിവിധ അവസരങ്ങളിൽ വിഷമാവസ്ഥ നേരിട്ടപ്പോൾ സഹായം അഭ്യർത്ഥിച്ചപ്പോൾ അവരെ രക്ഷിക്കുന്നതിൽ സുഷമ കാണിച്ച അതുല്യമായ നേതൃത്വപാടവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആർക്കും എപ്പോഴും സഹായം തേടാവുന്ന വിധത്തിലുള്ള സുഷമയുടെ പ്രവർത്തന ശൈലി അവർക്ക് മില്യൺ കണക്കിന് ആരാധകരെ നേടിക്കൊടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP