Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ഫുട്ബോൾ സാധ്യതാ ടീമിൽ നാലു മലയാളികൾ; വിരമിക്കൽ പ്രഖ്യാപനം നടത്തിയ മലയാളി താരം അനസ് എടത്തൊടി വീണ്ടും ടീമിലെത്തിയത് പരിശീലകൻ സ്റ്റിമാചിന്റെ അഭ്യർത്ഥന മാനിച്ച്; ഇടവേളക്ക് ശേഷം ആഷിക് കുരുണിയനും സഹൽ അബ്ദുൽ സമദും ജോബിയുമെത്തും; നാലു പേരും അന്തിമ ലിസറ്റിലും സാധ്യതയുള്ളവർ; സ്റ്റിമാച്ച് പ്രഖ്യാപിച്ചത് ഇന്റർ കോണ്ടിനന്റൽ കപ്പിനുള്ള ടീം

ഇന്ത്യൻ ഫുട്ബോൾ സാധ്യതാ ടീമിൽ നാലു മലയാളികൾ; വിരമിക്കൽ പ്രഖ്യാപനം നടത്തിയ മലയാളി താരം അനസ് എടത്തൊടി വീണ്ടും  ടീമിലെത്തിയത് പരിശീലകൻ സ്റ്റിമാചിന്റെ അഭ്യർത്ഥന മാനിച്ച്;  ഇടവേളക്ക് ശേഷം ആഷിക് കുരുണിയനും സഹൽ അബ്ദുൽ സമദും ജോബിയുമെത്തും; നാലു പേരും അന്തിമ ലിസറ്റിലും സാധ്യതയുള്ളവർ; സ്റ്റിമാച്ച് പ്രഖ്യാപിച്ചത് ഇന്റർ കോണ്ടിനന്റൽ കപ്പിനുള്ള ടീം

ജംഷാദ് മലപ്പുറം

മലപ്പുറം: ഈ വർഷത്തെ ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള ഇന്ത്യൻ സാധ്യാതാ ടീമിൽ നാലു മലയാളികൾ. 35 അംഗ സാധ്യതാ ടീമിനെ പരിശീലകൻ സ്റ്റിമാച് പ്രഖ്യാപിച്ചപ്പോഴാണ് നാലു മലയാളികൾ ടീമിൽ ഇടം നേടിയത്. അതേ സമയം നേരത്തെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ മലയാളിയും മലപ്പുറത്തുകാരനുമായ അനസ് എടത്തൊടിക വീണ്ടും ടീമിലേക്ക് തിരിച്ചുവരുന്നുവെന്നതാണ് ഏറെ പ്രത്യേകത. ഏഷ്യൻ കപ്പിൽ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ച അനസ് എടത്തൊടിക തിരിച്ചുവരുന്നത്.

ഈ വർഷത്തെ ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള ഇന്ത്യയുടെ സാധ്യതാ ടീം പ്രഖ്യാപിച്ചതോടെയാണ് അനസിന്റെ മടങ്ങി വരവ് ഉറപ്പായത്. നിലവിൽ പ്രഖ്യാപനം നടത്തിയ നാലു മലയാളികളും അവസാന 23 അംഗ ടീമിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവരാണെന്നാണ് കണക്കാക്കുന്നത്. അനസ് എടത്തൊടികയുടെ തിരിച്ചുവരവാണ് ഈ ടീം പ്രഖ്യാപനത്തിലെ വഴിത്തിരിവ്. പരിശീലകൻ സ്റ്റിമാചിന്റെ അഭ്യർത്ഥന പ്രകാരമാണ് അനസ് നേരത്തെ നടത്തിയ വിരമിക്കൽ പ്രഖ്യാപനത്തിൽനിന്നും പിന്മാറി വീണ്ടും ടീമിലേക്കെത്താൻ കാരണമായത്.

അനസിനെ കൂടാതെ ആഷിഖ് കുരുണിയനും ഒരു ഇടവേളയ്ക്ക് ശേഷമാണ് ടീമിൽ ഇടംപിടിക്കുന്നത്. നേരത്തെ പരുക്ക് കാരണം അവസാന മാസങ്ങളിൽ വിശ്രമത്തിലായിരുന്നു ആഷിഖ്. സഹൽ അബ്ദുൽ സമദിന് കിങ്സ് കപ്പിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ടീമിലേക്ക് ഒരിക്കൽ കൂടെ അവസരം നേടിക്കൊടുത്തത്. കഴിഞ്ഞ തവണ സാധ്യതാ ടീമിൽ ഉണ്ടായിരുന്ന ജോബി ഇത്തവണ അവസാന 23ൽ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഹമ്മദാബാദിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാൻ, സിറിയ, ഡി പി ആർ കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. ജൂലൈ 7ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ 18വരെ നീണ്ടു നിൽക്കും.

ജൂൺ 25നാണ് ഇന്ത്യൻ ക്യാമ്പ് തുടങ്ങുക ജൂൺ 25ന് ആരംഭിക്കുന്ന ക്യാമ്പിൽ അനസും ടീമിനൊപ്പം ചേരും. ക്യാമ്പിനൊടുവിൽ അന്തിമ ടീമിൽ ഇടം പിടിക്കാനായാൽ മലയാളികളുടെ ഇഷ്ടതാരമായ ഈ മലപ്പുറം കൊണ്ടോട്ടിക്കാരനെ ഇന്ത്യൻ ജേഴ്‌സിയിൽ വീണ്ടും കാണാമെന്നത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരുന്നുണ്ട്. അതേ സമയം അനസ് എടത്തൊടിക വീണ്ടും ഇന്ത്യൻ ജേഴ്സി അണിയുമെന്ന് അറിയാമായിരുന്നു എന്ന് ഫുട്ബോൾ താരം സി.കെ വിനീത് പറഞ്ഞു. അനസ് വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ടീമിലേക്ക് വീണ്ടും എത്തിയിരുന്നു. അനസിന്റെ ഈ തീരുമാനത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും  വിനീത് പറഞ്ഞു.

അനസ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചപ്പോഴേ തനിക്ക് അറിയാമായിരുന്നു അദ്ദേഹം തിരികെ വരുമെന്ന്. പരിക്ക് അവസാന വർഷങ്ങളിൽ അനസിനെ ബുദ്ധിമുട്ടിച്ചുട്ടുണ്ട് എങ്കിലും അനസിന് ഇനിയും ഒരുപാട് ഇന്ത്യക്ക് നൽകാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഏറ്റവും മികച്ച സമയത്ത് തിരികെ എത്തും എന്നും ഉറപ്പുണ്ടായിരുന്നു. സി കെ പറഞ്ഞു. അനസ് വിരമിച്ച സമയത്ത് അഭിനന്ദനങ്ങൾ നൽകാതിരുന്ന ഈ ഉറപ്പ് തനിക്ക് ഉള്ളതുകൊണ്ടാണെന്നും സി കെ പറഞ്ഞു.

നേരത്തെ അണ്ടർ 19 ഇന്ത്യൻ ഫുട്ബോൾ ടീമിലും മൂന്ന് മലയാളി താരങ്ങൾ ഇടം പിടിച്ചിരുന്നു., മലപ്പുറത്തുകാരൻ ഷാബാസ് അഹമ്മദും, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയും കോഴിക്കോട് സ്വദേശി മുഹമ്മദ് ബാസിത്തുമാണ് അണ്ടർ 19 ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം പിടിച്ചത്, അണ്ടർ 19 ഇന്ത്യൻ ഫുട്ബോൾ ടീമിലാണ് മലയാളികൾ ഇടം നേടിയത്. മലപ്പുറം അരിമ്പ്ര സ്വദേശിയാണ് ഷാബാസ് അഹമ്മദ്,

കഴിഞ്ഞ മാസം അവസാനമാണ് പ്രഖ്യാപനം വന്നത്. ഷാബാസിനെ കൂടാതെ രണ്ടു മലയാളികളും ടീമിലുണ്ട്. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയും കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ബാസിത്തുമാണ് അവർ. ഭുവനേശ്വറിലെ ഇന്ത്യൻ അണ്ടർ-19 ക്യാമ്പിൽ നിന്ന് ടീം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെടും. സെന്റ് പീറ്റേഴ്സിൽ 12 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ടീമിന്റെ ആദ്യ ചാമ്പ്യൻഷിപ്പ് കൂടിയാകും.

ഏഷ്യാകപ്പിനുള്ള മുന്നൊരുക്കമാണ് ഇന്ത്യക്ക്. സെപ്റ്റംബറിൽ സൗദി അറേബ്യയിലാണ് ടൂർണമെന്റ്. അവസാന നാലിലെത്തി ലോകകപ്പ് യാത്ര പൂർണ്ണമാക്കുക എന്ന ഒരുക്കത്തിലാണ് ടീം തയ്യാറാക്കിയത്. അണ്ടർ-16 ടീമിലെ എട്ടുപേരടക്കം 27 പേരായിരുന്നു ക്യാമ്പിൽ. ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പിതാവ്: ബഷീർ മൂത്തേടത്ത്. മാതാവ്: എൻ.പി. സൈദ. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സഹലിനെ ക്യാമ്പിൽ എത്തിച്ചത്. ഇന്ത്യൻ അണ്ടർ 17 ടീമിനായി ലോകകപ്പ് കളിച്ചിട്ടുള്ള രാഹുൽ കെ.പി ഇതാദ്യമായാണ് അണ്ടർ 23 ടീമിന്റെ ഭാഗമാകുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP