Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയം പുത്തനങ്ങാടി പ്രോജക്റ്റിന്റെ പൈലിങ് ജോലികൾ ചെയ്തത് രണ്ടു വർഷം മുൻപ്; ഉപകരണങ്ങൾ സൈറ്റിൽ നിന്നും കൊണ്ടുപോയിട്ടും രണ്ടു വർഷം കഴിഞ്ഞു; പ്രോജക്ടിന് കോടതി സ്റ്റോപ്പ് മെമോ നൽകിയിട്ടില്ല; സ്റ്റേയും നൽകിയിട്ടില്ല; കോടതി ഉത്തരവുള്ളത് പൈലിങ് ജോലികൾ നിർത്തിവയ്ക്കാൻ മാത്രം; കോട്ടയം പ്രൊജക്ടുമായി ബന്ധപ്പെട്ട് മറുനാടൻ നൽകിയ വാർത്തയ്ക്ക് വിശദീകരണവുമായി അസറ്റ് ഹോംസ് രംഗത്ത്

കോട്ടയം പുത്തനങ്ങാടി പ്രോജക്റ്റിന്റെ പൈലിങ് ജോലികൾ ചെയ്തത് രണ്ടു വർഷം മുൻപ്; ഉപകരണങ്ങൾ സൈറ്റിൽ നിന്നും കൊണ്ടുപോയിട്ടും രണ്ടു വർഷം കഴിഞ്ഞു; പ്രോജക്ടിന് കോടതി സ്റ്റോപ്പ് മെമോ നൽകിയിട്ടില്ല; സ്റ്റേയും നൽകിയിട്ടില്ല; കോടതി ഉത്തരവുള്ളത് പൈലിങ് ജോലികൾ നിർത്തിവയ്ക്കാൻ മാത്രം; കോട്ടയം പ്രൊജക്ടുമായി ബന്ധപ്പെട്ട് മറുനാടൻ നൽകിയ വാർത്തയ്ക്ക് വിശദീകരണവുമായി അസറ്റ് ഹോംസ് രംഗത്ത്

എം മനോജ് കുമാർ

കോട്ടയം: രണ്ടു വർഷം മുൻപാണ് അസറ്റ് ഹോംസ് കോട്ടയം പുത്തനങ്ങാടിയിലെ പ്രൊജക്ടിൽ പൈൽ വർക്ക് നടത്തിയതെന്ന് അസറ്റ് ഹോംസ് എംഡി സുനിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് അസറ്റ് ഹോംസിന്റെ ഫ്ളാറ്റ് നിർമ്മാണം. പുത്തനങ്ങാടി കുന്ന് ഇടിഞ്ഞുവീണു. വീടുകൾ തകന്നതും ദുരന്തഭീഷണി നേരിടുന്നതും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കോടതി ഇടപെടൽ എന്ന മറുനാടൻ മലയാളി വാർത്തയോട് പ്രതികരിക്കുകയായിരുന്നു സുനിൽ.

. 2017 ജൂലൈയിൽ ഈ പ്രോജക്ട് വർക്കിന്റെ പൈലിങ് കഴിഞ്ഞതാണ്. പുതുതായി ഒരു പൈലിങ് വർക്കും കോട്ടയം പ്രൊജക്റ്റിൽ ചെയ്തിട്ടില്ല.ഉപകരണങ്ങൾ സൈറ്റിൽ നിന്നും കൊണ്ടുപോയിട്ടും രണ്ടു വർഷം കഴിഞ്ഞു. പ്രശ്‌നങ്ങൾ ഇല്ലാതെ ഫ്ളാറ്റ് നിർമ്മാണം നടത്തുന്ന കമ്പനിയാണ് അസറ്റ് ഹോംസ്. അതുകൊണ്ട് തന്നെ കോട്ടയം പ്രൊജക്റ്റിലും എതിർപ്പ് ഉയർത്തുന്ന കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും സുനിൽ പറഞ്ഞു. കോടതി വിധി ഉണ്ട് എന്ന് പറഞ്ഞാണ് മറുനാടൻ വാർത്ത നൽകിയത്. അത് ഒരു തെറ്റിദ്ധരിപ്പിക്കൽ ആണ്. ഞങ്ങൾക്ക് കോടതി സ്റ്റോപ്പ് മെമോ നൽകി എന്നാണ് പുത്തനങ്ങാടിയിൽ താമസിക്കുന്ന പുന്നൂസ് പറയുന്നത്. കോടതി ഞങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയിട്ടില്ല. ഇതാണ് പുന്നൂസ് തെറ്റിദ്ധരിപ്പിക്കൽ നടത്തുന്നു എന്ന് പറയുന്നത്. അതിനാൽ പുന്നൂസിനെതിരെ നിയമനടപടികൾ തുടങ്ങുന്ന കാര്യം ഞങ്ങൾ ആലോചിക്കുകയാണ്. അസറ്റ് ഹോംസ് ബ്രാൻഡ് ഇമേജ് കളയുകയാണ് പുന്നൂസിന്റെ ലക്ഷ്യം. ഇത് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. അതിനാലാണ് നിയമനടപടി എന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നു എന്ന കാര്യം പറയുന്നത്.

കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് അസറ്റ് ഹോംസ് ഫ്‌ളാറ്റ് നിർമ്മാണം നടത്തുന്നു എന്നാരോപിച്ച് പുത്തനങ്ങാടിയിൽ താമസിക്കുന്ന പുന്നൂസ് എന്നൊരാൾ കോടതിയിൽ കേസ് നൽകിയതാണ്.ഇതേ കുന്നിലെ മണ്ണ് പല ആളുകളും എടുത്തിട്ടുണ്ട്. ഇങ്ങിനെ എടുത്ത ആളുകളിൽ ഒരാൾ പുന്നൂസും കൂടിയാണ്. പുന്നൂസിന്റെ വീടിരിക്കുന്ന സ്ഥലത്ത് അയൽവാസി ലിസി എന്നൊരു സ്ത്രീയുണ്ട്. ഈ സ്ത്രീയുടെ വീട് മണ്ണെടുപ്പിനെ തുടർന്ന് അപകടാവസ്ഥയിലാണ്. പുന്നൂസ് ഉൾപ്പെടെയുള്ളവരാണ് ഈ സ്ത്രീയുടെ വീടിനു കീഴെ നിന്നും മണ്ണ് മാറ്റിയത്. ഈ സ്ത്രീയുടെ വീട് അപകടാവസ്ഥയിലാണ്. ഈ മണ്ണ് മാറ്റത്തിൽ അസറ്റ് ഹോംസിന് പങ്കില്ല. അത് മാത്രമല്ല കഴിഞ്ഞ പ്രളയത്തെ തുടർന്ന് ഈ കുന്നിലും മണ്ണിടിച്ചിൽ വന്നിരുന്നു. ഒരു ടവർ മാത്രമേ ഈ കുന്നിൽ പണി തീർത്തിട്ടുള്ളൂ. രണ്ടാമത്തെ ടവർ ഞങ്ങൾ പണിതിട്ടില്ല. ഇവിടുത്തെ പൈലിങ് ഒഴിവാക്കാൻ വേണ്ടിയാണ് രണ്ടാമത്തെ ടവർ വേണ്ടാ എന്ന് തീരുമാനമെടുത്തത്. അവിടെ പൈലിങ് ആവശ്യമില്ലാത്ത മൂന്നോ നാലോ നിലയേ മാത്രമേ ഞങ്ങൾ പണിയാൻ ഉദ്ദേശിക്കുന്നുള്ളൂ. ഈ തീരുമാനം ഞങ്ങൾ ആദ്യമേ എടുത്തതാണ്. ഞങ്ങൾ അതിർത്തി പങ്കിടുന്ന സ്ഥലത്തെല്ലാം ഞങ്ങൾ മതിൽ കെട്ടുമെന്ന് പറഞ്ഞിരുന്നു.

പുന്നൂസിന്റെ ആവശ്യം ഞങ്ങൾ അതിർത്തി പങ്കിടാത്ത സ്ഥലങ്ങളിൽ കൂടി ഞങ്ങൾ മതിൽ കെട്ടിക്കൊടുക്കണം. അതായത് പുന്നൂസിന്റെ വീടിരിക്കുന്ന അതിർത്തികളിൽ ഞങ്ങൾ മതിൽ കെട്ടണം എന്നാണ് പുന്നൂസ് ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഞങ്ങളോട് പുന്നൂസ് നേരിട്ട് മുഴക്കിയതാണ്. ഇത് ഞങ്ങൾ ചെയ്തു കൊടുക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ അതിർത്തിയിൽ മാത്രമേ ഞങ്ങൾക്ക് മതിൽ കെട്ടേണ്ട ആവശ്യമുള്ളൂ. അതുകൊണ്ട് തന്നെ പുന്നൂസിന്റെ ആവശ്യം ഞങ്ങൾ തള്ളുകയായിരുന്നു. ഇപ്പോൾ പുന്നൂസ് കോടതി വിധി വാങ്ങിയത് അവിടെ പൈലിങ് വർക്ക് ചെയ്യരുത് എന്നാവശ്യപ്പെട്ടാണ്. സൈറ്റിൽ പൈലിങ് വർക്കില്ല. കോടതി സ്റ്റോപ്പ് മെമോ തന്നിട്ടില്ല. സ്റ്റേ ഓർഡറും നൽകിയിട്ടില്ല. ഞങ്ങളുടെ അതിർത്തിയിൽ മതിൽ കെട്ടണം എന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഞങ്ങൾ ചെയ്തു കഴിഞ്ഞ ജോലികളാണ്. പുന്നൂസിന്റെ പറമ്പിൽ മതിൽ കെട്ടാൻ കോടതി പറഞ്ഞിട്ടില്ല. വർക്ക് നിർത്തിവയ്ക്കാൻ ഞങ്ങളോട് കോടതി പറഞ്ഞിട്ടില്ല. പുന്നൂസിന്റെ മതിൽ വേണമെങ്കിൽ ഞങ്ങൾ കെട്ടിക്കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. പുന്നൂസിന്റെ വീടിന്റെ കേടുപാടുകൾ ഞങ്ങൾ തീർത്ത് നൽകാം. അല്ലാതെ പണം നൽകില്ല. പുന്നൂസിന്റെ ആവശ്യം അതുകൊണ്ട് തന്നെയാണ് ഞങ്ങൾ തള്ളുന്നത്. ഈ പറഞ്ഞ ലിസിയുടെ വീട് അപകടാവസ്ഥയിൽ ആയതിനാൽ ഇവർക്ക് ഞങ്ങൾ വാടകയ്ക്ക് വീട് എടുത്തു നൽകുകയും വാടക ഞങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ കൂടുതൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്-സുനിൽ ചോദിക്കുന്നു.

കുറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് അസറ്റ് ഹോംസിന്റെ ഫ്ളാറ്റ് നിർമ്മാണം. പുത്തനങ്ങാടി കുന്ന് ഇടിഞ്ഞുവീണു. വീടുകൾ തകന്നതും ദുരന്തഭീഷിണി നേരിടുന്നതും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കോടതി ഇടപെടൽ. സമീപത്തെ വീടുകളുടെ നില നിൽപ്പിനെ ബാധിക്കുന്ന നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു എന്ന വാർത്തയാണ് ഞങ്ങൾ കഴിഞ്ഞ ദിവസം നൽകിയത്.

കോട്ടയം മുനിസിപ്പാലിറ്റിയുടെ നിരോധന ഉത്തരവിനെ അവഗണിച്ച് പ്രദേശത്ത് ദുഷന്ത ഭീഷണി നിലനിൽക്കുന്ന ഘട്ടത്തിലും നിർമ്മാണ പ്രവർത്തനം നടന്നിരുന്ന സാഹചര്യത്തിലാണ് താമസക്കാരനായ മാമൂട്ടിൽ എം ടി പുന്നൂസ് അഡ്വ.ദീപ്തി സത്യൻ അഡ്വ. എ കെ സ്മിത എന്നിവർ മുഖേന കോട്ടയം മുൻസിഫ് കോടതിയെ സമീപിച്ചത്. പത്തു നിലകളിലുള്ള മൂന്നു ഫ്ളാറ്റ് സമുച്ചയങ്ങൾക്ക് ഡിഎംആർ പൈൽ വർക്ക് നടത്തിയതുമൂലം പുത്തനങ്ങാടി കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. നിരവധിവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആ
പ്രദേശം ആകെ മണ്ണിളകിയ അവസ്ഥയിലാണ്. കനത്ത മഴപെയ്താൽ കുന്നിന്റെ ഭൂരിഭാഗവും താഴേയ്ക്ക് പതിക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കോടതിയും ഉത്തരവിട്ടതോടെ നിർമ്മാണ പ്രവർത്തനം നിർത്തിവച്ചതാണ് ഇപ്പോൾ ഇവിടുത്തെ താമസക്കാരുടെ ആശ്വാസം. പക്ഷെ പൈലിങ് പണികൾ നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവ് എന്നാണ് അസറ്റ് ഹോംസ് പറയുന്നത്. പൈലിങ് പണികൾ രണ്ടു വർഷം മുൻപ് തന്നെ നിർത്തിയതാണെന്നും അസറ്റ് ഹോംസ് പറയുന്നു.

മണ്ണിടിച്ചിൽ ഉണ്ടായ മേഖലയിൽ നിർമ്മാണം അനുവദിക്കില്ലെന്ന സർക്കാർ നയത്തിന് വിരുദ്ധമായാണ് പരിസ്ഥിതിക്കു ഭീഷണിയാകുന്ന നിർമ്മാണം നടത്തിയിരുന്നത്. കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചു നടത്തിയ പൈലിംഗിന്റെ വൈബറേറ്റിങ് ശക്തിമൂലം ഭൂമിയിലെ മണ്ണിളകിയാണ് പുത്തനങ്ങാടി കുന്ന് ഇടിഞ്ഞുവീണത്. ഇത് വാർത്തയിൽ വിശദമാക്കിയിരുന്നു. ഏതു നിമിഷവും നിലംപൊത്താവുന്ന ഒരു വീട്ടിലെ താമസക്കാരായ സന്തോഷിനേയും കുടുംബത്തേയും ഫ്ളാറ്റ് നിർമ്മാതാക്കൾ വാടക ഫ്ളാറ്റിലേക്കു മാറ്റിപാർപ്പിച്ചിട്ടുണ്ട്. .

ഇടിഞ്ഞതുമൂലം അടിത്തറയ്ക്കുതാഴെ മണ്ണില്ലാതായ മറ്റൊരു വീട്ടിലെ താമസക്കാരായ ജെസി കുന്നുംപുറത്തിന്റെ കുടുംബത്തെ മാറ്റിപാർപ്പിച്ചിട്ടില്ല. ഇടിഞ്ഞുവീണ കുന്നിന്റെ നാലിലൊരു ഭാഗത്ത് മണ്ണിടിച്ചിൽ തടയാൻ ഫ്ളാറ്റ് നിർമ്മാതാക്കൾ കൂറ്റൻ കോൺക്രീറ്റ് മതിൽ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ അപകടസാധ്യതയുള്ള മേഖലയിൽക്കൂടി കോൺക്രീറ്റ് മതിൽ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഫ്ളാറ്റ് നിർമ്മാതാക്കൾ ചെവിക്കൊണ്ടില്ല-വർത്തയിൽ മറുനാടൻ പറഞ്ഞിരുന്നു. പക്ഷെ ഇത് അസറ്റ് ഹോംസ് നിഷേധിക്കുന്നു. ലിസിയേയും കുടുംബത്തെയും മാറ്റിപാർപ്പിക്കാൻ ഉള്ള ബാധ്യത അസറ്റ് ഹോംസിന് ഉണ്ടായിരുന്നില്ല.

ലിസി അസറ്റ് ഹോംസ് പ്രോപ്പർട്ടിയുമായി അതിർത്തി പങ്കിടുന്ന വീടുകളിൽപെട്ടതല്ല. എന്നിട്ടും അവരെ മാറ്റി പാർപ്പിക്കുകയും തങ്ങൾ വീട് വാടക നൽകുകയും ചെയ്യുന്നുണ്ട്. അപകടസാധ്യതയുള്ള മേഖലയിൽക്കൂടി കോൺക്രീറ്റ് മതിൽ നിർമ്മിക്കണമെന്ന ആവശ്യം പക്ഷെ അസറ്റ് ഹോംസ് തള്ളുകയാണ്. അസറ്റ് ഹോംസ് അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ എല്ലാം ഈ ചുറ്റുമതിൽ നിർമ്മിച്ചു നൽകാം. അത് ബാധ്യതയും ഉത്തരവാദിത്തവുമാണ് എന്നാണ് അസറ്റ് ഹോംസ് വ്യക്തമാക്കുന്നത്. അസറ്റ് ഫ്ളാറ്റിനോടു ചേർന്നുള്ള മാമ്മൂട്ടിൽ വീട്ടിൽ എം ടി. പുന്നൂസിന്റെ ഇരുനില വീടും നിലംപൊത്താവുന്ന നിലയിലാണ്. വീടിനോടു ചേർന്ന് മുപ്പതു മീറ്റർ താഴ്ചയിൽ ഫ്ളാറ്റ് നിർമ്മാതാക്കൾ മണ്ണെടുത്തു മാറ്റിയതാണുകാരണം. പുന്നൂസിന്റെ വീടിനു സമീപം മതിൽകെട്ടാം എന്നാണ് അസറ്റ് പറയുന്നത്. വീടിനു കേടുപാടുകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ചു നൽകാം എന്നും പറയുന്നു. പക്ഷെ കാശ് പുന്നൂസിന് നൽകേണ്ട കാര്യമില്ല. അതിനാൽ പുന്നൂസിന്റെ ഈ ആവശ്യവും പുന്നൂസ് അതിർത്തി പങ്കിടുന്ന ലിസിയുടെ വീടിന്റെ ചുറ്റുമതിൽ കിട്ടണമെന്ന ആവശ്യവും അസറ്റ് നിഷേധിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP