Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം ക്ഷയരോഗത്തെ കുറിച്ച് ഹ്രസ്വ ചിത്രം നിർമ്മിക്കുന്നു

ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം ക്ഷയരോഗത്തെ കുറിച്ച് ഹ്രസ്വ ചിത്രം നിർമ്മിക്കുന്നു

ചെർക്കള: ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം നിർമ്മിക്കുന്ന ക്ഷയരോഗം നിയന്ത്രിക്കാൻ സമയമായി എന്ന ഹ്രസ്വ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കലക്ടർ ഡോ: സജിത്ത് ബാബു നിർവഹിച്ചു. പഞ്ചായത്ത്പ്രസിഡന്റ് ഷാഹിനസലിം,ക്ഷേമകാര്യസ്ഥിരംസമിതി അദ്ധ്യക്ഷൻ അഹമ്മദ് ഹാജി,പഞ്ചായത്ത്‌മെമ്പർ മഹമ്മൂദ് തൈവളപ്പ്,മെഡിക്കൽ ഓഫീസർ ഡോ.ഷമീമ തൻവീർ,ഹെൽത്ത് ഇൻസ്‌പെക്ടർ ബി.അഷറഫ്,ജെ.എച്ച്‌ഐ.മാരായ വിനു രാജ്,ഭാസ്‌ക്കരൻ,ക്യാമറാമാൻ ഷിനോജ് ചാത്തങ്കൈഎന്നിവർ സംബന്ധിച്ചു.

2022- ഓട് കൂടി ലോകത്ത് 40 മില്ല്യൻ ജനങ്ങളെ ക്ഷയരോഗത്തിന് ചികിൽസികേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനപറയുന്നത്.വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ നമ്മൾനിസ്സാരമായി കാണുന്ന ചെറിയ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ദൃര്യാവിഷക്കാരമാണ് ഈ ചിത്രംഹാന്റ് വാഷിംഗിന്റെ 8 രീതികൾ ലളിതമായി അവതരിപ്പിക്കുന്നു.

പൊതുസ്ഥലത്ത് തുപ്പുന്നത് അനാരേഗ്യകരമായശീലമാണ്.അത് പൂർണ്ണമായും ഒഴിവാക്കണം.ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർ പാലിക്കേണ്ട ശീലങ്ങൾ എടുത്തു കാട്ടുന്നുണ്ട്.ചിത്രത്തിൽപി.ടി.ഉഷ ലോകാരോഗ്യ സംഘടനയുടെ നിർദ്ദേങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള റോൾ ഏറ്റെടുക്കുന്നു.

പുകവലിയും,പാസ്സിവ് സ്‌മേക്കിംഗും സമൂഹത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ട്രിക്കുന്നു.ഇത് തടയാൻ യുവ ജനങ്ങളെ പ്രാപ്തരാക്കുന്ന സന്ദേശങ്ങൾ ചിത്രത്തിലുണ്ട്. ക്ഷയരോഗികൾക്ക് പിന്തുണയുമായി സമൂഹംഇറങ്ങേണ്ടതിന്റെ ആവശ്യകത ചിത്രത്തിൽ വ്യക്തമാക്കുന്നു.

തുവാല ഉപയോഗിക്കുക യെന്നുള്ളത് വ്യക്തി ശുചിത്വ പാലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശീലമാണ്.ഇത് പാലിക്കുന്നതിൽ നമ്മൾ ഉദാസിനത കാണിക്കാറുണ്ട്.വായു ജന്യരോഗങ്ങൾ പ്രധാനമായും രോഗികൾ തുമ്പുമ്പോഴും,ചുമയ്ക്കുമ്പോഴും പകരുന്നു.

ക്ഷയരോഗ ചികിത്സയുടെ പ്രാധാന്യം സമൂഹത്തിന് മുന്നിൽ ചിത്രം വരച്ചു കാട്ടുന്നു.ഹെൽത്ത് ഇൻസ്‌പെക്ടർ ബി.അഷറഫാണ് ചിത്രംനിർമ്മിക്കുന്നത്.ആശയം, അവതരണം ജൂനിയർഹെൽത്ത് ഇൻസ്‌പെക്ടർ ആർ. വിനുരാജ്,ഛായാഗ്രഹണം ഷിനോജ് ചാത്തങ്കൈ,എഡിറ്റിങ് ജെഎച്ച്‌ഐ. രാജേഷും,മ്യൂസിക് ജെ. എച്ച് ഐ ഭാസ്‌ക്കരനും നിർവ്വഹിക്കുന്നു.പാലിയേറ്റിവ് രംഗത്ത് മികച്ച സേവനം നടത്തുന്ന മെഡിക്കൽ ഓഫീസർ ഡോ:ഷമീമതൻവീറിന് ഈ ചിത്രം പി.എച്ച് സി.ജീവനക്കാർ സമർപ്പിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP