Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമുദ്രത്തിനടിയിലെ വാട്ടർ തീം പാർക്കിലേക്കെത്താനായി കടലിലേക്ക് ഊളിയിടുക ബോയിംങ് 747 വിമാനം; പതിനായിരം ചതുരശ്ര മീറ്ററിലെ പാർക്കിൽ കാഴ്‌ച്ചകളും സൗകര്യങ്ങളും ആസ്വദിക്കാനായി പ്രത്യേക ഉപകരണങ്ങൾ; കടലിനടിയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പാർക്ക് ആഗസ്റ്റിൽ തുറക്കുന്നതോടെ ബഹ്‌റൈൻ സഞ്ചാരികൾക്കായി ഒരുക്കുന്നത് കാഴ്‌ച്ചകളുടെ സമുദ്ര കലവറ

സമുദ്രത്തിനടിയിലെ വാട്ടർ തീം പാർക്കിലേക്കെത്താനായി കടലിലേക്ക് ഊളിയിടുക ബോയിംങ് 747 വിമാനം; പതിനായിരം ചതുരശ്ര മീറ്ററിലെ പാർക്കിൽ കാഴ്‌ച്ചകളും സൗകര്യങ്ങളും ആസ്വദിക്കാനായി പ്രത്യേക ഉപകരണങ്ങൾ; കടലിനടിയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പാർക്ക് ആഗസ്റ്റിൽ തുറക്കുന്നതോടെ ബഹ്‌റൈൻ സഞ്ചാരികൾക്കായി ഒരുക്കുന്നത് കാഴ്‌ച്ചകളുടെ സമുദ്ര കലവറ

മറുനാടൻ മലയാളി ബ്യൂറോ

മനാമ: സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടർതീം പാർക്ക ബഹറൈനിൽ നിലവിൽ വന്നതായി ഗവൺമന്റ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോകത്തിലെ തന്നെ ആദ്യ പരിസ്ഥിതി സൗഹൃദ വാട്ടർതീം പാർക്ക് ആഗസറ്റിൽ സന്ദർശകർക്കായി തുറന്ന നൽകും. പാർക്കിന്റെ അവസാന ഘട്ട മിനുക്ക പണികൾ നടന്നുവരികയാണ്.

100,00 ചതുരശ്ര മീറ്ററാണ പാർക്കിന്റെ വിസതീർണ്ണം. പാർക്കിൽ എത്തുന്നവർക്ക ഡൈവ് ചെയ്യുന്നതിനുള്ള പ്രത്യേക സ്ഥലങ്ങളുമുണ്ട. സമുദ്രജീവികളെ ആകർഷിക്കാൻ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട. സമുദ്രത്തിനടിയിലെ പാർക്കിലേക്ക് ബോയിങ 747 വിമാനം പറന്നിറങ്ങുകയും ഇതിലെ യാത്രികർക്ക് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചുക്കൊണ്ട വാട്ടർ തീം പാർക്കിലെ കാഴ്ചകളും സൗകര്യങ്ങളും ആസ്വാദിക്കുകയും ചെയ്യാനാകും.

കൃത്യമായ പരിസ്ഥിതി നിയമങ്ങൾ പാലിച്ച പദ്ധതിയുടെ പ്രവർത്തനം മുന്നോട്ട പോകും. അന്താരാഷട്ര പരിസ്ഥിതി ചട്ടങ്ങളും നിലവാരവും പാലിച്ചായിരിക്കും വാട്ടർതീം പാർക്ക പ്രവർത്തിക്കുക. വിപുലമായ സജ്ജീകരണങ്ങളുള്ളതും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാർക്കാണിതെന്നും അധികൃതർ വ്യക്തമാക്കി. സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക് രാജ്യത്തിന് അഭിമാനകരമായ പദ്ധതിയാണെന്ന് ദിയാർ അൽ മുഹറഖിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യാവസായിക, വ്യാപാര വിനോദ സഞ്ചാര വകുപ്പ മന്ത്രി സയിദ അൽസയനി അഭിപ്രായപ്പെട്ടു.

പൂർണ്ണമായും പാരിസ്ഥിതിക സൗഹൃദ പദ്ധതിയാണിത് എന്നതിൽ ഏറെ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമുദ്ര പരിസ്ഥിതിയും പ്രാദേശിക അവസ്ഥകളും നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സുപ്രീം കൗൺസിൽ, ബഹറൈൻ ടൂറിസം ആൻഡ് എകസിബിഷൻസ് അഥോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട പോകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP