Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാകാര്യത്തിലും രണ്ടാമതൊന്ന് ചിന്തിക്കുമായിരുന്നു; ഇക്കാര്യത്തിൽ മാത്രം അങ്ങിനെ തോന്നിയില്ല; വിവരമറിഞ്ഞപ്പോൾ പതറിപ്പോയി; ഒരു ദിവസം പോലും ചികത്സ വൈകിപ്പിക്കരുത് എന്ന ദൃഡനിശ്ചയമായിരുന്നു മനസ്സിൽ; ഒരിക്കൽ കൂടി മറ്റൊരാശുപത്രിയിൽ ടെസ്റ്റ് നടത്താൻ തോന്നിയിരുന്നെങ്കിൽ ഒരു പക്ഷേ ആളിപ്പോഴും ഞങ്ങളോടൊപ്പമുണ്ടായേനെ: ഇനിയാർക്കും ഈ ഗതി വരരുത്; കീമോ തെറാപ്പി ചികത്സാ പിഴവിൽ മരിച്ച നടൻ കുഞ്ഞൂഞ്ഞിന്റെ ഭാര്യ മേഴ്‌സിക്ക് പറയാനുള്ളത്

എല്ലാകാര്യത്തിലും രണ്ടാമതൊന്ന് ചിന്തിക്കുമായിരുന്നു; ഇക്കാര്യത്തിൽ മാത്രം അങ്ങിനെ തോന്നിയില്ല; വിവരമറിഞ്ഞപ്പോൾ പതറിപ്പോയി; ഒരു ദിവസം പോലും ചികത്സ വൈകിപ്പിക്കരുത് എന്ന ദൃഡനിശ്ചയമായിരുന്നു മനസ്സിൽ; ഒരിക്കൽ കൂടി മറ്റൊരാശുപത്രിയിൽ ടെസ്റ്റ് നടത്താൻ തോന്നിയിരുന്നെങ്കിൽ ഒരു പക്ഷേ ആളിപ്പോഴും ഞങ്ങളോടൊപ്പമുണ്ടായേനെ: ഇനിയാർക്കും ഈ ഗതി വരരുത്; കീമോ തെറാപ്പി ചികത്സാ പിഴവിൽ മരിച്ച നടൻ കുഞ്ഞൂഞ്ഞിന്റെ ഭാര്യ മേഴ്‌സിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭർത്താവിന്റെ മരണത്തിന് കാരണമായി എന്ന് കരുതപ്പെടുന്ന കീമോ തെറാപ്പി ചികത്സ നടത്തിവന്നിരുന്ന നാളുകളിലെ ജീവിതത്തെക്കുറിച്ച് മരണമടഞ്ഞ നടൻ കുഞ്ഞുഞ്ഞിന്റെ ഭാര്യ മേഴ്സി ഓർക്കുന്നത് വേദനയോടെ മാത്രമാണ് ഇന്നു. എല്ലാകാര്യത്തിലും രണ്ടാമതൊന്ന് ചിന്തിക്കുമായിരുന്നു. ഇക്കാര്യത്തിൽ മാത്രം അങ്ങിനെതോന്നിയില്ല. വിവരമറിഞ്ഞപ്പോൾ പതറിപ്പോയി. ഒരു ദിവസം പോലും ചികത്സ വൈകിപ്പിക്കരുത് എന്ന ദൃഡനിശ്ചയമായിരുന്നു മനസ്സിൽ. ഒരിക്കൽ കൂടി മറ്റൊരാശുപത്രിയിൽ ടെസ്റ്റ് നടത്താൻ തോന്നിയിരുന്നെങ്കിൽ ഒരു പക്ഷേ ആളിപ്പോഴും ഞങ്ങളോടൊപ്പമുണ്ടായേനെ. ഗദ്ഗതത്തോടെ മേഴ്സി പറയുന്നു.

ഇപ്പോഴും ചികിൽസിച്ച ആശുപത്രിയുടെ പേര് വെളിപ്പെടുത്താൻ മേഴ്‌സി തയ്യാറല്ല. മകനും മകളുമെല്ലാം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. മേഴ്‌സിയും നേഴ്‌സായിരുന്നു. അതുകൊണ്ട് തന്നെ ഈ രംഗത്തെ വിവാദങ്ങളിലൂടെ പ്രശ്‌നങ്ങൾ ചർച്ചയാക്കാൻ മേഴ്‌സി ആഗ്രഹിക്കുന്നില്ല. അപ്പോഴും തന്റെ ഭർത്താവിന് വന്ന ദുര്യോഗത്തെ കുറിച്ച് പുറത്ത് പറഞ്ഞത് ഇനിയാർക്കും ഇത്തരമൊരു പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ്. രണ്ടാമതൊരു അഭിപ്രായം തേടിയ ശേഷമേ രോഗ ചികിൽസയിൽ തീരുമാനം എടുക്കാവൂവെന്ന് മേഴ്‌സി പറയുന്നു. മേഴ്‌സിയും നേരത്തെ നേഴ്‌സായിരുന്നു. മകളും നേഴ്‌സ്. മകൻ ഒരു ആശുപത്രിയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് സെക്ഷനിലും. അതുകൊണ്ടാണ് ആശുപത്രികളെ വിവാദത്തിലാക്കി നേട്ടമുണ്ടാക്കാൻ മേഴ്‌സി ശ്രമിക്കാത്തത്.

ആള് ആശുപത്രിയിൽ അഡ്‌മിറ്റായായിരുന്ന ആവസരത്തിൽ എല്ലാവർക്കും വലിയ കാര്യമായിരുന്നു.വർത്തമാനവും ചിരിയും കളിയുമൊക്കയിരുന്നു ആദിവസങ്ങളിൽ. കീമോ കഴിയുമ്പോൾ ഞങ്ങൾ പുറത്തുപോകും. പാർക്കിലും ബീച്ചിലും റസ്റ്റോറന്റിലും പള്ളികളിലുമെല്ലാം പോകും. ഒരു രോഗിയാണെന്നതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. അഭിനയിച്ച ഒരു സിനിമയെങ്കിലും അൾക്ക് കാണാൻ അവസരം ലഭിക്കണെ എന്ന പ്രാർത്ഥയായിരുന്നു ഈ നാളുകളിൽ മനസ്സിലുണ്ടായിരുന്നു. ഞങ്ങളെ വിട്ടുപോകും മുമ്പ് ആളുടെ മുഖത്തെ അകംനിറഞ്ഞ സന്തോഷം ഒരിക്കൽക്കൂടി കാണാൻ അത്രമേൽ ഞങ്ങൾ ആഗ്രഹിച്ചിരുന്നു.

ആൾക്ക് ക്യാൻസറില്ലായിരുന്നെന്ന് എനിക്കുറപ്പാണ്.കീമോ ചെയ്തിരുന്നതിന്റെ ഇടവേളകളിൽ പോലും ചികത്സിച്ചിരുന്ന ഡോക്ടറുടെ അനുമതിയോടെ അഭിനയിച്ച ചിത്രത്തിന്റെ ഡബ്ബിംഗിനും മറ്റും ആള് പോയിരുന്നു.ഒരു കുഴപ്പവുമില്ലാതെ മടങ്ങി വരികയും ചെയ്തിരുന്നു.പിഴവ് എവിടെ സംഭവിച്ചു എന്നകാര്യം അറിയില്ല.കീമോ കഴിഞ്ഞ് ടെസ്റ്റ് നടത്തിയ ശേഷം റിസൽട്ട് വാങ്ങാൻ ആളാണ് പോയത്.റിസൽട്ടുമായി ചിരിച്ചുകൊണ്ടാണ് മടങ്ങി വന്നത്.ഇങ്ങിനെ ഒരു അസുഖത്തിന്റെ യാതൊരുലക്ഷണവും ഇല്ലന്നായിരുന്നു റിപ്പോർട്ടിലെ സൂചന.വലിയ സന്തോഷം തോന്നി.കീമോ കൊണ്ട് ക്യാൻസർ മാറുമോ എന്ന സംശയം അന്ന് മനസ്സിൽ അവശേഷിച്ചിരുന്നു.

ഇതിന് ശേഷം ആള് ഇടയ്ക്കിടെ പറയും നമുക്ക് അബദ്ധം പറ്റിയെന്നും ആരോടും പറയേന്നും.ആ വാക്കുകൾ ശരിയായിരുന്നെന്നുള്ള വിശ്വാസം ഇപ്പോൾ കൂടിക്കൂടി വരികയാണ്-മേഴ്സി കൂട്ടിച്ചേർത്തു. തേയിലക്കമ്പിനിയിൽ ജീവനക്കാരൻ ആയിരുന്ന സമയത്താണ് ഞങ്ങൾ വിവാഹിതരായത്. പിന്നീട് സ്വന്തമായി തേയിലക്കട തുടങ്ങി. പൊതുപ്രവർത്തനങ്ങൾ മൂലം ജോലിയിൽ ശ്രദ്ധിക്കാതെ നഷ്ടം വന്ന് കടപൂട്ടി. നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നിട്ടിറങ്ങുന്ന സ്വഭാവക്കാരനായിരുന്നു. മരണമടഞ്ഞ് 4 മാസം പിന്നിട്ടിട്ടും ഇപ്പോഴും മനുഷ്യവകാശ കമ്മീഷന്റെ സിറ്റിംഗിൽ പങ്കെടുക്കാൻ ആളെ ക്ഷണിച്ചുകൊണ്ട് വീട്ടിലേയ്ക്ക് കത്തുകൾ വരുന്നുണ്ട്. പലരുടെയും പ്രശ്നങ്ങൾക്കായി കമ്മീഷന്റെ സിറ്റിംഗിൽ ആള് പങ്കെടുക്കുമായിരുന്നു.

കോൺഗ്രസ്സിന്റെ സജീവപ്രവർത്തകനായിരുന്നു.പാർട്ടി പദവികളും വഹിച്ചിരുന്നു.എന്നാൽ മരണം അറിഞ്ഞ് നാടാകെ എത്തിയിട്ടും പ്രമുഖ പാർട്ടി നേതാക്തളാരും എത്തിയില്ല.ആ നാളുകളിൽ ഞാൻ അനുഭവിച്ച മനോവേദന പറഞ്ഞറിയിക്കാനാവില്ല.ഈ ഗതി മറ്റാർക്കും ഉണ്ടാവരുത്.അതുകൊണ്ടാണ് ഈ വിവരം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. ആളുടെ മരണത്തിന്റെ യഥാർത്ഥ കാരണം അറിയണം.മരണം വരെ നടത്തിയ ചികത്സയുടെയും പരിശോധനകളുടെയും വിവരങ്ങൾ എല്ലാം സൂക്ഷിച്ചിട്ടുണ്ട്.വിദഗ്ധ പരിശോധനയിൽ ഈ രേഖകളിൽ നിന്നുതന്നെ മരണകാരണം എന്താണെന്ന നിഗമനത്തിൽ എത്തിച്ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുഴിതോണ്ടി സത്യം പുറുത്തുകൊണ്ടുവരേണ്ട സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ എത്തുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കാര്യമാണ്.അതുകൊണ്ട് ഈ വഴിക്കുള്ള നീക്കങ്ങൾ അതുവരെ എത്തിക്കാൻ ഉദ്ദേശിക്കുന്നില്ല.മേഴ്സി നയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP