Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദ്യാർത്ഥിക്ക് നിപ്പ ബാധിച്ചത് വവ്വാൽ കടിച്ച പേരക്കയിൽ നിന്നെന്ന് നിഗമനം; ചീഞ്ഞ പേരയ്ക്ക കഴിച്ചത് രോഗം റിപ്പോർട്ട് ചെയ്യുന്നതിന് രണ്ടാഴ്ച മുൻപ്; ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി കേന്ദ്ര സംഘം; വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നും സംഘം; നിപ്പ സ്ഥിരീകരിച്ച് വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതി

വിദ്യാർത്ഥിക്ക് നിപ്പ ബാധിച്ചത് വവ്വാൽ കടിച്ച പേരക്കയിൽ നിന്നെന്ന് നിഗമനം; ചീഞ്ഞ പേരയ്ക്ക കഴിച്ചത് രോഗം റിപ്പോർട്ട് ചെയ്യുന്നതിന് രണ്ടാഴ്ച മുൻപ്; ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി കേന്ദ്ര സംഘം; വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നും സംഘം; നിപ്പ സ്ഥിരീകരിച്ച് വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധിച്ചത് പേരയ്ക്കയിൽ നിന്നെന്ന് സംശയം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് വിദ്യാർത്ഥി പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. കളക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും വിഷയത്തിൽ കൂടുതൽ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം. നിപ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യർഥിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരത്തിൽ നേരിട്ട് സംസാരിച്ച സമയത്താണ് താൻ രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താൻ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്

പേരയ്ക്കയിൽ നിന്നായിരിക്കാം വൈറസ് പകർന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇത് പ്രാഥമികമായ നിഗമനം മാത്രമാണെന്നാണ് കേന്ദ്രസംഘം പറയുന്നത്. യുവാവ് കഴിച്ച പേരയ്ക്ക വവ്വാൽ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും അവർ പറയുന്നു. പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ വാഹകർ. ഇവയുടെ സ്രവങ്ങൾ വഴിയാണ് നിപ വൈറസ് പകരുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതിയാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി രോഗിക്ക് പനി റിപ്പോർട്ട് ചെയ്തിട്ടില്ല.

വൈറസ് ഭീതി ഒഴിഞ്ഞെങ്കിലും നിപ്പയ്‌ക്കെതിരെ അതീവജാഗ്രതയിൽ തന്നെയാണ് ആരോഗ്യവകുപ്പ്.പരിശോധന ഇനിയും ആവർത്തിക്കും. രോഗലക്ഷണങ്ങൾ സംശയിച്ച് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന പതിനൊന്ന് പേരിൽ ആർക്കും നിപ്പയിലെന്നും സ്ഥിരീകരിച്ചു. ഇവരിൽ നാലു പേരെ ഡിസ്ചാർജ് ചെയ്തു. പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അമൃത, രാജഗിരി, കോലഞ്ചേരി മെഡിക്കൽ മിഷൻ എന്നീ ആശുപത്രികളിൽ നിന്നും നിപ്പ ലക്ഷണങ്ങൾ സംശയിച്ച മൂന്ന് പേരുടെ സാമ്പിളുകൾ കളമശേരി മെഡിക്കൽ കോളജിലെ താൽക്കാലിക ലാബിൽ പരിശോധിച്ചിരുന്നു. ഇവരുടെ ഫലവും നെഗറ്റീവാണ്. നിപ്പ ബാധിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ വിവരശേഖരണം ആരോഗ്യവകുപ്പ് ഇപ്പോഴും തുടരുകയാണ്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 52 പേരാണ് ഇപ്പോൾ തീവ്രനിരീക്ഷണത്തിലുള്ളത്. ഇതിൽ 41 പേർ എറണാകുളം ജില്ലയിൽ ഉള്ളവരാണ്. ആലപ്പുഴ, കൊല്ലം, തൃശൂർ, മലപ്പുറം, ഇടുക്കി ജില്ലക്കാരാണ് മറ്റുള്ളവർ. 275 പേര് ലോറിസ്‌ക് വിഭാഗത്തിലുമുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധസംഘം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. പുണെ എൻഐവിയിൽ നിന്നുള്ള സംഘങ്ങളുടെ നേതൃത്വത്തിൽ തൊടുപുഴയിലും പറവൂരിലും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും തുടരുകയാണ്. വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണു പരിശോധനയ്ക്കായ് സാംപിളുകൾ ശേഖരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP