Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബച്ചന് പിന്നാലെ അദ്നാൻ സാമിക്കും പണികൊടുത്ത് ഹാക്കർമാർ; ട്വിറ്റർ അക്കൗണ്ടിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; പാക്കിസ്ഥാനി, തുർക്കിഷ് പതാകകളും; ഹാക്ക് ചെയ്തത് തുർക്കിഷ് ഹാക്കേഴ്സായ അയ്യിൽദിസ് ടിം; ലോകത്തിനുള്ള മുന്നറിയിപ്പെന്ന് ഭീഷണി

ബച്ചന് പിന്നാലെ അദ്നാൻ സാമിക്കും പണികൊടുത്ത് ഹാക്കർമാർ; ട്വിറ്റർ അക്കൗണ്ടിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; പാക്കിസ്ഥാനി, തുർക്കിഷ് പതാകകളും; ഹാക്ക് ചെയ്തത് തുർക്കിഷ് ഹാക്കേഴ്സായ അയ്യിൽദിസ് ടിം; ലോകത്തിനുള്ള മുന്നറിയിപ്പെന്ന് ഭീഷണി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് നടൻ അമിതാബ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ഗായകൻ അദ്നാൻ സാമിക്കും പണികൊടുത്ത് ഹാക്കേഴ്‌സ്. ബച്ചന്റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്ത തുർക്കിഷ് ഹാക്കേഴ്സായ അയ്യിൽദിസ് ടിം തന്നെയാണ് അദ്നാൻ സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തിരിക്കുന്നത്. അക്കൗണ്ടിന്റെ കവർചിത്രവും ഹാക്കർമാർ മാറ്റിയിരുന്നു. ഐൽദിസ് തിം എന്ന പേരും അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് ഇവർ കവർ ചിത്രമാക്കി മാറ്റിയത്.

പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രവും കൂടാതെ പാക്കിസ്ഥാനെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കർമാർ പാക്കിസ്ഥാനി, തുർക്കിഷ് പതാകകളും പതിപ്പിച്ചിട്ടുണ്ട്. പാക് പൗരനായിരുന്ന അദ്നാൻ 2015 ലാണ് ഇന്ത്യൻ പൗരത്വം നേടുന്നത്.. നേരത്തെ അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ടും സമാനമായ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സൈബർ പൊലീസ് യൂണിറ്റ് ഇടപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്‌ലൻഡ് തുർക്കി ഫുട്‌ബോൾ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങൾ അപലപിക്കുന്നു തുടങ്ങിയ സന്ദേശങ്ങളും ബച്ചന്റെ ട്വീറ്റിൽ പ്രത്യക്ഷപ്പെട്ടു. തങ്ങൾ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാൽ സൈബർ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും ഹാക്കർമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP