Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

താൽക്കാലിക പെയിന്റിങ് തൊഴിലാളികളെയും ഈ മാസം തന്നെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി; വിധി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിയിൽ നിന്നും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരിക 800 തൊഴിലാളികൾ; ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ

താൽക്കാലിക പെയിന്റിങ് തൊഴിലാളികളെയും ഈ മാസം തന്നെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി; വിധി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിയിൽ നിന്നും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരിക 800 തൊഴിലാളികൾ; ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ മുഴുവൻ താൽക്കാലിക പെയിന്റിങ് തൊഴിലാളികളെയും പിരിച്ചുവിടുന്നതോടെ വഴിയാധാരമാകുക 800 എംപാനൽ പെയിന്റർമാർ. നിലവിലുള്ള എംപാനൽഡ് പെയിന്റർമാരെ പിരിച്ചുവിട്ട് പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

പെയിന്റർ തസ്തികയിലുള്ള പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് കെ എസ് ആർ ടി സിയിലെ മുഴുവൻ താൽക്കാലിക പെയിന്റിങ് തൊഴിലാളികളെയും പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ്. ഇതോടെ കെഎസ്ആർടിസിയിലെ 800 എം പാനൽ പെയിന്റർമാരെയും പിരിച്ചുവിടണ്ടി വരും. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.

ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. ആയിരത്തിലേറെ വരുന്ന താൽക്കാലിക കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പിരിച്ചുവിടാൻ നേരത്തെ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.

നേരത്തെ എംപാനൽഡ് കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഉത്തരവിറക്കിയ നിയമപരമായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 3,861 താൽക്കാലിക ജീവനക്കാരെയാണ് ഒറ്റദിവസം പിരിച്ചുവിട്ടത്.

പി എസ് സി റാങ്ക് പട്ടിക നിലനിൽക്കുമ്പോൾ അവരെ നിയോഗിക്കാതെ താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്ന നടപടി സ്വീകരിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിലവിലുള്ള നിയമങ്ങൾക്കത് വിരുദ്ധമാണെന്നും ഹൈക്കോടതി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP