Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട കുട്ടിയുടെ മയ്യിത്ത് ജുബൈലിൽ കബറടക്കി

സൗദിയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട കുട്ടിയുടെ മയ്യിത്ത് ജുബൈലിൽ കബറടക്കി

ജുബൈൽ: ജൂൺ 8 ന്ന് രാവിലെ സൗദി യു.എ.ഇ അതിർത്തിയിലുള്ള സാൽവാക്ക് സമീപം ഉണ്ടായ കാറപകടത്തിൽ മരണപ്പെട്ട തൃശൂർ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടിൽ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ രണ്ടര വയസ്സുകാരി ഫാത്തിമ ശുഹദായുടെ മയ്യിത്ത് കബറടക്കി.

ജുബൈലിലെ ഉമർ ബിൻ അബ്ദുൽ അസീസ് പള്ളിയിലെ മയ്യിത്ത് നമസ്‌കാര ശേഷം ജുബൈൽ കബറിസ്ഥാനിൽ കബറടക്കി. ജുബൈൽ മലയാളി സമൂഹത്തിലെ ഒരുപാട് പേര് ചടങ്ങുകളിൽ പങ്കെടുത്തു. അപകടം നടന്ന സമയം മുതൽ സൗദിയിലെയും ഇന്ത്യൻ എംബസ്സിയിലെയും എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ കൊണ്ടുവരാനും കബറടക്കത്തിനുള്ള നടപടി ക്രമങ്ങൾക്കും ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരും കെഎംസിസി നേതാക്കളുമായ ഷിബു കവലയിൽ ഉസ്മാൻ ഒട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP