Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് മലയാളികൾ അടക്കം 13 പേർ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് വ്യോമസേന; എഎൻ 32 വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത് അരുണാചലിലെ വടക്കൻ ലിപ്പോയിൽ നിന്നും; ഭാഗങ്ങൾ ലഭിച്ചത് തിരച്ചിൽ ആരംഭിച്ച് ഒരാഴ്‌ച്ച പിന്നിട്ടപ്പോൾ; അവശിഷ്ടങ്ങൾ കിടന്നത് വ്യോമ പാതയിൽ നിന്നും 20 കിലോമീറ്റർ വടക്ക് മാറി

മൂന്ന് മലയാളികൾ അടക്കം 13 പേർ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് വ്യോമസേന; എഎൻ 32 വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത് അരുണാചലിലെ വടക്കൻ ലിപ്പോയിൽ നിന്നും; ഭാഗങ്ങൾ ലഭിച്ചത് തിരച്ചിൽ ആരംഭിച്ച് ഒരാഴ്‌ച്ച പിന്നിട്ടപ്പോൾ; അവശിഷ്ടങ്ങൾ കിടന്നത് വ്യോമ പാതയിൽ നിന്നും 20 കിലോമീറ്റർ വടക്ക് മാറി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മൂന്ന് മലയാളികൾ അടക്കം 13 പേർ സഞ്ചരിച്ച് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വ്യോമസേന. ഒരാഴ്‌ച്ച നീണ്ട തിരച്ചിലിന് പിന്നാലെയാണ് എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. അരുണാചൽ പ്രദേശിലെ വടക്കൻ ലിപ്പോയിൽ നിന്നാണ് ഇവ ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ വ്യോമപാതയിൽ നിന്ന് 15-20 കിലോമീറ്റർ വടക്ക് മാറിയാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. മാത്രമല്ല ഈ ഭാഗത്ത് ഇപ്പോഴും വ്യോമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.

ഇതിനിടെ ശക്തമായ മഴയും കനത്ത മഴയും കോടമഞ്ഞും തിരച്ചിൽ ദുഷ്‌കരമാക്കിയിരുന്നു. മാത്രമല്ല ശക്തമായ മേഘമുള്ളതിനാൽ വിമാനവും ഹെലിക്കോപ്റ്ററും കൊണ്ടുള്ള തിരച്ചിലും പരാജയമായിരുന്നു. അഞ്ച് പർവതാരോഹകരേയും സഹായികളേയും തിരച്ചിലിനായി നിയോഗിച്ചിരുന്നു. മാത്രമല്ല ഇതിനെ പറ്റി കൃത്യമായ വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എവറസ്റ്റ് കൊടുമുടി കയറി പരിചയമുള്ള അഞ്ച് പർവതാരോഹകരെയാണ് പാരി മലനിരകളിൽ തിരച്ചിലിന് നിയോഗിച്ചിരുന്നത്.

ജോർഹട്ട് എയർബേസിനിൽ നിന്ന് പറന്നുപൊങ്ങി 35 മിനിറ്റിന് ശേഷമാണ് വിമാന റഡാറിൽനിന്ന് മറഞ്ഞത്. അരുണാചൽ പ്രദേശിലെ ഷി-യോമി ജില്ലയിലെ ലാൻഡിങ് ഗ്രൗണ്ടിലേക്കാണ് അഞ്ച് യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളുമായി വിമാനം പുറപ്പെട്ടത്. ടാറ്റോ സർക്കിളിലോ മോണിഗോങ്ങിലോ വിമാനമെത്തിയതിന് ശേഷമാണ് റഡാറിൽ സിഗ്‌നൽ നഷ്ടപ്പെട്ടതെന്ന് അധികൃതർ കരുതുന്നു. ജൂൺ എട്ടിന് അന്വേഷണം വിലയിരുത്തുന്നതിനായി എയർ ചീഫ് ബിഎസ് ധനോവ ജോർഹട്ടിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP