Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളമുൾപ്പടെ ഒഴിവ് വരുന്നത് 13 സംസ്ഥാനങ്ങളിലെ ഗവർണർ പദവി; 80 പിന്നിട്ട `ഓൾഡ് ബോയ്‌സിന്` ഇനി അവസരമില്ല; അഞ്ച് വർഷം പൂർത്തിയാക്കിയ ജസ്റ്റിസ് സദാശിവത്തിന് വീണ്ടും അവസരമെങ്കിലും കേരളം ലഭിക്കുമെന്ന് ഉറപ്പില്ല; പരിഗണന പട്ടികയിൽ സുഷമ സ്വരാജ് മനേക ഗാന്ധി ഉമാ ഭാരതി ഉൾപ്പടെയുള്ള പ്രമുഖർ; മിസോറാമിൽ സ്ഥാനമൊഴിഞ്ഞെത്തിയ കുമ്മനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിന് ശേഷം

കേരളമുൾപ്പടെ ഒഴിവ് വരുന്നത് 13 സംസ്ഥാനങ്ങളിലെ ഗവർണർ പദവി; 80 പിന്നിട്ട `ഓൾഡ് ബോയ്‌സിന്` ഇനി അവസരമില്ല; അഞ്ച് വർഷം പൂർത്തിയാക്കിയ ജസ്റ്റിസ് സദാശിവത്തിന് വീണ്ടും അവസരമെങ്കിലും കേരളം ലഭിക്കുമെന്ന് ഉറപ്പില്ല; പരിഗണന പട്ടികയിൽ സുഷമ സ്വരാജ് മനേക ഗാന്ധി ഉമാ ഭാരതി ഉൾപ്പടെയുള്ള പ്രമുഖർ; മിസോറാമിൽ സ്ഥാനമൊഴിഞ്ഞെത്തിയ കുമ്മനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വരുന്ന സെപ്റ്റംബറിനുള്ളിൽ ഗവർണർ സ്ഥാനം ഒഴിവ് വരുന്നത് കേരളമുൾപ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലാണ്. 11 ഇടത്ത് സെപ്റ്റംബറോടെ ഗവർണറുടെ കാലാവധി അവസാനിക്കുമ്പോൾ, മിസോറമിലും ഛത്തീസ്‌ഗഡിലും സ്ഥിരം ഗവർണർ ഇല്ലെന്നതിനാൽ പുതിയ ആളെ നിയമിക്കുകയും വേണം. 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം കഴിയുന്നതിന് പിന്നാലെ ഉത്തർപ്രദേശ്, ബംഗാൾ, ഗുജറാത്ത്, നാഗാലാൻഡ് എന്നിവിടങ്ങളിലും പുതിയ ഗവർണർമാരെ നിയോഗിക്കും. സ്ഥാനമൊഴിയുന്ന ഗവർണർമാരിൽ ഭൂരിഭാഗം പേർക്കും വീണ്ടും അവസരത്തിനു സാധ്യത കുറവാണെന്നാണ് വിവരം

ഗവർണർ പദവിയിൽ തുടർച്ചയായി 13 വർഷം പിന്നിട്ട ഇ.എസ്.എൽ.നരസിംഹനാണു കാലാവധി പൂർത്തിയാക്കുന്നവരുടെ പട്ടികയിൽ ആദ്യം. ആന്ധ്രയുടേയും തെലങ്കാനയുടേയും ഗവർണാണ് നരസിംഹൻ. 73കാരനായ നരസിംഹനെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. 2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചെങ്കിലും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമായി ഒറ്റ ഗവർണറായിരന്നു ഇതുവരെ. ഇനി മുതൽ ആ സംവിധാനത്തിന് മാറ്റമുണ്ടാകും. കേരളത്തിൽ കാലാവധി പൂർത്തിയാക്കുന്ന സദാശിവത്തിന് ഇനിയും അവസരം ലഭിക്കുമെങ്കിലും അത് കേരളത്തിൽ തന്നെ ആകുമോ എന്ന് ഉറപ്പില്ല. 2014 ഓഗസ്റ്റിലാണു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവം കേരളത്തിൽ ഗവർണറായത്.

ഗവർണർമാരായ കേസരിനാഥ് ത്രിപാഠി (ബംഗാൾ), രാംനായിക് (ഉത്തർപ്രദേശ്), ഒ.പി.കോലി (ഗുജറാത്ത്), പി.ബി.ആചാര്യ (നാഗാലാൻഡ്) എന്നിവർക്കു പകരം നിയമനം ഒരു മാസത്തിനുള്ളിലുണ്ടാകും എന്നാണ് വിവരം. സ്ഥാനമൊഴിയുന്ന ആർക്കും തന്നെ വീണ്ടും അവസരം ലഭിക്കില്ല. 4 പേർക്കും 80 വയസ്സു കഴിഞ്ഞതിനാൽ വീണ്ടും അവസരം ലഭിച്ചേക്കില്ല.കുമ്മനം രാജശേഖരൻ പദവി ഒഴിഞ്ഞതിനെ തുടർന്ന് ഒഴിവ് വന്ന മിസോറം, മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന് അധികചുമതലയുള്ള ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും പുതിയ ഗവർണർമാർക്കു സാധ്യതയുണ്ട്. ഝാർഖണ്ഡിലും ഹിമാചൽപ്രദേശിലും 2020ൽ ഗവർണർ പദവിയിൽ ഒഴിവു വരും.

13 സംസ്ഥാനങ്ങളിൽ ഗവർണർ പദവി ഒഴിവ് വന്നതോടെ പല പ്രമുഖരുടേയും പേരുകളും സജീവമായി കേൾക്കുന്നുണ്ട്. സുഷമ സ്വരാജ്, സുമിത്ര മഹാജൻ, ഉമാ ഭാരതി തുടങ്ങി ബിജെപിയുടെ തലമുതിർന്ന നേതാക്കൾ മുതൽ പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി വരെയുള്ളവരുടെ പേരുകൾ ഗവർണർ നിയമനത്തിൽ പരിഗണിക്കപ്പെടുന്നതായാണു വിവരം. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരുലക്ഷം വോട്ടിന് തോറ്റ കുമ്മനത്തിന് ഇനിയും എന്തെങ്കിലും പദവി ലഭിക്കുമോ എന്ന് വ്യക്തമല്ല. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി കുമ്മനത്തെ തന്നെ പരിഗണിക്കുന്നതിനാലാണ് തൽക്കാലം ഗവർണർ പദവിയിലേക്ക് കൊണ്ട് വരേണ്ടതില്ല എന്ന തീരുമാനം എന്നാണ് സൂചന.

ആന്ധ്ര ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട സുഷമയ്ക്ക് അനുമോദനം അറിയിച്ചു കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ ട്വീറ്റ് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ സജീവമായത്. എന്നാൽ ആന്ധ്രയിലേക്ക് പോകുന്നുവെന്ന വാർത്ത തെറ്റാണ് എന്ന് വിശദീകരണവുമായി സുഷമ്മ സ്വരാജ് തന്നെ രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP