Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധഭീഷണി 'പോസ്റ്ററാക്കി' നാടുനീളെ ഒട്ടിച്ച് പിതാവ്; ഇഷ്ടപ്പെട്ട യുവാവിനൊപ്പം മകൾ ഒളിച്ചോടിയപ്പോൾ അച്ഛൻ കുറിച്ചത് മകളുടെ മരണ വാർത്തയും 'ശവസംസ്‌കാരത്തിനുള്ള' സമയവും; നവദമ്പതികളെ പെൺകുട്ടിയുടെ പിതാവ് വധിക്കുമെന്ന് യുവാവിന്റെ അമ്മ; സുരക്ഷാ ഭീഷണിയുണ്ടെന്ന പരാതിയുമായി ദമ്പതികൾ പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ സംഭവിച്ചതിങ്ങനെ

വധഭീഷണി 'പോസ്റ്ററാക്കി' നാടുനീളെ ഒട്ടിച്ച് പിതാവ്; ഇഷ്ടപ്പെട്ട യുവാവിനൊപ്പം മകൾ ഒളിച്ചോടിയപ്പോൾ അച്ഛൻ കുറിച്ചത് മകളുടെ മരണ വാർത്തയും 'ശവസംസ്‌കാരത്തിനുള്ള' സമയവും; നവദമ്പതികളെ പെൺകുട്ടിയുടെ പിതാവ് വധിക്കുമെന്ന് യുവാവിന്റെ അമ്മ; സുരക്ഷാ ഭീഷണിയുണ്ടെന്ന പരാതിയുമായി ദമ്പതികൾ പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ സംഭവിച്ചതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പല തരത്തിലുള്ള വധഭീഷണി നാം കണ്ടിട്ടുണ്ടെങ്കിലും സ്വന്തം പിതാവ് മകളുടെ മരണം പോസ്റ്ററാക്കി നാടു നീളെ ഒട്ടിച്ച സംഭവം ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിച്ച ആളോടൊപ്പം മകൾ ഒളിച്ചോടിയതിന് പിന്നാലെയാണ് തമിഴ്‌നാട് കുപ്പുരാജ പാളയം സ്വദേശിയായ പിതാവ് തന്റെ മകൾ മരിച്ചു പോയെന്നും 'ശവസംസ്‌കാരം' എപ്പോഴാണെന്ന വാർത്തയും പോസ്റ്ററിലെഴുതിയ ശേഷം നാടു മുഴുവനും ഒട്ടിച്ചത്. ഇദ്ദേഹത്തിന്റെ മകളും മറ്റൊരു യുവാവുമായി ദീർഘനാളായി പ്രണയത്തിലായിരുന്നു.

എന്നാൽ യുവാവിന്റെ മാതാവ് പട്ടിക ജാതി വിഭാഗത്തിൽ പെട്ടയാളായതിനാൽ വിവാഹത്തിന് അനുവദിക്കില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ശാഠ്യം പിടിച്ചതോടെ ഒളിച്ചോടി വിവാഹം ചെയ്യാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ മാസം ആറിനാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. വാഹനാപകടത്തിൽ മകൾ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങുകൾ ജൂൺ 10 ന് വൈകിട്ട് 3.30 ന് നടക്കുമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റർ ജൂൺ ഒൻപതിന് ഗ്രാമത്തിൽ ഇയാൾ ഒട്ടിക്കുകയായിരുന്നു. 

സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി വിവാഹത്തിന് പിന്നാലെ യുവദമ്പതികൾ പൊലീസിൽ ബന്ധപ്പെട്ടു. ഇരുവരുടേയും മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും തനിക്ക് മകളില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ പിതാവ് ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ മാതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP