Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലിന്റ് മെമോറിയൽ ഓൺലൈൻ അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിൽ വഡോദരയിലെ പാർഥ് ജോഷി വിജയി; രണ്ടാമത് എത്തിയത് ബംഗ്ലാദേശിലെ പതിനാലുകാരി നഫീസ തബാസം; കേരള ടൂറിസം നടത്തിയ ആഗോള മത്സരത്തിലെ വിജയികൾ

ക്ലിന്റ് മെമോറിയൽ ഓൺലൈൻ അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിൽ വഡോദരയിലെ പാർഥ് ജോഷി വിജയി; രണ്ടാമത് എത്തിയത് ബംഗ്ലാദേശിലെ പതിനാലുകാരി നഫീസ തബാസം; കേരള ടൂറിസം നടത്തിയ ആഗോള മത്സരത്തിലെ വിജയികൾ

തിരുവനന്തപുരം: കേരള ടൂറിസം നടത്തിയ ക്ലിന്റ് സ്മാരക ഓൺലൈൻ അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളിലെ പത്ത് പേർക്കും ഇന്ത്യയിലെ അഞ്ചു പേർക്കും കുടുംബസമേതം ആകർഷകമായ ടൂർ പാക്കേജ് ഉൾപ്പെടെ 110 സമ്മാനങ്ങളാണ് വിജയികൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനം ഗുജറാത്ത് വഡോദരയിലെ പാർഥ് ജോഷി എന്ന പന്ത്രണ്ടണ്ടുകാരനാണ്. ഇന്ത്യയിൽ നിന്ന് പാർഥ് ഉൾപ്പെടെ ഏറ്റവും മികച്ച ചിത്രങ്ങൾ വരച്ച അഞ്ചു കുട്ടികൾക്കും അവരുടെ രണ്ടു കുടുംബാംഗങ്ങൾക്കും വീതം അഞ്ചു രാത്രി നിണ്ടു നിൽക്കുന്ന കേരള ടൂർ പാക്കേജ് ലഭിക്കും. രണ്ടാം സമ്മാനം നേടിയ ബംഗ്ലാദേശ് സ്വദേശിയായ പതിനാലുകാരി നഫീസ തബാസം ആതേ ഉൾപ്പെടെ പത്തു മികച്ച ചിത്രങ്ങൾ വരച്ച വിദേശത്തു നിന്നുള്ള കുട്ടികൾക്കും അവരുടെ രണ്ടു കുടുംബാംഗങ്ങൾക്കും വീതം അഞ്ചു രാത്രികൾ കേരളം കാണുന്നതിനുള്ള ടൂർ പാക്കേജാണ് നൽകുന്നത്. മൂന്നാം സമ്മാനം ലഭിച്ച ആറു വയസുകാരി മലയാളി ബാലിക പി.ജി ആരാധ്യയ്ക്കും മൊത്തം 25 കുട്ടികൾക്കും 10,000 രൂപ വീതം കാഷ് അവാർഡ് നല്കും. പക്ഷെ കേരളത്തിൽനിന്ന് മികച്ച ചിത്രങ്ങൾ വരച്ച 40 പേർക്ക് പതിനായിരം രൂപ വിതം കാഷ് അവാർഡ് നൽകുന്നുണ്ടൺ്. ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിച്ചവർക്ക് സർട്ടിഫിക്കറ്റും മെമെന്റോയും നൽകുന്നതായിരിക്കും.

കൂടാതെ 20 കുട്ടികൾക്ക് മെമെന്റോകളും നൽകും. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട രചനകൾക്കു പ്രത്യേക സമ്മാനവും ലഭിക്കും. കേവലം ഏഴുവയസ്സിനുള്ളിൽ 25,000 ചിത്രങ്ങൾ വരച്ചിട്ട കുരുന്നു പ്രതിഭയാണ് എഡ്മൺ് തോമസ് ക്ലിന്റ്. പരേതനായ എം ടി. ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി ജനിച്ച ക്ലിന്റിന്റെ ജീവിതകാലം 1976 മുതൽ 1983 വരെ ആയിരുന്നു. കേരളത്തിൽ ഏറ്റവും മികച്ച ചിത്രങ്ങൾ എന്ന് ക്ലിന്റിന്റെ ചിത്രങ്ങളെ വിശേഷിപ്പിക്കാറുൺണ്ട്.

ലോകമെമ്പാടുമുള്ള നാലു മുതൽ 16 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായാണ് മത്സരം നടത്തിയത്. (ക്ലിന്റ് നാലാം വയസ്സിൽ പതിനാറു വയസ്സുകാരെ തോല്പിച്ചു സമ്മാനം നേടിയതു കൊണ്ടൺാണ് മുഴുവൻ കുട്ടികളെയും ഒറ്റ ഗ്രൂപ്പായി കണക്കാക്കിയത്). ഓഗസ്റ്റിലെ പ്രളയ ദുരന്തത്തിനുശേഷം സെപ്റ്റംബർ ഒന്നു മുതൽ 2019 ജനുവരി 31 വരെ ആയിരുന്നു മത്സരം.

മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ കേരള ടൂറിസം വെബ്‌സൈറ്റിലെത്തി കേരളത്തിന്റെ ചിത്രങ്ങളും വീഡിയോ ചിത്രങ്ങളും കാണണമെന്നു നിർദ്ദേശിച്ചിരുന്നു. കേരളവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട വിഷയങ്ങൾ അസ്പദമാക്കി വരച്ച ചിത്രങ്ങളാണ് മത്സരത്തിനു പരിഗണിച്ചിരുന്നത്.

ആഗോളവ്യാപകമായി 23 ഭാഷകളിൽ പ്രചാരണം നടത്തിയാണ് മത്സരം സംഘടിപ്പിച്ചതെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോർജ് പറഞ്ഞു. പതിനൊന്ന് ഇന്ത്യൻ ഭാഷകളിലും 12 വിദേശ ഭാഷകളിലുമായിരുന്നു ഇത്. അൻപതു ലക്ഷം ആളുകളിലേക്ക് മത്സരവിവരം എത്തിയതായി കണക്കാക്കപ്പെടുന്നുവെന്ന് അവർ പറഞ്ഞു.

133 രാജ്യങ്ങളിൽ നിന്നായി 48397 കുട്ടികൾ ഈ മത്സത്തിനു പേരു രജിസ്റ്റർ ചെയ്തു. 96 രാജ്യങ്ങളിൽ നിന്നായി 38,990 രചനകളാണ് മത്സരത്തിനെത്തിയത്. വിദേശത്ത് നിന്ന് 6542 രചനകളും, കേരളത്തിൽ നിന്ന് 5713 രചനകളും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 26735 രചനകളും ലഭിച്ചു. (കഴിഞ്ഞ അന്താരാഷ്ട്ര ചിത്ര രചനാ മത്സരത്തിന് കിട്ടിയത് അയ്യായിരത്തോളം രചനകളായിരുന്നു.)

വളരെ പ്രഗത്ഭരായ വ്യക്തികൾ അടങ്ങിയ സമിതിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. ബീഹാർ മ്യൂസിയം ഡയറക്ടർ മൊഹമ്മദ് യൂസഫ്, വൃന്ദാവൻ സോളങ്കി (ഗുജറാത്ത്), വിപ്ത കപാഡിയ (മുംബൈ), പ്രൊഫ. സുരേഷ് കെ. നായർ (ബനാറസ്) എന്നിവർക്കു പുറമേ കേരള ലളിത കലാ അക്കാദമി ചെയർമാനായ നേമം പുഷ്പരാജും, പ്രശസ്ത ചിത്രകലാ നിരൂപകനായ എം. എൽ. ജോണിയും അടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP