Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎമ്മിന് തലവേദന തീർക്കുന്ന ആർഎംപി ഫാക്ടർ ഇനി തലശ്ശേരിയിലും! 'കിവീസ്' എന്ന സന്നദ്ധ സംഘടനയുമായി തലശ്ശേരിയിൽ ചുവടുറപ്പിക്കാൻ വധശ്രമത്തിൽ നിന്നും രക്ഷപെട്ട സിഒടി നസീർ; ലക്ഷ്യമിടുന്നത് അക്രമ രാഷ്ട്രീയത്തെ എതിർക്കുന്ന സഖാക്കളുടെ കൂട്ടായ്മ തന്നെ; നസീറിന് വേണ്ടി വാതിൽ തുറന്ന് കോൺഗ്രസ് രംഗത്തുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് അടിത്തറയുമായി സ്വതന്ത്ര പ്രവർത്തനം ലക്ഷ്യമിടുന്നത് ഷംസീറിനെ തകർക്കാൻ വേണ്ടി; നസീറിനെ ചൊല്ലി പാർട്ടിയോട് ഇടഞ്ഞ് തലശ്ശേരിയിലെ മുസ്ലിം കുടുംബങ്ങളും

സിപിഎമ്മിന് തലവേദന തീർക്കുന്ന ആർഎംപി ഫാക്ടർ ഇനി തലശ്ശേരിയിലും! 'കിവീസ്' എന്ന സന്നദ്ധ സംഘടനയുമായി തലശ്ശേരിയിൽ ചുവടുറപ്പിക്കാൻ വധശ്രമത്തിൽ നിന്നും രക്ഷപെട്ട സിഒടി നസീർ; ലക്ഷ്യമിടുന്നത് അക്രമ രാഷ്ട്രീയത്തെ എതിർക്കുന്ന സഖാക്കളുടെ കൂട്ടായ്മ തന്നെ; നസീറിന് വേണ്ടി വാതിൽ തുറന്ന് കോൺഗ്രസ് രംഗത്തുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് അടിത്തറയുമായി സ്വതന്ത്ര പ്രവർത്തനം ലക്ഷ്യമിടുന്നത് ഷംസീറിനെ തകർക്കാൻ വേണ്ടി; നസീറിനെ ചൊല്ലി പാർട്ടിയോട് ഇടഞ്ഞ് തലശ്ശേരിയിലെ മുസ്ലിം കുടുംബങ്ങളും

രഞ്ജിത്ത് ബാബു

കണ്ണൂർ: ഒഞ്ചിയത്ത് രൂപം കൊണ്ട് റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി(ആർഎംപി) വർഷങ്ങൾ പിന്നിട്ടിട്ടും സിപിഎമ്മിന് തീർക്കുന്ന തലവേദന ചെറുതൊന്നുമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവിൽ പി ജയരാജൻ എന്ന കരുത്തന് കാലിടറിയതിന് പിന്നിലും ആർഎംപി ഫാക്ടർ വ്യക്തമായിരുന്നു. ആർഎംപിയെ കൂടാതെ സിപിഎമ്മിന് തലവേദനയായി മറ്റൊരു പ്രസ്ഥാനവും തലപൊക്കുകയാണ്. ഇത്തവണ സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ തലശ്ശേരിയിലാണ് സിപിഎമ്മിന് റിബലായി പ്രസ്ഥാനം തലപൊക്കുന്നത്. ഇതിന് തുടക്കമിടുന്നത് വധശ്രമത്തിൽ നിന്നും രരക്ഷപെട്ട സി.ഒ.ടി. നസീറാണ്.

കോൺഗ്രസ്സിലോ മറ്റ് രാഷ്ട്രീയ പാർട്ടിയലോ ചേരാതെ 'കിവീസ്' എന്ന സന്നദ്ധ സംഘടനയുമായി മുന്നോട്ട് പോകാനാണ് നീക്കം. യുഡിഎഫ് പാളയത്തിലേക്ക് ഈ സംഘടന നീങ്ങിയേക്കുമെന്നു സൂചനയുണ്ട്. സിപിഎം ഒഴിച്ചുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് സാധ്യതയെന്നാണ് പുറതത്തുവരുന്ന വിവരം. എന്നാൽ പ്രത്യക്ഷ രാഷ്ട്രീയത്തിൽ നസീർ ഇറങ്ങില്ലെന്നാണ് കിവീസുമായി ബന്ധപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന വിവരം.

നസീറിനെ അക്രമിച്ചതിനെതിരെ നിലപാടെടുക്കുന്നവർ ഇന്നും തലശ്ശേരിയിലെ സിപിഎമ്മലുണ്ട്. കോൺഗ്രസ്സും നസീറിനെ പാർട്ടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ നസീറെടുക്കുന്ന നിലപാടിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണ്ടി വന്നാൽ നിയമസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്യും. നസീർ വധശ്രമക്കേസിൽ എ.എൻ.ഷംസീർ എംഎൽഎ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 13 ാം തീയ്യതി ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി തലശ്ശേരിയിൽ ഉപവാസ സമരവും നടത്തുന്നുണ്ട്.

'കിവീസ്'എന്ന സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നസീറിനുള്ള പിൻതുണ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ ലഭ്യമാകില്ല എന്ന ഭയവും നസീറിനുണ്ട്. അതിനാൽ സ്വതന്ത്ര നിലപാട് സ്വീകരിച്ച് സാമൂഹ്യ പ്രവർത്തനം നടത്താൻ തന്നെയാണ് നസീറിന്റെ നീക്കം. എന്നാൽ സിപിഎം. ലെ എ. എൻ. ഷംസീർ എംഎൽഎ. ഉൾപ്പെടെയുള്ളവർക്ക് തലവേദന സൃഷ്ടിക്കാൻ നസീറിന്റെ സ്വതന്ത്ര പ്രവർത്തനത്തിന് കഴിയും. തലശ്ശേരിയിലെ പ്രമുഖ മുസ്ലിം കുടുംബങ്ങളെല്ലാം നസീറിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധമുണ്ട്. എന്നാൽ അവരിൽ ഭൂരിഭാഗവും സിപിഎം. അനുകൂലികളായതിനാൽ പുറത്ത് പ്രതിഷേധം കാട്ടാതെയിരിക്കയാണ്. എന്നാൽ എ.എൻ. ഷംസീറിനെ അവരിപ്പോൾ സംശയിക്കുകയാണ്.

തലശ്ശേരിയിൽ വീണ്ടും മത്സരിക്കുകയാണെങ്കിൽ ഷംസീറിനെതിരെ കനത്ത തിരിച്ചടിയുണ്ടായേക്കാം. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം നെതിരെ കോൺഗ്രസ്സ് ഏറ്റെടുക്കുന്ന പ്രധാന സംഭവമായി നസീർ വധശ്രമം മാറുകയാണ്. മട്ടന്നൂരിലെ ശുഹൈബ് വധത്തിന് ശേഷം കോൺഗ്രസ്സ് ഏറ്റെടുക്കുന്ന പ്രധാന രാഷ്ട്രീയ പ്രചാരണമായിരിക്കും ഇത്. സിപിഎം ന് നസീർ വധശ്രമത്തിൽ പങ്കില്ലെന്ന് പറയുമ്പോഴും പാർട്ടിയോ നേതാക്കളിലാരെങ്കിലുമോ തനിക്ക് രാഷ്ട്രീയ സംരക്ഷണം തരുമെന്ന് നസീർ കരുതുന്നില്ല. ഭാവിയിലെ രാഷ്ട്രീയ ജീവിതം ദുഷ്‌ക്കരമാവുകയും ചെയ്യും.

അങ്ങിനെ വന്നാൽ നസീർ ഭാവിയിൽ കോൺഗ്രസ്സിൽ എത്തിച്ചേരാം. തലശ്ശേരിയിൽ സ്വാധീനമുള്ള ഒരു മുസ്ലിം നേതാവ് നിലവിൽ കോൺഗ്രസ്സിനില്ല. ആ കുറവ് പരിഹരിക്കാൻ നസീർ ധാരാളം മതിയാകും. എന്നാൽ ഇതെല്ലാം സിപിഎം. നോക്കിക്കാണുന്നുണ്ട്. തലശ്ശേരി എംഎൽഎ യായ ഷംസീറാണ് തന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാനിയെന്ന് നസീർ ആവർത്തിച്ചു പറയുന്നുണ്ട്. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങി റിമാന്റിലായ രണ്ട് സി.പി. എം. പ്രവർത്തകരെ കോടതി ഇന്ന് മുതൽ 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് നൽകി.

കതിരൂർ ആണിക്കാം പൊയിൽ കൊയിറ്റി വീട്ടിൽ സി. ശ്രീജിൻ (26), കാവുഭാഗം ശ്രീലക്ഷ്മി ക്വാട്ടേഴ്സിൽ റോഷൻ ആർ ബാബു (26) എന്നിവരെയാണ് തലശ്ശേരി മജിസ്ട്രേട്ട് കോടതി പൊലീസിന് വിട്ടു കൊടുത്തത്. പ്രതികളെ ഇന്ന് ഹാജരാക്കാൻ തലശ്ശേരി സ്പെഷൽ സബ് ജെയിൽ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP