Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നാമനായി മെസി പിന്നാലെ റോണോ; ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരമായി അർജന്റീനിയൻ സ്‌ട്രൈക്കർ; 127 മില്യൺ ഡോളർ മെസി വാങ്ങുമ്പോൾ റൊണാൾഡോ വാങ്ങുന്നത് 109 മില്യണും; ഫോബ്‌സ് പട്ടികയിൽ ആദ്യ നൂറിൽ ഇടം പിടിച്ച ഏക ഇന്ത്യൻ താരം വിരാട് കോഹ്ലി

ഒന്നാമനായി മെസി പിന്നാലെ റോണോ; ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരമായി അർജന്റീനിയൻ സ്‌ട്രൈക്കർ;  127 മില്യൺ ഡോളർ മെസി വാങ്ങുമ്പോൾ റൊണാൾഡോ വാങ്ങുന്നത് 109 മില്യണും; ഫോബ്‌സ് പട്ടികയിൽ ആദ്യ നൂറിൽ ഇടം പിടിച്ച ഏക ഇന്ത്യൻ താരം വിരാട് കോഹ്ലി

മറുനാടൻ ഡെസ്‌ക്‌

ലോകത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള ബോക്‌സറായിരുന്ന ഫ്‌ളോയ്ഡ് മെയ്വെതറിനെ പിന്നിലാക്കി അർജന്റീനിയൻ താരം ലയണൽ മെസി. ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന കായികതാരങ്ങളുടെ ഫോബ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ശമ്പളത്തിലൂടേയും പരസ്യങ്ങളിലൂടേയും 127 മില്യൺ ഡോളറാണ് മെസിയുടെ സമ്പാദ്യം.രണ്ടാം സ്ഥാനത്തുള്ളത് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 109 മില്യൺ ഡോളറാണ് വരുമാനം. മൂന്നാം സ്ഥാനത്ത് ബ്രസീൽ താരം നെയ്മറാണ്. 105 മില്യൺ ഡോളറാണ് വരുമാനം.

ആദ്യ നൂറിൽ ഒരു ഇന്ത്യൻ താരം മാത്രംമാണ് ഇടംപിടിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി മാത്രമാണ് ആദ്യ നൂറിൽ ഇടംപിടിച്ച താരം. പട്ടികയിൽ ഇടംപിടിച്ച ഏക ക്രിക്കറ്റ് താരവും കോഹ്ലിയാണ്. തിങ്കളാഴ്‌ച്ചയാണ് ഫോബ്‌സ് മാസിക പട്ടിക പുറത്ത് വിട്ടത്.നാലാം സ്ഥാനത്ത് മെക്‌സിക്കോ ബോക്‌സിങ് താരം സോൾ അൽവാറസ് ആണ്. 94 മില്യൺ ഡോളറാണ് കഴിഞ്ഞ വർഷത്തെ വരുമാനം. കഴിഞ്ഞ വർഷമാണ് അൽവാറസ് സ്ട്രീമിങ് നെറ്റ്‌വർക്കായ ഡാസിനുമായി 365 മില്യൺ ഡോളറിന് 11 വർഷത്തെ കരാറിലൊപ്പിട്ടത്.

ടെന്നീസ് താരം റോജർ ഫെഡറർ 93.4 മില്യൺ ഡോളർ വരുമാനത്തോടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. പട്ടികയിലുള്ള ഏക വനിതാ കായികതാരം ടെന്നിസ് താരം സെറീന വില്യംസ് ആണ്. 29.2 മില്യൺ ഡോളർ വരുമാനത്തോടെ 63ാം സ്ഥാനത്താണ് സെറീനയുള്ളത്.

41-കാരനായ അമേരിക്കൻ ബോക്‌സിങ് ചാമ്ബ്യൻ ഫ്‌ളോയിഡ് മെയ്വെതറായിരുന്നു കഴിഞ്ഞ വർഷം പട്ടികയിൽ ഒന്നാമത്. എന്നാൽ അദ്ദേഹം വിരമിച്ചതോടെയാണ് മെസി ഒന്നാമനായത്. രണ്ടായിരം കോടിയോളം രുപ മെയ്വെതർ പ്രതിഫലം പറ്റുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള അർജന്റീനൻ താരം ലയണൽ മെസിക്ക് അന്ന് ഇതിന്റെ പകുതി പ്രതിഫലമേ ഉണ്ടായിരുന്നുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP