Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള എക്സ്‌പ്രസിൽ യാത്ര ചെയ്ത നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ എത്തിയപ്പോൾ; മരണത്തിന് ഇടയാക്കിത് കടുത്ത ഉഷ്ണത്തെ തുടർന്നുള്ള നിർജ്ജലീകരണം

കേരള എക്സ്‌പ്രസിൽ യാത്ര ചെയ്ത നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ എത്തിയപ്പോൾ; മരണത്തിന് ഇടയാക്കിത് കടുത്ത ഉഷ്ണത്തെ തുടർന്നുള്ള നിർജ്ജലീകരണം

ലക്‌നോ: ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ എത്തിയപ്പോഴാണ് ട്രെയിനിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് പേർ ട്രെയിനുള്ളിലും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്.

ഉത്തരേന്ത്യയിലെ കനത്ത ചൂടാണ് ട്രെയിനിനുള്ളിൽ നാല് പേർ മരിക്കാനിടയായ സംഭവമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. മൃതദേഹങ്ങൾ ഝാൻസി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവർ തമിഴ്‌നാട് സ്വദേശികളാണ്. ആഗ്രയിൽ നിന്ന് കേരള എക്സ്പ്രസിൽ കയറിയ ഇവർ കോയമ്പത്തൂരിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

ഒരാളെ അത്യാസന്ന നിലയിൽ ഝാൻസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് പേരും ചൂടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന യാത്രക്കാർ റെയിൽവേ അധികൃതരോട് പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും ആഗ്ര, വാരണാസി എന്നിവടങ്ങളിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ 68 അംഗ തമിഴ്‌നാട് സംഘത്തിലെ നാല് പേരാണ് മരിച്ചത്. ഇവർ യാത്ര പൂർത്തിയാക്കി കോയന്പത്തൂരിലേക്ക് മടങ്ങും വഴിയാണ് ദുരന്തമുണ്ടായത്.

ഝാൻസിയിൽ കഴിഞ്ഞ ദിവസം 48 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊടും ചൂടാണ് ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് പല സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടാണ്. തിങ്കളാഴ്ച ഡൽഹിയുടെ ചില പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP