Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധവാന് പരിക്കേറ്റതോടെ 'കുട്ടി'യെന്ന് പറഞ്ഞ് സെലക്ടർമാർ തള്ളിയ റിഷഭ് പന്തിന് നറുക്കുവീഴുമോ? ലണ്ടനിലേക്ക് പറക്കാൻ തയ്യാറെടുത്ത് 21കാരനായ ഡൽഹി ബാറ്റ്‌സ്മാൻ; പന്ത് പ്ലേയിങ് ഇലവനിൽ എത്തിയാൽ രാഹുൽ ധവാന് പകരം ഓപ്പണറാകും; പാക്കിസ്ഥാനെതിരെയുള്ള ടീം ഇന്ത്യയുടെ കളിയിൽ പന്ത് നാലാമനായി എത്താനും സാധ്യത

ധവാന് പരിക്കേറ്റതോടെ 'കുട്ടി'യെന്ന് പറഞ്ഞ് സെലക്ടർമാർ തള്ളിയ റിഷഭ് പന്തിന് നറുക്കുവീഴുമോ? ലണ്ടനിലേക്ക് പറക്കാൻ തയ്യാറെടുത്ത് 21കാരനായ ഡൽഹി ബാറ്റ്‌സ്മാൻ; പന്ത് പ്ലേയിങ് ഇലവനിൽ എത്തിയാൽ രാഹുൽ ധവാന് പകരം ഓപ്പണറാകും; പാക്കിസ്ഥാനെതിരെയുള്ള ടീം ഇന്ത്യയുടെ കളിയിൽ പന്ത് നാലാമനായി എത്താനും സാധ്യത

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ശിഖർ ധവാൻ പരിക്കേറ്റ് പുറത്തുപോയത് ലോകകപ്പിൽ മുത്തമിടാൻ ആഗ്രഹിക്കുന്ന ടീം ഇന്ത്യക്ക് കടുത്ത വെല്ലുവിളിയായി. മൂന്നാഴ്ചത്തേക്കാണ് ധവാന് കളിക്കാനാകാത്തത്. ജൂലൈ 2 ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരം വരെയെങ്കിലും ധവാന് കളിക്കാനാവില്ല. ഇടത് കൈവിരലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. അപ്രതീക്ഷിതമായി ധവാൻ പുറത്തുപോയതോടെ, പകരം പുതിയ ആളെ ചുമതലപ്പെടുത്തുന്ന കാര്യമായി സെലക്ടർമാരുടെ തലവേദന. ഡൽഹി ബാറ്റ്‌സ്മാനായ റിഷഭ് പന്തിന് പകരം നറുക്ക് വീഴുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ പന്തിന് ദിനേശ കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതോടെയാണ് സ്ഥാനം നഷ്ടമായത്. നിർദ്ദേശം കിട്ടിയാൽ ഉടൻ താരം ലണ്ടനിലേക്ക് വണ്ടി കയറും. ധവാന്റെ പരിക്കിന്റെ വിശദാശംങ്ങൾ അടങ്ങിയ മെഡിക്കൽ റിപ്പോർട്ട് കിട്ടിയാൽ, ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പകരക്കാരന് വേണ്ടി അപേക്ഷ നൽകും.

പരിചയക്കുറവ് ചൂണ്ടിക്കാട്ടിയാണ് പന്തിനെ 15 അംഗ ടീമിൽ നിന്ന് സെലക്ടർമാർ നേരത്തെ ഒഴിവാക്കിയത്. ഏതായാലും ധവാന് പരിക്കേറ്റതോടെ, 21 കാരനായ പന്തിന് അവസരം കൈവന്നിരിക്കുകയാണ്. ന്യൂസിലൻഡിനെതിരെയുള്ള പ്ലേയിങ് ഇലവനിൽ പന്തിനെ ഇന്ത്യക്ക് സാധിച്ചേക്കില്ല. എന്നാൽ, പാക്കിസ്ഥാനെതിരെയുള്ള സുപ്രധാന മത്സരത്തിൽ പന്തിനെ കളിപ്പിക്കാൻ കഴിയും. രോഹിത് ശർമ്മയ്‌ക്കൊപ്പം രാഹുൽ ഇന്നിങ്്‌സ് ഓപ്പൺ ചെയ്യാനും, റിഷഭ് പന്ത് നാലാമനായി ഇറങ്ങാനുമാണ് ആലോചന. മധ്യനിരയിൽ, ഹാർദിക്കിനൊപ്പം കോഹ്ലിയുടെയും ധോണിയുടെയും സമ്മർദ്ദം കുറയ്ക്കാൻ റിഷഭ് പന്തിന് കഴിയുമെന്നാണ് പ്രതീക്ഷ്.

ഓസീസിനെതിരേ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിലാണ് ധവാന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. നഥാൻ കോൾട്ടർ നൈലിന്റെ പന്തുകൊണ്ട ധവാന്റെ വിരൽ നീരുവന്ന് വീർത്തിരുന്നു. താരത്തെ ഇന്ന് സ്‌കാനിങ്ങിന് വിധേയമാക്കി. ഇതോടെയാണ് പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമായത്. പന്ത് തട്ടിയ ശേഷവും ഓസീസിനെതിരേ ബാറ്റിങ് തുടർന്ന ധവാൻ 109 പന്തുകളിൽ നിന്ന് 117 റൺസെടുത്താണ് പുറത്തായത്. പിന്നീട് ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം ഫീൽഡ് ചെയ്യാൻ കളത്തിലിറങ്ങിയത്.

കഴിഞ്ഞ ഒമ്പത് മത്സരമായി ധവാൻ വലിയ ഫോമിലായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ ഇക്കൊല്ലം മാർച്ചിൽ മൊഹാലിയിൽ ഓസ്‌ട്രേലിയക്കെതിരേ തന്നെ നേടിയ 143 റൺസാണ് ശിഖറിന്റെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം. അതിനുശേഷം സന്നാഹ മത്സരങ്ങളടക്കം ഒമ്പത് മത്സരങ്ങളിൽ കാര്യമായ സ്‌കോർ ഈ ഇടംകൈയൻ ബാറ്റ്‌സ്മാനിൽനിന്നുണ്ടായില്ല. ശിഖർ ധവാന് പകരം ഓപ്പണിങ്ങിൽ മറ്റൊരാളെ പരീക്ഷിക്കണമെന്ന നിർദ്ദേശം പോലും വിമർശകർ ഉന്ന

ഇംഗ്ലണ്ടിൽ ധവാൻ ഇന്ത്യയുടെ ഭാഗ്യതാരമാകുമെന്ന വിലയിരുത്തലും ഇതോടെ സജീവമായി. ഈ പ്രതീക്ഷയാണ് തകരുന്നത്. 2013-ൽ ഇംഗ്ലണ്ടിൽ ചാമ്പ്യൻസ് ട്രോഫി നടന്നപ്പോൽ ഇന്ത്യക്ക് കിരീടം നേടിത്തരുന്നതിൽ നിർണായക പങ്ക് വഹിച്ചത് ധവാനായിരുന്നു. ടൂർണമെന്റിന്റെ താരമായും ധവാൻ മാറി. 2017-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ധവാനായിരുന്നു ടീമിന്റെ ടൂർണമെന്റിലെ ടോപ്‌സ്‌കോറർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP