Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത്തോട്ടു തിരിച്ചാൽ വലത്തോട്ടു നീങ്ങും; വലത്തോട്ടു തിരിച്ചാൽ ഇടത്തോട്ടും നീങ്ങും; 500 മീറ്റർ ഓടിച്ചാൽ ഓടിച്ചാൽ ഓഫർ 500 രൂപ; സൈക്കിൾ ഓടിച്ച് തോറ്റത് മൂവായിരത്തോളം പേർ; സ്വയം നിർമ്മിച്ച ബ്രെയിൻ സൈക്കിൾ അഞ്ഞൂറ് കിലോമീറ്റർ ഓടിച്ച് ഗിന്നസ് ബുക്കിലേക്ക് കടക്കുക അടുത്ത ലക്ഷ്യം; ബിബിസി റേഡിയോവിൽ വാർത്ത വന്നതോടെ പ്രശസ്തിക്ക് ആഗോള മാനവും; തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് മുസാദ്ദിക് നിർമ്മിച്ച ബ്രെയിൻ സൈക്കിൾ അത്ഭുതമാകുന്നത് ഇങ്ങനെ

ഇടത്തോട്ടു തിരിച്ചാൽ വലത്തോട്ടു നീങ്ങും; വലത്തോട്ടു തിരിച്ചാൽ ഇടത്തോട്ടും നീങ്ങും; 500 മീറ്റർ ഓടിച്ചാൽ ഓടിച്ചാൽ ഓഫർ 500 രൂപ; സൈക്കിൾ ഓടിച്ച് തോറ്റത് മൂവായിരത്തോളം പേർ; സ്വയം നിർമ്മിച്ച ബ്രെയിൻ സൈക്കിൾ അഞ്ഞൂറ് കിലോമീറ്റർ ഓടിച്ച് ഗിന്നസ് ബുക്കിലേക്ക് കടക്കുക അടുത്ത ലക്ഷ്യം; ബിബിസി റേഡിയോവിൽ വാർത്ത വന്നതോടെ പ്രശസ്തിക്ക് ആഗോള മാനവും; തിരുവനന്തപുരം  എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് മുസാദ്ദിക് നിർമ്മിച്ച ബ്രെയിൻ സൈക്കിൾ അത്ഭുതമാകുന്നത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കാണുമ്പോൾ സൈക്കിൾ തന്നെ. ഓടിക്കുമ്പോൾ പക്ഷെ പണി പാളും. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് ബിടെക് മെക്കാനിക്കൽ നാലാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് മുസാദ്ദിക് നിർമ്മിച്ച ബ്രെയിൻ സൈക്കിൾ നൽകുന്നത് ഒരു പിടി വിസ്മയങ്ങളാണ്. ഈ ബ്രെയിൻ സൈക്കിൾ നിർമ്മാണം കൊണ്ട് തന്നെ ഈ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ശ്രദ്ധാകേന്ദ്രവുമാകുകയാണ്. ഇടത്തോട്ടു തിരിച്ചാൽ സൈക്കിൾ വലത്തോട്ടു പോകും. വലത്തോട്ടു തിരിച്ചാൽ ഇടത്തോട്ടും പോകും. ഈ സൈക്കിൾ ഓടിക്കുന്നവർ ക്ലേശിക്കുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ മുഹമ്മദ് മുസാദിക് ഈ സൈക്കിളിനെ ബ്രെയിൻ സൈക്കിൾ എന്നാണ് പേരുകൊടുത്തിരിക്കുന്നത്.

തലച്ചോറിനെ നൂറു ശതമാനം പ്രവർത്തന ക്ഷമമാക്കും എന്നതാണ് ഈ സൈക്കിളിന്റെ മികവ്. കാരണം വളരെയധികം ജാഗ്രതയോട് മാത്രമേ ഈ സൈക്കിളിൽ സവാരി നടത്താൻ കഴിയൂ. ഓടിക്കും മുൻപ് തന്നെ സവാരി നടത്തുന്ന ആൾ സൈക്കിൾ മെക്കാനിസം ബ്രെയിനിൽ ഫീഡ് ചെയ്യണം. സൈക്കിൾ ഓടിക്കുമ്പോൾ ഇത് വലത്തേക്ക് തിരികുമ്പോൾ ഇടത്തേക്ക് പോകുമെന്ന് മനസിലാക്കി വെയ്ക്കണം. അല്ലെങ്കിൽ സൈക്കിൾ കയറി ഉരുണ്ട് പിണഞ്ഞു വീണു എന്ന് പറയേണ്ടി വരും.. അതുകൊണ്ട് തന്നെ ഇത് വിജയപ്രദമായി അഞ്ഞൂറ് മീറ്റർ ഓടിച്ചാൽ തന്നെ എഞ്ചിനീയറിങ് കോളേജ് സൈക്കിൾ ക്ലബ് ഓഫർ ചെയ്യുന്നത് 500 രൂപയാണ്. ബ്രെയിൻ സൈക്കിൾ വെറും അഞ്ഞൂറ് മീറ്റർ ഓടിച്ച് ഈ ഓഫർ തുക കൈപ്പറ്റാൻ മൂവായിരത്തോളം പേരാണ് ശ്രമിച്ചത്. ഈ ആളുകൾ മുഴുവൻ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ എഞ്ചിനീയറിങ് കോളേജ് സൈക്കിൾ ക്ലബ് ചോദിക്കുന്നു. ഈ തുക ആരെങ്കിലും സ്വന്തമാക്കാൻ തയ്യാറുണ്ടോ? പക്ഷെ ഈ അഞ്ഞൂറ് രൂപ ഇപ്പോഴും വിജയികളെ കാത്ത് സൈക്കിൾ ക്ലബിൽ തന്നെ ഇരിപ്പുണ്ട്

.പക്ഷെ 500 മീറ്റർ ഓടിക്കുന്നതിൽ ആളുകൾ പരാജയപ്പെടുമ്പോൾ ഈ സൈക്കിൾ 500 കിലോമീറ്റർ ഓടിച്ച് ഗിന്നസ് ബുക്കിലേക്ക് കടന്നുകയറാൻ ശ്രമം നടത്തുകയാണ് ഈ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി. കോഴിക്കോട് നിന്നും തിരുവനന്തപുരം വരെയുള്ള റൂട്ടിൽ 500 കിലോമീറ്റർ ഈ ബ്രെയിൻ സൈക്കിൾ മുഹമ്മദ് മുസാദ്ദിക് ഓടിച്ചു കഴിഞ്ഞിരിക്കുന്നു. സൈക്കിളിനോടുള്ള ക്രെയ്‌സ് കയറി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് ബിടെക് മെക്കാനിക്കൽ വിദ്യാർത്ഥികൾ രൂപം കൊടുത്ത സൈക്കിൾ ക്ലബിൽ നിന്ന് മുഹമ്മദ് മുസാദ്ദിക് രൂപം കൊടുത്തതാണ് ഈ ബ്രെയിൻ സൈക്കിൾ. സൈക്കിൾ ഓടിക്കുമ്പോൾ തന്നെ ബ്രെയിൻ എക്‌സസൈസ് കൂടി ഒപ്പം നടക്കുന്നു. ഓരോ നിമിഷവും തലച്ചോർ പ്രവർത്തിപ്പിച്ചു കൊണ്ട് മാത്രമേ ബ്രെയിൻ സൈക്കിൾ ഓടിക്കാൻ കഴിയൂ എന്നതാണ് ഈ സൈക്കിളിന്റെ പ്രത്യേകത. ഇടത്തേക്ക് തിരിക്കുമ്പോൾ സൈക്കിൾ വലത്തേക്ക് തിരിയും എന്ന് അനുനിമിഷവും സവാരിക്കാർ ഓർത്തു വയ്‌ക്കേണ്ടി വരും.

രസകരമായ ഈ ബ്രെയിൻ സൈക്കിളിനെക്കുറിച്ച് മുഹമ്മദ് മുസാദ്ദിക് മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

ഞാൻ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ ബിടെക് മെക്കാനിക്കൽ നാലാം വർഷ വിദ്യാർത്ഥിയാണ്. മലപ്പുറം സ്വദേശിയുമാണ്. സൈക്കിളിങ് ക്ലബിലെ ഒരു പ്രോഗ്രാം ആയി കൊണ്ടുവന്നതാണ് ബ്രെയിൻ സൈക്കിൾ. യൂ ട്യൂബ് ചാനലിൽ ബ്രെയിൻ സൈക്കിൾ കണ്ടിരുന്നു, കോളേജ് സൈക്കിൾ ക്ലബിന് മുതൽക്കൂട്ടായി നിർമ്മിച്ചതാണ് സൈക്കിൾ. കോളേജ് വർക്ക്‌ഷോപ്പിൽ തന്നെ നിർമ്മിച്ചതാണ് ബ്രെയിൻ സൈക്കിൾ. എഞ്ചിനീയറിങ് കോളേജിൽ ചേർന്നപ്പോഴാണ് സൈക്കിൾ എനിക്ക് ക്രെയ്‌സ് ആയി മാറുന്നത്. അങ്ങിനെ ഞങ്ങൾ സുഹൃത്തുക്കൾ ഒത്തുകൂടി ഒരു സൈക്കിൾ ക്ലബ് തന്നെ ഫോം ചെയ്തു. അതിനു നല്ല അഭിപ്രായം ലഭിച്ചു.. അതിനു ശേഷമാണ് സൈക്കിളുമായി ബന്ധപ്പെട്ട ഒരു ഫൺ പോഗ്രാം കൊണ്ടുവരാൻ തോന്നിയത്. ഈ ഫൺ ധപ്രോഗ്രാം തന്നെയാണ് ബ്രെയിൻ സൈക്കിൾ ആയി മാറുന്നതും. ഞാൻ തന്നെ നിർമ്മിച്ചതാണ് ബ്രെയിൻ സൈക്കിൾ.

രണ്ടു ഗിയറുകൾ ആണ് ബ്രെയിൻ സൈക്കിളിന്റെ പ്രധാന ഭാഗം. സിംപിൾ മെക്കാനിസമാണ് ഞങ്ങൾ അപ്ലൈ ചെയ്തത്. കാണുമ്പോൾ സാധാരണ സൈക്കിൾ തന്നെ. ഹാൻഡിൽ ബാർ തിരിയുമ്പോഴാണ് ബ്രെയിനിനെ ചലിപ്പിക്കുന്ന സൈക്കിൾ മെക്കാനിസം രൂപപ്പെടുന്നത്. ഇത് സൈക്കിൾ സവാരിക്കാരെയും സൈക്കിൾ പ്രേമികളെയും വിസ്മയിപ്പിക്കുംവിധവുമാണ്.
ബ്രെയിൻ സൈക്കിളിൽ രണ്ടു ഗിയറുകൾ എതിർ വശത്തായി തിരിയുകയാണ് ചെയ്യുന്നത്.ഹാൻഡിൽ ബാറിൽ ഒരു ഗിയർ. വീലിൽ വരുന്ന ഉപകരണങ്ങളിൽ ഒരു ഗിയറും കണക്റ്റ് ചെയ്തിട്ടുണ്ട്. ഹാൻഡിൽ ബാർ വലത്തോട്ട് തിരിയുമ്പോൾ വീൽ ഇടത്തോട്ടു തിരിയുന്നു. ഇതാണ് ബ്രെയിൻ ഗെയിമിന്റെ മെക്കാനിസം. വലത്തോട്ടു തിരിച്ചാൽ ഇടത്തോട്ടു തിരിയും. ഇടത്തോട്ടു തിരിച്ചാൽ വലത്തോട്ട് തിരിയും.

സവാരിക്കാരന് ഒരു രീതിയിലും പെട്ടെന്ന് പിടികിട്ടാത്ത രീതിയിലാണ് സൈക്കിൾ മുന്നോട്ടു നീങ്ങുക. സൈക്കിൾ ഓടിക്കുന്ന ആളുടെ ശ്രദ്ധ സൈക്കിളിൽ ഉണ്ടാകണം. കാരണം ഇടത്തോട്ടു തിരിച്ചാൽ വലത്തോട്ടു പോകുന്ന രീതിയാണ് എന്ന് മറക്കരുത്. ഇത് മറക്കുന്ന ഒരാൾക്കും സൈക്കിൾ ഓടിക്കാൻ കഴിയില്ല. ഇത് ഓടിക്കുമ്പോൾ ബ്രെയിനിനു ഒരു എക്‌സൈസ് കൂടി ലഭിക്കുന്നു. ബ്രെയിൻ എക്‌സസൈസിങ് ടൂൾ ആണിത്. കാരണം വലത്തോട്ടു തിരിക്കുമ്പോൾ സൈക്കിൾ ഇടത്തോട്ടു തിരിയും എന്നത് ബ്രെയിനിൽ ഫീഡ് ചെയ്യേണ്ടി വരും. സൈക്കിൾ ഓടിക്കുമ്പോൾ നമ്മുടെ ജാഗ്രത ഉയർന്ന അവസ്ഥയിൽ നിലകൊള്ളുകയും ചെയ്യും. നമ്മുടെ ശ്രദ്ധ പൂർണമായും സൈക്കിളിലേക്ക് തന്നെ തിരിയുന്നു. ഇടത്തോട്ടു തിരിക്കുമ്പോൾ ഓർമയിൽ ഉണ്ടാകണം.സൈക്കിൾ വലത്തോട്ടു ആണ് തിരിയുക എന്ന്. നിത്യാഭ്യാസിയല്ലാത്ത ഒരാൾക്ക് ഈ സൈക്കിൾ ഓടിക്കുക.അസാധ്യം. ഇത് തന്നെയാണ് സൈക്കിളിന്റെ പ്രത്യേകതയും-മുഹമ്മദ് മുസാദ്ദിക് പറയുന്നു.

ബ്രെയിൻ സൈക്കിൾ ഓടിക്കുന്നതാണ് അത് നിർമ്മിക്കുന്നതിനെക്കാളും പ്രധാനം. സൈക്കിൾ സവാരി നടത്തിയവർക്കെല്ലാം അത്ഭുതങ്ങളാണ് ബ്രെയിൻ സൈക്കിൾ സമ്മാനിച്ചത്. മിക്കവർക്കും സൈക്കിളിന്റെ പ്രവർത്തന രീതി പറഞ്ഞു മനസിലാക്കിയിട്ടു പോലും സൈക്കിൾ ഓടിക്കാൻ കഴിഞ്ഞില്ല. നിങ്ങൾക്കും ഒരു പക്ഷെ ഈ സൈക്കിൾ ഓടിക്കാൻ കഴിഞ്ഞെന്നു വരില്ല. കാരണം അത്രമാത്രം ജാഗ്രത ഈ സൈക്കിളിന്റെ സീറ്റിൽ ഇരിക്കുമ്പോൾ ആവശ്യമാണ്. അഞ്ചു മീറ്റർ ഈ സൈക്കിൾ ഓടിക്കുകയാണെങ്കിൽ അഞ്ഞൂറ് രൂപ നൽകുമെന്നും സിഇടി സൈക്കിൾ ക്ലബ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ഇതേവരെ ഈ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. 3000 പേർ സൈക്കിൾ ഓടിക്കാൻ ശ്രമിച്ചു. ആർക്കും അത് കഴിഞ്ഞിട്ടില്ല. അഞ്ച് മീറ്റർ തികയ്ക്കാൻ കഴിയാതെയാണ് ഈ പിന്മാറ്റം. അതുകൊണ്ട് തന്നെ ഞങ്ങൾ വാഗ്ദാനം ചെയ്ത അഞ്ഞൂറ് രൂപ ആർക്കും നൽകേണ്ടിയും വന്നിട്ടില്ല.അതുകൊണ്ട് തന്നെ ഇതൊരു ഗിന്നസ് ബുക്ക് റെക്കോർഡ് ആക്കാൻ എനിക്ക് ഐഡിയ തോന്നി.കോഴിക്കോട്-തിരുവനന്തപുരം 500 കിലോമീറ്റർ ഓടിച്ച് ഞാൻ ഇത് പൂർത്തീകരിച്ചിട്ടുണ്ട്. വിശദംശങ്ങൾ ഗിന്നസ് ബുക്ക് അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ബിബിസിയും ഈ ബ്രെയിൻ സൈക്കിളിനെക്കുറിച്ച് ഒരു പ്രോഗ്രാം ചെയ്യാമെന്ന് പറഞ്ഞിരുന്നു. വരുമെന്ന് കരുതിയതല്ല. ബിബിസി റേഡിയോ ടീം വരുകയും ലൈവ് ആയി അവർ പ്രോഗ്രാം ചെയ്യുകയും ചെയ്തു. ബിബിസിയുടെ ഈ ലൈവ് പ്രോഗ്രാം തന്നെ ബ്രെയിൻ സൈക്കിളിനുള്ള അന്താരാഷ്ട്ര അംഗീകാരത്തിന്റെ തെളിവാണ്. ഇനി ഗിന്നസ് ബുക്ക് അധികൃതരുടെ മറുപടി ഞാൻ കാക്കുകയാണ്. ബ്രെയിൻ സൈക്കിളിനെയും ബ്രെയിൻ സൈക്കിൾ രീതിയെയും ഗിന്നസ് ബുക്കിൽ കയറ്റുകയാണ് അടുത്ത ലക്ഷ്യം-ആത്മവിശ്വാസത്തോടെ മുഹമ്മദ് മുസാദ്ദിക് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP