Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലവേദനയാണ് തുമ്മലാണ് നടുവേദനയാണെന്നോന്നും പരാതി പറയില്ല; മനുഷ്യന്റെ ശേഷിയെ വെല്ലുന്ന മികവുമായി സെക്‌സ് റോബോട്ടുകൾ അരങ്ങു വാഴാൻ അധികം വൈകില്ലെന്ന് പഠനം; ലൈംഗിക തകരാറുള്ളവർക്ക് സെക്‌സ് റോബോട്ടുകളെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന കാലവും അകലെയല്ല; പൂർണ്ണ ലൈംഗിക സംതൃപ്തി നൽകുന്ന 'പങ്കാളി' റോബോട്ടുകൾ 20 വർഷങ്ങൾക്കുള്ളിൽ കിടപ്പറകൾ കീഴടക്കുമോ ?

തലവേദനയാണ് തുമ്മലാണ് നടുവേദനയാണെന്നോന്നും പരാതി പറയില്ല;  മനുഷ്യന്റെ ശേഷിയെ വെല്ലുന്ന മികവുമായി സെക്‌സ് റോബോട്ടുകൾ അരങ്ങു വാഴാൻ അധികം വൈകില്ലെന്ന് പഠനം; ലൈംഗിക തകരാറുള്ളവർക്ക് സെക്‌സ് റോബോട്ടുകളെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന കാലവും അകലെയല്ല; പൂർണ്ണ ലൈംഗിക സംതൃപ്തി നൽകുന്ന 'പങ്കാളി' റോബോട്ടുകൾ 20 വർഷങ്ങൾക്കുള്ളിൽ കിടപ്പറകൾ കീഴടക്കുമോ ?

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: 'നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുന്ന ഏത് തരത്തിലുള്ള ലൈംഗിക ബന്ധത്തിലും ഏർപ്പെടാവുന്ന ഒരു റോബോട്ടിനെ സങ്കൽപ്പിച്ചു നോക്കുക. ആഗ്രഹിക്കുന്ന രൂപത്തിൽ, ഗന്ധത്തിൽ, ശബ്ദത്തിൽ അതിനെ രൂപകൽപ്പന ചെയ്യാൻ കഴിയും എന്നുകൂടി വന്നാലോ? അതിന് ഇൻഷൂറൻസ് പരിരക്ഷയും ഉണ്ടാകും. ലൈംഗികമായ തകരാറുകൾ ഉള്ളവർക്ക് ഡോക്ടർ അത് നിർദേശിക്കുകയും ചെയ്യുന്നുണ്ടാവും.'- വിഖ്യതമായ സൈക്കോളജി ടുഡെ ജേർണലിൽ വന്ന പുതിയ ' സെക്സ് റോബോട്ട്സ് 'ദ എൻഡ് ഓഫ് സിവിലൈസെഷേൻ' എന്ന ലേഖനം ചർച്ചചെയ്യുന്നത് വരുന്ന ദശകങ്ങളിൽ ലോകത്തിന്റെ ലൈംഗികതയെ മാറ്റി മറിക്കുന്ന സെക്സ് റോബോർട്ട്സ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചാണ്.

ഇത്തരം റോബോട്ടുകൾ വ്യാപകമായി കഴിഞ്ഞാൽ മനുഷ്യന്റെ സംസ്‌ക്കാരം തന്നെ വേറൊരു രീതിയിൽ മാറുമെന്ന നിഗമനങ്ങൾ ശാസ്ത്രലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാങ്കേതികയുഗമായ ഇക്കാലത്ത് പോൺ വീഡിയോകൾ മുതൽ സെക്‌സ് ടോയ്കൾ വരെ മനുഷ്യന്റെ ലൈംഗികതയെ അടിമുടി മാറ്റി മറിച്ചു. ഈ വേളയിൽ തന്നെയാണ് മനുഷ്യന്റെ ഇന്ദ്രീയങ്ങളുടെ എല്ലാ ശേഷിയുമുള്ള സെക്‌സ് റോബോട്ടുകൾ കിടപ്പറകൾ കീഴടക്കാൻ അധികം സമയം വേണ്ടി വരില്ലെന്നും 'ഉപഭോക്താവിന്റെ' ലൈംഗിക താൽപര്യമനുസരിച്ച് പെരുമാറാൻ ഇവയുടേതായിരിക്കും ഇനിയുള്ള കാലം എന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.

യുഎസിൽ ഹൗസിലും സെനറ്റിലും ഇത്തരം റോബോട്ടുകളുമായി ബന്ധപ്പെട്ട ബിൽ ഭൂരിപക്ഷത്തിന്റെ പിൻബലത്തോടെ തന്നെ നിയമപരമാണെന്ന നിഗമനത്തിലെത്തിയിരുന്നു. ഇതിനെ അനുകൂലിച്ചവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ ഇത്തരം റോബോട്ടുകൾക്ക് ഇൻഷുറൻസ് അടക്കമുള്ള പരിരക്ഷ ലഭിക്കുന്നതും ലൈംഗിക തകരാറുള്ളവർക്ക് ഡോക്ടർമാർ ഇത് നിർദ്ദേശിക്കുന്ന കാലവും വിദൂരമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് രൂപ കൽപന ചെയ്യുന്ന സെക്‌സ് റോബോട്ടുകൾക്ക് ഉപയോഗിക്കുന്ന ആളുടെ ലൈംഗിക ആവശ്യങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് പെരുമാറാനും സാധിക്കും.

തുമ്മലാണ് നടുവേദനയാണ് തുടങ്ങിയ അസ്വസ്ഥതകളുണ്ടെന്ന പരാതിയും ഇവ പറയില്ല. മാത്രമല്ല മനുഷ്യനെ വെല്ലുന്ന ബുദ്ധിശക്തിയാണ് ഇതിന് എന്നതാണ് മറ്റൊരു പ്രത്യേകത. അമേരിക്കയിലെ സെക്‌സ് തെറാപ്പിസ്റ്റായ ഗ്ലെൻ ഗെഹർ പറയുന്ന വാക്കുകൾ തന്നെ സാങ്കേതിക വിദ്യ എത്രത്തോളം അതിരു കടന്ന് വളരുന്നു എന്നതിന് ഉദാഹരണമാണ്. മനുഷ്യ ഇന്ദ്രീയങ്ങളെ ഉത്തേജിപ്പിക്കാൻ പ്രാപ്ത്തിയുള്ള റോബോട്ടുകളേയും അവ ലോകവ്യാപകമായി പ്രചരിക്കുന്നതിനെ പറ്റിയും അദ്ദേഹം അടുത്തിടെ ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. ഹ്രസ്വ നേരത്തേക്ക് മനുഷ്യന്റെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കാവുന്ന സെക്‌സ് ടോയ്‌സ് ഇന്ന് മാർക്കറ്റിൽ സുലഭമാണെങ്കിലും ഈ ശ്രേണിയിൽ റോബോട്ടുകൾ വരുന്നതിന്റെ സാധ്യതയെ പറ്റിയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ദൂർഘകാലത്തേക്ക് ഒരു ബന്ധമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന ന്യൂനതയാണ് റോബോട്ടുകൾക്കുള്ളത്. അപ്ലൈയ്ഡ് ഇവല്യുഷണറി സൈക്കോളജി സൊസൈറ്റിയും നോർത്ത് ഈസ്റ്റേൺ ഇവല്യൂഷണറി സൈക്കോളജി സൊസൈറ്റിയും ചേർന്ന് നടത്തിയ പരിപാടിയിൽ ഡോ. ബ്രാൻഡൻ പങ്കുവെച്ച ആശയവും ഇപ്പോൾ ലോകം അത്ഭുതത്തോടെ കേൾക്കുകയാണ്. സെക്‌സ് റോബോട്ടുകൾ വന്നാൽ അവ മനുഷ്യ നിർമ്മിതയായ ലൈംഗിക ഉത്തേജന വസ്തുക്കളിൽ ഏറ്റവും ശേഷിയ കൂടിയ ഒന്നായി മാറും. വരുന്ന 20 വർഷത്തിനകം സെക്‌സ് റോബോട്ടുകൾ എന്നത് സർവ സാധാരണമായി കഴിയും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ മനുഷ്യ ബന്ധങ്ങളിലുള്ള ആഴമേറിയ സ്‌നേഹം, പരസ്പരമുള്ള സ്‌നേഹം, വിവാഹം എന്നതിന്റെ പ്രാധാന്യം, ബന്ധങ്ങളിലെ വൈകാരികത എന്നിവയെ റോബോട്ടുകളുടെ വരവ് സാരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മനുഷ്യ സഹജമായ ജനനം മരണം എന്നിവയെ പറ്റിയുള്ള ചിന്ത പോലും പിന്നിട് ഇല്ലാതാകുന്ന അവസ്ഥയുണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP