Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെറും ഒരു പ്രാദേശിക നേതാവായ സി.ഒ.ടി നസീറിന്റെ പേരിൽ കരുത്തനായ പിണറായി വിജയൻ എന്തിനാണ് ഇങ്ങനെ പൊട്ടിത്തെറിക്കുന്നത്? ഒഞ്ചിയത്തെ അടിവേരിളക്കിയ ചന്ദ്രശേഖരന്റെ തലശ്ശേരിയിൽ എത്തുമ്പോൾ സിപിഎം ഭയന്നു പോവേണ്ടതുണ്ടോ? ഷംസീറിലൂടെ കൊലപാതക രാഷ്ട്രീയത്തിന്റെ വംശ പരമ്പര നിലനിർത്താൻ സിപിഎം പെടാപാട് പെടുമ്പോൾ അന്തകനായി എങ്ങനെ നസീർ എത്തി ?

വെറും ഒരു പ്രാദേശിക നേതാവായ സി.ഒ.ടി നസീറിന്റെ പേരിൽ കരുത്തനായ പിണറായി വിജയൻ എന്തിനാണ് ഇങ്ങനെ പൊട്ടിത്തെറിക്കുന്നത്? ഒഞ്ചിയത്തെ അടിവേരിളക്കിയ ചന്ദ്രശേഖരന്റെ തലശ്ശേരിയിൽ എത്തുമ്പോൾ സിപിഎം ഭയന്നു പോവേണ്ടതുണ്ടോ? ഷംസീറിലൂടെ കൊലപാതക രാഷ്ട്രീയത്തിന്റെ വംശ പരമ്പര നിലനിർത്താൻ സിപിഎം പെടാപാട് പെടുമ്പോൾ അന്തകനായി എങ്ങനെ നസീർ എത്തി ?

ഷാജൻ സ്‌കറിയ

എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ സിഒടി നസീറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പതറുകയും കോപിക്കുകയും ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിഒടി നസീർ എന്ന മുൻ ലോക്കൽ കമ്മറ്റി അംഗം ഒരു പ്രധാനപ്പെട്ട എതിരാളിയേയല്ല. തലശേരിയും കണ്ണൂരും ധർമ്മടവും കൂത്തുപറമ്പും അടങ്ങുന്ന സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ഒരു വെറും നിസ്സാരക്കാരനായ നേതാവിനെ ഭയപ്പെടേണ്ട സാഹചര്യം പോലുമില്ല. സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങൾ എന്ന് പറയുന്ന സംവിധാനങ്ങൾ പോലും മറ്റൊരു രാഷ്ട്രീയ സംവിധാനങ്ങൾ തിരിഞ്ഞ് നോക്കാത്ത കൊടി കുത്താത്ത വോട്ട് ചെയ്യാത്ത സംവിധാനമാണ്.

അത്തരമൊരു സംവിധാനത്തിനകത്ത് ചെറിയ പ്രാദേശിക നേതാവ് സിപിഎമ്മിനോട് ഇടഞ്ഞ് പുറത്ത് പോയാൽ എന്തിനാണ് ആ പാർട്ടി ഭയപ്പെടുന്നത്. എന്തിനാണ് ആ പാർട്ടിയുടെ സർവാധികാരിയായ മുഖ്യമന്ത്രി രോഷം കൊള്ളുന്നത്. ഈ ചോദ്യം സ്വാഭാവികമായും കേരള സമൂഹം ഉയർത്തിയിരിക്കുന്നു. കാരണം സിഒടി നസീർ ഒരു ചെറിയ മീനല്ല എന്നത് തന്നെ. തലശേരിയിലെ ഒരു മുൻ നഗരസഭാ കൗൺസിലർ എന്നതിനപ്പുറം പ്രാദേശികമായി ഏറെ അടിത്തറയുള്ള യുവാവാണ് സിഒടി നസീർ. ആം ആദ്മി അടക്കമുള്ള പാർട്ടി സംവിധാനങ്ങളോട് സഹകരിക്കുകയും സാമൂഹ്യ പ്രവർത്തനത്തിന് പ്രത്യേക വഴി തുറന്ന് കാട്ടുകയും ചെയ്ത ചുറുചുറുക്കുള്ള നേതാവാണ് സിഒടി നസീർ.

സിഒടി നസീറിനെ സംബന്ധിടച്ചിടത്തോളം എടുത്തിരിക്കുന്ന നിലപാട് സിപിഎം വിരുദ്ധരുടെ ഒരു പ്രധാനപ്പെട്ട് ആയുധം തന്നെയാണ്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സന്ധിയില്ലാ സമരം. തലശേരിയിലേയും, കണ്ണൂരിലേയും കൂത്തു പറമ്പിലേയും ധർമ്മടത്തേയും പിണറായിയിലേയുമൊക്കെ സഖാക്കൾ ഭൂരിക്ഷം പേരും സമാധാനപ്രേമികളാണ്. അവരെ സംബന്ധിച്ചിടത്തോളം സിപിഎം മേലങ്കിയായി അണിഞ്ഞുകൊണ്ടിരിക്കുന്ന വെട്ടും കുത്തും കൊലപാതകവും ഒരു അഭംഗിയാണ് അസ്സൗകര്യമാണ്. എന്നാൽ സിപിഎം എന്ന മഹത്തായ പാർട്ടിയുടെ ആശയം സംരക്ഷിക്കുന്നതിന് വേണ്ടി അവരുടേയും സഹോദരങ്ങളേയും മക്കളേയും സംരക്ഷിക്കുന്നതിന് വേണ്ടി ആയുധമെടുക്കാൻ വിധിക്കപ്പെട്ടവർ ആയിത്തീർന്നവർ ആയതുകൊണ്ട് തന്നെ സിപിഎം പ്രവർത്തകർ അതിനോട് യോജിക്കുകയാണ്.

അങ്ങനെയിരിക്കവേ ഏറെ സ്വാധീനമുള്ള യുവ നേതാവ് അക്രമ രാഷ്ട്രീയത്തിനെതിരെ ഉറച്ച നിലപാടെടുക്കുമ്പോൾ സ്വാഭാവികമായും പാർട്ടിക്കുള്ളിൽ ഒരു വികാരം രൂപപ്പെട്ടത്തിൽ അത്ഭുതപ്പെടേണ്ടതില്ല. അതാണ് ഇപ്പോൾ തലശേരിയിൽ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിഒടി നസീറിനെ ഇല്ലാതാക്കിക്കൊണ്ട് സിപിഎമ്മിന്റെ ഗുണ്ടാരാഷ്ട്രീയം നില നിർത്താൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചത്. അതിന്റെ ഉത്തരവാദി ഷംസീറെന്ന നേതാവാണ് എന്ന് നസീർ പരസ്യമായി പറയുമ്പോൾ സിപിഎം പ്രതിക്കൂട്ടിലാണ്. ഷംസീറിനെ പ്രതി ചേർക്കാൻ ഈ സർക്കാർ മടിക്കുന്നത് ഭരിക്കുന്നത് ഈ സർക്കാരായതുകൊണ്ടാണ്.

ഷംസീറിനെ പ്രതിചേർക്കാത്തിടത്തോളം കാലം ഈ വിഷയം ചർച്ചയായി തുടരുകയും പ്രതിപക്ഷത്തിന്റെയും ബിജെപി അടങ്ങുന്ന മറ്റ് രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണ ലഭിക്കുകയും ചെയ്താൽ വഷളാകുന്നത് സിപിഎമ്മിന്റെ നിലനിൽപ്പ് തന്നെയാണ്. നസീർ വിചാരിച്ചാൽ എന്ത് സംഭവിക്കുമെന്ന് ചോദിക്കുന്ന പലരുമുണ്ട്. എന്നാൽ നസീറിനെ അറിയാവുന്നവർ പറയുന്നു നസീർ തുടങ്ങി വെച്ചിരിക്കുന്നത് ഒരു മുല്ലപ്പൂ വിപ്ലവമാണ് എന്ന്. ഈ വിഷയമാണ് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP