Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടസമയത്ത് ബിഷപ്പിനൊപ്പം മൂന്നുവൈദികർ കൂടിയുണ്ടായിരുന്നു; അവർക്ക് ചെറുപോറൽ പോലും ഏറ്റില്ല; കാറിനും ഒരുതകരാറുമില്ല; ബിഷപ്പിന് മാത്രം എങ്ങനെ ഗുരുതരമായ പരിക്കേറ്റു; അതിരൂപതയിലെ വൈദികർ എന്തോ ഒളിക്കുന്നു; പരാതിയിൽ ഉറച്ചുനിന്ന ഡോളി തെരേസ എന്ന കത്തോലിക്ക വിശ്വാസി; ഏഴുമാസം മുമ്പ് വാഹനാപകടത്തിൽ മരിച്ച സീറോ-മലബാർ സഭ ഗ്വാളിയർ ബിഷപ്പ് തോമസ് കന്നാട്ടിന്റെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിച്ച് പൊലീസ്

അപകടസമയത്ത് ബിഷപ്പിനൊപ്പം മൂന്നുവൈദികർ കൂടിയുണ്ടായിരുന്നു; അവർക്ക് ചെറുപോറൽ പോലും ഏറ്റില്ല; കാറിനും ഒരുതകരാറുമില്ല; ബിഷപ്പിന് മാത്രം എങ്ങനെ ഗുരുതരമായ പരിക്കേറ്റു; അതിരൂപതയിലെ വൈദികർ എന്തോ ഒളിക്കുന്നു; പരാതിയിൽ ഉറച്ചുനിന്ന ഡോളി തെരേസ എന്ന കത്തോലിക്ക വിശ്വാസി; ഏഴുമാസം മുമ്പ് വാഹനാപകടത്തിൽ മരിച്ച സീറോ-മലബാർ സഭ ഗ്വാളിയർ ബിഷപ്പ് തോമസ് കന്നാട്ടിന്റെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏഴുമാസം മുമ്പ് അന്തരിച്ച സീറോ മലബാർ സഭയുടെ ഗ്വാളിയർ ബിഷപ്പായിരുന്ന തോമസ് തെന്നാട്ടിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ബിഷപ്പിന്റെ മരണം. കത്തോലിക്ക വിശ്വാസിയായ സ്ത്രീയുടെ പരാതിയെ തുടർന്നാണ തോമസ് തെന്നാട്ടിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം വൈദ്യപരിശാധന നടത്തി. സർക്കാർ അധികൃതരുടെ അനുമതിയോടെയായിരിക്കും വീണ്ടും സംസ്‌കരിക്കുക. മാറ്റേഴ്സ് ഇന്ത്യ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

65 കാരനായ ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് (65)വാഹനാപകടത്തിലാണ് മരിച്ചത്. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്ന് തെന്നി മറിയുകയായിരുന്നു.

മെയ് 11 നാണ് ശിവപുരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറേറ് കോടതി ബിഷപ്പിന്റെ മരണത്തിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്. ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു ഉത്തരവ്. ബിഷപ്പിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഡോളി തെരേസ എന്ന സ്ത്രീയാണ് കോടതിയെ സമീപിച്ചത്. പരാതി നൽകിയതിനെ തുടർന്ന് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്ന് അതിരൂപതാ അധികാരികൾ തന്നെ വിലക്കിയതായി ഡോളി തെരേസ മാധ്യമങ്ങളോട് പറഞ്ഞു. ആർച്ച്ബിഷപ്പിനോടും, വത്തിക്കാൻ പ്രതിനിധിയോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.

ഗ്വാളിയർ സ്വദേശിയായ ഡോളി തെരേസയുടെ പരാതിയിലെ മുഖ്യആരോപണം ഇങ്ങനെ: 'അപകടസമയത്ത് ബിഷപ്പിനൊപ്പം മൂന്നുവൈദികർ കൂടിയുണ്ടായിരുന്നു. അവർക്ക് ചെറുപോറൽ പോലും ഏറ്റില്ല. ബിഷപ്പ് സഞ്ചരിച്ച കാറിന് ഒരുതകരാറുമുണ്ടായില്ല. ബിഷപ്പിന് മാത്രം എങ്ങനെ ഗുരുതരമായ പരിക്കുകളുണ്ടായി? അതിരൂപതയിലെ വൈദികർക്ക് ബിഷപ്പിന്റെ മരണത്തിൽ പങ്കുണ്ടോ എന്നാണ് സംശയം.'

സംഭവം നടന്നത് 2018 ഡിസംബർ 14 രാത്രിയിലാണ്. കാർ റോഡിൽ തെന്നി തകിടം മറിയുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ മൂലമാണ് ബിഷപ്പ് മരിച്ചതെന്നാണ് ഗ്വാളിയർ അതിരൂപത അധികൃതർ പറയുന്നത്. ഉടൻ തന്നെ സമീപമുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗ്വാളിയറിൽ നിന്നും 125 കിലോമീറ്റർ അകലം പൊഹാരിയിൽ വച്ചായിരുന്നു അപകടം. മൊറാർ സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ ഡിസംബർ 18 നാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കിയത്.

പരാതിക്കാരിയുടെ ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച ശേഷമാണ് ശിവപുരി ജില്ലാ കോടതി ജനുവരി 24 ന് ബിഷപ്പിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ ഉത്തരവിട്ടത്. എന്നാൽ, ഫെബുവരി നാലിന് ആരോപണങ്ങൾക്ക് മതിയായ തെളിവില്ലെന്ന് വിലയിരുത്തി കോടതി കേസ് തള്ളി. തുടർന്ന്, ഫെബ്രുവരി 14 ന് ശിവപുരി ഫസ്റ്റ് അപ്പർ സെഷൻസ് കോടതിയിൽ ക്രിമിനൽ റിവിഷൻ പെറ്റിഷൻ ഫയൽ ചെയ്തു. കേസ് പരിശോധിച്ച സ്പെഷ്യൽ ജഡ്ജി അന്വേഷണം തുടരാൻ ഉത്തരവിടുകയായിരുന്നു. നേരത്തെ തെരേസ, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയർ ബെഞ്ചിനെയും സമീപിച്ചിരുന്നു. പരാതി തീർപ്പാക്കാൻ ബന്ധപ്പെട്ട കോടതികളെ സമീപിച്ചില്ലെന്ന കാരണത്താൽ ഹൈക്കോടതി കേസിൽ ഇടപെടാൻ വിസ്സമിതിച്ചു. ഇതിനെ തുടർന്നാണ് ജുഡീഷ്യൽ കോടതിയെ സമീപിച്ചത്. ബിഷപ്പിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്വാളിയോർ, ശിവപുരി പൊലീസ് സൂപ്രണ്ടുമാർക്കും പരാതി നൽകിയെങ്കിലും മൃതദേഹം പുറത്തെടുത്ത് ഓട്ടോപ്സി നടത്താൻ അവരാരാരും ഉത്തരവിട്ടില്ല. ഏതായാലും ഓട്ടപ്സി പരിശോധനയിൽ പുതിയ തെളിവുകൾ കണ്ടെത്തുമോയെന്നാണ് കണ്ടറിയേണ്ടത്.

സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ് കോട്ടയം കൂടല്ലൂർ സ്വദേശിയാണ്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 1978 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂർ, എല്ലൂരു, ഹൈദരാബാദ്, ഇൻഡോർ, ജാബുവ, നാഗപുർ രൂപതകളിൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ് കോട്ടയം കൂടല്ലൂർ സ്വദേശിയാണ്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 1978 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂർ, എല്ലൂരു, ഹൈദരാബാദ്, ഇൻഡോർ, ജാബുവ, നാഗപുർ രൂപതകളിൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.2016 ഒക്ടോബർ 18നാണ് ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ ഗ്വാളിയോർ രൂപത ബിഷപ്പായി നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP