Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനം റാഞ്ചുമെന്ന് ടോയ്‌ലറ്റിൽ ഭീഷണിക്കുറിച്ചു; വ്യവസായിക്ക് ജീവപര്യന്തം തടവ് പിഴയും; തുക വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും വീതിച്ചു നൽകണമെന്നും കോടതി; പിഴയായി ചുമത്തിയിരിക്കുന്നത് 5കോടി രൂപ; അജീവനാന്ത വിമാന യാത്രാവിലക്കും  

വിമാനം റാഞ്ചുമെന്ന് ടോയ്‌ലറ്റിൽ ഭീഷണിക്കുറിച്ചു; വ്യവസായിക്ക് ജീവപര്യന്തം തടവ് പിഴയും; തുക വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും വീതിച്ചു നൽകണമെന്നും കോടതി; പിഴയായി ചുമത്തിയിരിക്കുന്നത് 5കോടി രൂപ; അജീവനാന്ത വിമാന യാത്രാവിലക്കും   

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: വിമാനത്തിന്റെ ടോയ്ലെറ്റിൽ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശം കുറിച്ചതിന് മുംബൈ വ്യവസായിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. മുംബൈ സ്വദേശിയായ വ്യവസായി ബ്രിജു സള്ളയ്ക്കാണ് ശിക്ഷ ലഭിച്ചത്. അഹമ്മദാബാദിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. അഞ്ച് കോടിരൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. പിഴ സംഖ്യ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കുമായി വീതിച്ചു നൽകണമെന്നാണ് എൻഐഎ കോടതി ജഡ്ജി കെ.എം ദേവെയുടെ ഉത്തരവ്.

2017 ഒക്ടോബർ 30ന് ജെറ്റ് എയർവെയ്സ് വിമാനത്തിന്റെ ടോയ്ലെറ്റിൽ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശം ഇംഗ്ലീഷിലും ഉറുദുവിലും എഴുതി പതിച്ചുവെന്ന കേസിലാണ് ശിക്ഷാവിധി. വിമാനങ്ങൾ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ തടയാൻ കർശന വ്യവസ്ഥകളോടെ കൊണ്ടുവന്ന പുതിയ നിയമപ്രകാരം അറസ്റ്റിലാകുന്ന ആദ്യ വ്യക്തിയാണ് സള്ള. രാജ്യത്താണ് ആദ്യമായി വിമാന യാത്രാവിലക്ക് ഏർപ്പെടുത്തപ്പെട്ടതും അദ്ദേഹത്തിനെതിരെയാണ്.

ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജെറ്റ് എയർവെയ്സ് വിമാനം അന്ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. സള്ള പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. ജെറ്റ് എയർവെയ്സ് ഡൽഹി സർവീസുകൾ നിർത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഭീഷണി സന്ദേശം വിമാനത്തിന്റെ ടോയ്ലെറ്റിൽ പതിച്ചതെന്ന് സള്ള അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതോടെ വിമാന കമ്പനിയുടെ ഡൽഹി ഓഫീസിൽ ജോലിചെയ്യുന്ന തന്റെ പെൺ സുഹൃത്ത് മുംബൈ ഓഫീസിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.

സള്ള മുംബൈയിൽ സ്വർണ്ണവ്യാപാര ശൃംഖല നടത്തുന്ന കോടിപതിയാണ്. ഇയാൾ കഴിഞ്ഞവർഷം, കൈയിൽ കരുതിയ പാറ്റയെ വിമാനത്തിൽനിന്നു കിട്ടിയ ഭക്ഷണത്തിലിട്ട് പരാതിപ്പെട്ടതിന് വിവാദത്തിലായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP