Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നയൻതാരയുടെ കൊലയുതിർക്കാലത്തിന് സ്‌റ്റേ; പേരിനെച്ചൊല്ലിയുള്ള പകർപ്പവകാശ തർക്കത്തെ തുടർന്ന് റീലീസ് താത്ക്കാലികമായി തടഞ്ഞത് മദ്രാസ് ഹൈക്കോടതി; നടപടി സംവിധായകനായ ബാലാജി കുമാർ സമർപ്പിച്ച ഹർജിയിൽ

നയൻതാരയുടെ കൊലയുതിർക്കാലത്തിന് സ്‌റ്റേ; പേരിനെച്ചൊല്ലിയുള്ള പകർപ്പവകാശ തർക്കത്തെ തുടർന്ന് റീലീസ് താത്ക്കാലികമായി തടഞ്ഞത് മദ്രാസ് ഹൈക്കോടതി; നടപടി സംവിധായകനായ ബാലാജി കുമാർ സമർപ്പിച്ച ഹർജിയിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ:ദക്ഷിണേന്ത്യൻ സിനിമയിലെ താരമൂല്യ നായികമാരിൽ ഏറെ മുന്നിലാണ് നയൻതാര. പലപ്പോഴും നായികാ കേന്ദ്രീകൃതമായ സിനിമകൾ ദക്ഷിണേന്ത്യൻ ഭാഷകളിൽ ഉണ്ടാവാൻ പ്രചോദമാകുന്ന ഒരു സാന്നിധ്യം കൂടിയാണ് നയൻതാരയുടേത്. ' അറം', 'മായ', 'കോലമാവു കോകില' തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം നയൻതാര കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് 'കൊലൈയുതിർ കാലം'

എന്നാൽ ചിത്രം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പേരിനെച്ചൊല്ലിയുള്ള പകർപ്പവകാശ തർക്കത്തെ തുടർന്നാണിത്.അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിർകാലം. ഈ നോവലിന്റെ പകർപ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാർ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് ജസ്റ്റിസ് കൃഷ്ണരാമസ്വാമി റിലീസ് തടഞ്ഞത്. സുജാത രംഗരാജന്റെ ഭാര്യയിൽനിന്ന് 10 ലക്ഷം രൂപയ്ക്കാണ് താൻ പകർപ്പവകാശം വാങ്ങിയതെന്ന് ബാലാജികുമാർ പറയുന്നു.

ചക്രി ടോലേട്ടി സംവിധാനം ചെയ്ത സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21-ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദേശിച്ചു.ഹൊറർ മൂഡിലുള്ള ത്രില്ലർ ചിത്രമാണ് 'കൊലൈയുതിർ കാലം'. കമൽഹാസൻ മോഹൻലാൽ ചിത്രമായ 'ഉന്നൈ പോൽ ഒരുവൻ', അജിത്തിന്റെ ' ബില്ലാ 2' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ് 'കൊലൈയുതിർ കാലം' തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP