Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഗാന്ധിയുടെ റോഡ് ഷോക്കിടെ വ്യാപക പോക്കറ്റടി; ആസൂത്രിതമായി ആൾക്കൂട്ടത്തിൽ കയറിപ്പറ്റിയ മോഷ്ടാക്കൾ കവർന്നത് ഒരു ലക്ഷത്തിലേറെ രൂപ! മുക്കം നഗരസഭാ ലീഗ് കൗൺസിലറുടെ ഭർത്താവിന്റെ 26,000 രൂപയടങ്ങിയ പേഴ്സും മുൻപഞ്ചായത്തംഗത്തിന്റെ ഭർത്താവിന്റെ 17,000 രൂപയടങ്ങിയ പേഴ്സും മോഷണംപോയതിൽ ചിലത് മാത്രം; യുഡിഎഫ് പ്രവർത്തകർ മാത്രം പങ്കെടുത്ത പരിപാടിക്കിടെ നടന്ന വ്യാപക പോക്കറ്റടിയിൽ നാണംകെട്ട് നേതൃത്വവും: മിക്കവർക്കും നഷ്ടമായത് പേഴ്സിൽ വെച്ചിരുന്ന എടിഎം കാർഡും ലൈസൻസും വരെ

രാഹുൽ ഗാന്ധിയുടെ റോഡ് ഷോക്കിടെ വ്യാപക പോക്കറ്റടി; ആസൂത്രിതമായി ആൾക്കൂട്ടത്തിൽ കയറിപ്പറ്റിയ മോഷ്ടാക്കൾ കവർന്നത് ഒരു ലക്ഷത്തിലേറെ രൂപ! മുക്കം നഗരസഭാ ലീഗ് കൗൺസിലറുടെ ഭർത്താവിന്റെ 26,000 രൂപയടങ്ങിയ പേഴ്സും മുൻപഞ്ചായത്തംഗത്തിന്റെ ഭർത്താവിന്റെ 17,000 രൂപയടങ്ങിയ പേഴ്സും മോഷണംപോയതിൽ ചിലത് മാത്രം; യുഡിഎഫ് പ്രവർത്തകർ മാത്രം പങ്കെടുത്ത പരിപാടിക്കിടെ നടന്ന വ്യാപക പോക്കറ്റടിയിൽ നാണംകെട്ട് നേതൃത്വവും: മിക്കവർക്കും നഷ്ടമായത് പേഴ്സിൽ വെച്ചിരുന്ന എടിഎം കാർഡും ലൈസൻസും വരെ

ജംഷാദ് മലപ്പുറം

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാൻ മണ്ഡലത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷനും നിയുക്ത എംപിയുമായ രാഹുൽ ഗാന്ധിയെ കാണാനെത്തിയവരുടെ പണവും പേഴ്സും നഷ്ടപ്പെട്ടു. രാഹുൽഗാന്ധിയെ കാണാനെത്തുന്നവരുടെ തിക്കും തിരക്കും മനസ്സിലാക്കിയ വൻപോക്കറ്റടിയാണ് പര്യടന ദിവസങ്ങളിലായി നടന്നത്. നിലവിലെ കണക്കുപ്രകാരം ലക്ഷത്തിലധികം രൂപ പോക്കറ്റടിക്കാർ കൈക്കലാക്കിയതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം മുക്കത്തുവെച്ചു രാഹുൽ ഗാന്ധിയുടെ റോഡ്ഷോക്കിടെ നിരവധി പേരുടെ പേഴ്സുകളാണ് നഷ്ടപ്പെട്ടത്. മുക്കം നഗരസഭാ ലീഗ് കൗൺസിലർ റഹ്മത്തിന്റെ ഭർത്താവ് വി.ടി.ബുഷൈറിന്റെ 26,000 രൂപയടങ്ങിയ പേഴ്സും, മുക്കം മുൻപഞ്ചായത്തംഗം ആമിനയുടെ ഭർത്താവ് മുഹമ്മദ് പുല്ലാംപടിയുടെ 17,000 രൂപയടങ്ങിയ പേഴ്സും മോഷണംപോയതിൽ ചിലത് മാത്രമാണ്. ഇരുവരും മുക്കംപൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് മറ്റ് നിരവധി പ്രവർത്തകരും ഈ വിഷയം പാർട്ടിനേതാക്കളോട് പങ്കുവെച്ചത്. എന്നാൽ ഇവരുടേതെല്ലാം ചെറിയ തുകകൾ മാത്രമുള്ളുവെന്നതിനാൽ സ്റ്റേഷനിൽ പരാതിപ്പെട്ടില്ല, മാത്രമല്ല വ്യാപാകമായ പോക്കറ്റടി നടന്നുവെന്നു പറയുന്നതു ചീത്തപ്പേരുണ്ടാക്കുമെന്നും കണക്ക്കൂട്ടിയാണ് ചെറിയ പണം നഷ്ടപ്പെട്ടവർ പരാതിപ്പെടാതിരിക്കുന്നത്. ഇവർക്കുപുറമെ മുക്കം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മുത്താലം മുനീറിന്റെ പേഴ്സും നഷ്ടപ്പെട്ടിട്ടുണ്ട്.

രാഹുൽഗാന്ധിയുടെ റോഡ് ഷോ മുക്കത്തെ ക്രിസ്ത്യൻ പള്ളി പരിസരത്തുനിന്നവരുടെ പേഴ്സുകളാണ് ഇത്തരത്തിൽ വ്യാപകമായി പോക്കറ്റടിച്ചത്. ഈങ്ങാപ്പുഴയിൽനിന്നും രാഹുൽഗാന്ധി കാറിൽനിന്നിറങ്ങി തുറന്ന വാഹനത്തിലേക്കു കയറുമ്പോഴുണ്ടായ തിരക്കിലാണ് ഇവിടെ മോഷണം നടന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ പണത്തിന് പുറമെ പേഴ്സിലുണ്ടായിരുന്ന പലരുടേയും എ.ടി.എം കാർഡ്, ലൈസൻസ് അടക്കമുള്ള രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്, അതേ സമയം യുഡിഎഫ് പ്രവർത്തകർ മാത്രം പങ്കെടുത്ത പരിപാടിക്കിടെ മോഷണം സംഘം എങ്ങിനെയെത്തി എന്നതിനെ കുറിച്ചു നേതാക്കൾ അന്വേഷണം നടത്തുന്നുണ്ട്, ഇത് നേതൃത്വത്തിന് നാണക്കേടായിട്ടുണ്ട്, നേരത്തെ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കായി മലപ്പുറം ജില്ലയിലെ അരീക്കോട് പ്രിയങ്കാ ഗാന്ധിയെത്തിയപ്പോഴും സമാന രീതിയിൽ പോക്കറ്റടി നടന്നിരുന്നു. പേഴ്സിലെ പണം എടുത്ത ശേഷം മോഷ്ടാക്കൾ പേഴ്സുകൾ അരീക്കോട് പാലത്തിന് ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങളാണ് രാഹുൽഗാന്ധി വയനാട് ലോകസഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദിപറയാൻ മാറ്റിവെച്ചിരുന്നത്.  പാർലമെന്റിൽ താൻ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകുമെന്ന് രാഹുൽ ഗാന്ധി നാട്ടുകാർക്ക് ഉറപ്പ് നൽകി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാൻ മണ്ഡലത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷനും നിയുക്ത എംപിയുമായ രാഹുൽ ഗാന്ധിയാണ് കേരളത്തിനും വയനാടിനും ഏറെ ആഹ്‌ളാദം നൽകുന്ന പ്രസ്താവന നടത്തിയത്. ശക്തമായ പ്രതിപക്ഷമായി പ്രവർത്തിച്ച് പാർലമെന്റിൽ താൻ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകുമെന്നാണ് നിലമ്പൂവിലെ സ്വീകരണ കേന്ദ്രത്തിൽവെച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. വയനാട്ടിലെ വോട്ടർമാരേകിയ നിസ്വാർത്ഥ സ്‌നേഹവും വിശ്വാസവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

വയനാടുമായുള്ള ഹൃദയബന്ധം എന്നും കാത്തുസൂക്ഷിക്കും. പാർട്ടി പോലും നോക്കാതെ അത്ഭുതാവഹമായ പിന്തുണയാണ് ജനങ്ങളേകിയത്.വയനാടിനെ കാണാൻ ഇനിയും താൻ വരും. ജനങ്ങളുടെ പ്രശ്‌നങ്ങൾ അവർക്കിടയിൽ ചെന്ന് മനസ്സിലാക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും എപ്പോഴുമുണ്ടാവും. വയനാടിനാവും തന്റെ പ്രഥമ പരിഗണന. താൻ കേരളത്തിന്റെ കൂടി പ്രതിനിധിയാണ്. പാർട്ടിക്ക് അതീതമായി എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി കാളികാവിലെ സ്വീകരണത്തിൽ പറഞ്ഞു. മോദി സൃഷ്ടിക്കുന്ന അസഹിഷ്ണുതയെ സ്‌നേഹം കൊണ്ട് നേരിടുമെന്നും കേരളത്തിന്റെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

വയനാടിലെ ജനങ്ങളെ കേൾക്കാൻ ഞാൻ ഇനിയും വരും, കാളികാവിലെ സ്വീകരണത്തിന് വൻ ജനാവലിയോട് കോരിച്ചൊരിയുന്ന മഴയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി എം പി. രാഹുൽ ഗാന്ധിയെ കാണാൻ രണ്ടര മണിയോടെ കാളികാവിൽ ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. നാലര മണിക്ക് ശേഷമാണ് രാഹുൽ എത്തിയത്. നാല് മണിയോടെ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്തു. രാഹുൽ എത്തിയപ്പോൾ മഴക്ക് അൽപം ശമനം ഉണ്ടായതോടെ ജനങ്ങൾ ആർത്തിരമ്പി വന്നു. വെയിലും മഴയും കൊണ്ട് മണിക്കൂറുകളോളമാണ് രാഹുലിനെ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരേ കാത്ത് നിന്നത്.

കാളികാവ് അങ്ങാടിക്ക് സമീപം പള്ളിക്കുളത്തിനടുത്ത് നിന്നും തുറന്ന വാഹനത്തിൽ കയറിയ രാഹുൽ ഗാന്ധി കാളികാവ് ജങ്ഷനിൽ വൻ ജനാവലിയെ അഭിമുഖീകരിച്ച് സംസാരിച്ചു, 'വീ നീഡ് യൂ' എന്ന കൂറ്റൻ ബനറിന്റെ അകമ്ബടിയോടെയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചാനയിച്ചത്. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാം കൊണ്ട് റാലി നടന്ന വഴികളെല്ലാം നിറഞ്ഞിരുന്നു. വയനാട് മണ്ഡലത്തിൽ തനിക്ക് വൻ ഭൂരിപക്ഷം നേടിത്തന്നതിന് താൻ നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം പരിഭാഷപ്പെടുത്തി. കെ.പി സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,എ .ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എ പി അനിൽകുമാർ എം എൽ എ എന്നിവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു. തനിക്ക് വൻ വിജയം സമ്മാനിച്ച വയനാട്ടെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽഗാന്ധി ചായകുടിക്കാൻ് നാട്ടിൻപുറത്തെ ചായക്കടയിൽ കയറിയത് വാർത്താശ്രദ്ധ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP